Activate your premium subscription today
ഹൽദ്വാനി (ഉത്തരാഖണ്ഡ്) ∙ അടുത്ത തവണ മേഘാലയയിൽ കാണാമെന്ന ഉറപ്പോടെ ഇന്ത്യൻ കായിക ലോകം ഉത്തരാഖണ്ഡിൽ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; 38–ാമതു ദേശീയ ഗെയിംസിനു സമാപനം. ഇന്ത്യൻ കായിക രംഗത്തിന്റെ ഭാവി ശോഭനമാണെന്നും 2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാൻ രാജ്യം ഒരുക്കമാണെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി അമിത് ഷാ പറഞ്ഞു.
കേരളത്തിന്റെ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) എന്ന സ്വപ്നം രാജ്യസഭയിൽ ഉന്നയിച്ച് പി.ടി.ഉഷ. എയിംസിനു കേരളം അർഹമാണ്. കോഴിക്കോടു കിനാലൂരിൽ എയിംസ് സ്ഥാപിക്കാനാണു കേരളം പ്രഥമ പരിഗണന നൽകുന്നതെന്നും ഉഷ പറഞ്ഞു. ഇത്തവണയും കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് അനുവദിക്കാതിരുന്ന പശ്ചാത്തലത്തിലാണ് ഉഷയുടെ ഇടപെടൽ.
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കണമെന്നുള്ള റിട്ട് ഹർജിയിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷനും (ഐഒഎ) അധ്യക്ഷ പി.ടി.ഉഷയ്ക്കും ഡൽഹി ഹൈക്കോടതി നോട്ടിസയച്ചു. കളരിപ്പയറ്റിനെ മത്സരയിനമാക്കാൻ കോടതിയെ സമീപിച്ച ഹർഷിത യാദവിന്റെ ഹർജിയിലാണ് നടപടി.
തിരുവനന്തപുരം∙ ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിനായി ഏതു ടീം മത്സരിക്കുമെന്ന തർക്കം കോടതിയിലേക്ക്. മത്സരിക്കാൻ അർഹത കേരള ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുത്ത ടീമിനായിരിക്കുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ വ്യക്തമാക്കി. അതേസമയം ഈ നിലപാടിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരള സ്പോർട്സ് കൗൺസിൽ. കൗൺസിലും സ്വന്തം നിലയിൽ വോളിബോൾ ടീമിനെ തിരഞ്ഞെടുത്തിരുന്നു.
ഒരാഴ്ചയ്ക്കകം തീരുമാനമെന്ന് ഉഷ തിരുവനന്തപുരം ∙ ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമാക്കി നിലനിർത്തുന്ന വിഷയത്തിൽ ഡൽഹി ഹൈക്കോടതി വിധി പരിശോധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ. കഴിഞ്ഞ തവണ മത്സര ഇനമായിരുന്ന കളരിപ്പയറ്റ് ഇത്തവണ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും വീണ്ടും മത്സര ഇനമാക്കുമോയെന്നുമുള്ള ചോദ്യങ്ങൾക്ക് ഉഷ വ്യക്തമായ മറുപടി നൽകിയില്ല. കോടതി പറഞ്ഞതു പോലെ ചെയ്യും എന്നായിരുന്നു പ്രതികരണം.
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ അടുത്ത വർഷം മുതൽ കളരിപ്പയറ്റ് മത്സര ഇനമാക്കും. ഇതിനുവേണ്ടി ഗെയിംസ് മാന്വൽ പരിഷ്കരിക്കാൻ തത്വത്തിൽ തീരുമാനമായി. കളരിപ്പയറ്റ് അണ്ടർ 14,17,19 എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സര ഇനമായി ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നതെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.
ന്യൂഡൽഹി∙ ഉത്തരാഖണ്ഡിൽ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉൾപ്പെടുത്തില്ലെന്ന് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ വ്യക്തമാക്കി. ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് ഉഷയുടെ പ്രതികരണം.
ന്യൂഡൽഹി∙ ഉത്തരാഖണ്ഡിൽ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉൾപ്പെടുത്താനാകില്ലെന്ന് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ. കളരിപ്പയറ്റ് മത്സരയിനമാക്കണമെന്ന ഡൽഹി ഹൈക്കോടതി വിധിയേക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് പി.ടി. ഉഷ വ്യക്തമാക്കി. ഒരുക്കങ്ങളെല്ലാം
ന്യൂഡൽഹി ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷനുമായുള്ള (ഐഒഎ) തർക്കത്തെ തുടർന്ന് ഏഷ്യൻ വിന്റർ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന്റെ എണ്ണം പകുതിയാക്കി കായിക മന്ത്രാലയത്തിന്റെ കടുംവെട്ട്. മന്ത്രാലയത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ കത്തയച്ചതിന് തുടർച്ചയായാണ് നടപടി. കായിക മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ച 76 താരങ്ങളുടെ വിന്റർ ഗെയിംസ് പട്ടികയിൽ നിന്ന് 35 പേരെയാണ് ഒഴിവാക്കിയത്.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയെന്ന ഗ്രാമത്തിലെ തെക്കെ വാഴവളപ്പ് എന്ന വീട്ടിൽ 1964 ജൂൺ 27 ന് ആണു ഞാൻ ജനിച്ചത്. അമ്മ ലക്ഷ്മിയുടെ വീടായിരുന്നു അത്. അച്ഛൻ പൈതൽ തുണിക്കച്ചവടക്കാരനായിരുന്നു. കോഴിക്കോട്ടു പോയി തുണി വാങ്ങിക്കൊണ്ടു വന്നു വിൽക്കും. സ്വന്തമായി ഒന്നു രണ്ടു തറികൾ വാങ്ങി,
Results 1-10 of 143