Activate your premium subscription today
യുകെയിലെ മലയാളി സമൂഹത്തിനായി ഒഐസിസി (യുകെ) സംഘടിപ്പിക്കുന്ന പ്രഥമ മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 15ന് സ്റ്റോക്ക്-ഓൺ-ട്രെൻഡിൽ നടക്കും.
കൊച്ചി ∙ അമ്മയായ ശേഷമുള്ള ആദ്യ ദേശീയ ഗെയിംസിന് ഇറങ്ങുകയാണു ബാഡ്മിന്റൻ താരം അപർണ ബാലൻ. അപർണയുടെ ആറാമത്തെ ദേശീയ ഗെയിംസ് കൂടിയാണിത്. ബാഡ്മിന്റൻ വനിതാ ഡബിൾസിൽ അപർണയ്ക്ക് കൂട്ട് ദേശീയ റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തുള്ള ആരതി സാറ സുനിലാണ്. ഉത്തരാഖണ്ഡ് ദേശീയ ഗെയിംസ് ബാഡ്മിന്റനിൽ കേരളത്തിന്റെ സുവർണ പ്രതീക്ഷയാണ് അപർണ–ആരതി സഖ്യം.
കൊച്ചി∙ വനിത ഡബിൾസിൽ അപർണ– ആരതി സഖ്യത്തിനൊപ്പം പവിത്ര നവീൻ– നയന ഒയാസിസ് സഖ്യവും കേരളത്തിനു വേണ്ടി കളിക്കും. സംസ്ഥാന സീനിയർ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ നിലവിലെ ഡബിൾസ് ചാംപ്യൻമാരാണു പവിത്രയും നയനയും.
ഇന്ത്യയിൽ ബാഡ്മിന്റൻ മത്സരത്തിനെത്തിയപ്പോഴുള്ള മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നടിച്ച് ഡെൻമാര്ക്ക് താരം മിയ ബ്ലിച്ഫെറ്റ്. ഇന്ത്യ ഓപ്പൺ സൂപ്പര്‍ 750 ബാഡ്മിന്റൻ മത്സരങ്ങൾക്കു വേണ്ടി ഡൽഹിയിലെത്തിയ താരത്തിന് വയറുവേദന ഉണ്ടായതായാണു പരാതി. പരിശീലനത്തിനായി ലഭിച്ച കോർട്ടുകള്‍ പക്ഷികളുടെ കാഷ്ഠം നിറഞ്ഞതും വൃത്തിയില്ലാത്തതുമായിരുനെന്നു മിയ ഇന്‍സ്റ്റഗ്രാമിൽ തുറന്നടിച്ചു. രാജ്യ തലസ്ഥാനത്തെ സാഹചര്യങ്ങൾ അനാരോഗ്യകരവും അംഗീകരിക്കാന്‍ സാധിക്കാത്തതുമാണെന്നാണ് അവരുടെ പ്രതികരണം.
ന്യൂഡൽഹി ∙ ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ സൂപ്പർ 750 ചാംപ്യൻഷിപ്പിൽ രാജ്യത്തിന്റെ പ്രതീക്ഷ നിലനിർത്തി പി.വി.സിന്ധുവും മലയാളി താരം കിരൺ ജോർജും. വനിതാ സിംഗിൾസിൽ സിന്ധുവും പുരുഷ സിംഗിൾസിൽ കിരണും ക്വാർട്ടർ ഫൈനലിൽ കടന്നു. പുരുഷ ഡബിൾസിൽ സാത്വിക്സായ്രാജ് രങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യവും അവസാന എട്ടിലെത്തി. ജപ്പാന്റെ മനാമി സുയിസുവിനെയാണ് സിന്ധു അനായാസം തോൽപിച്ചത് (21–15,21–13). പാരിസ് ഒളിംപിക്സ് വെങ്കല മെഡൽ ജേതാവായ ഇന്തൊനീഷ്യയുടെ ഗ്രിഗോറിയ മരിസ്ക ടുൻജുങ്ങാണ് ക്വാർട്ടറിൽ എതിരാളി.
മൂന്നാമത് വൈ ടവർ മെൻസ് അബുദാബി എലീറ്റ് ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ ഇരട്ട സഹോദരങ്ങളായ ദേവ് അയ്യപ്പനും ധിരേൻ അയ്യപ്പനും ജേതാക്കളായി.
ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ സിംഗിൾസ് മത്സരങ്ങളിൽ ഇന്ത്യയ്ക്കു നിരാശ. പുരുഷ സിംഗിൾസിൽ എച്ച്.എസ്.പ്രണോയ് ചൈനീസ് തായ്പേയിയുടെ സു ലിയാങ്ങിനോട് പരാജയപ്പെട്ടപ്പോൾ (21-16, 18-21, 12-21) പ്രിയാൻഷു രജാവത് ലോക ഏഴാം നമ്പർ ജപ്പാന്റെ കൊഡായ് നരോക്കയോടു പൊരുതിത്തോറ്റു (16-21, 22-20, 13-21).
പി.വി.സിന്ധുവും സാത്വിക് സായ്രാജ് രങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി ഡബിൾസ് സഖ്യവും ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ രണ്ടാം റൗണ്ടിൽ. ട്രീസ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യം പുറത്തായി. സിന്ധു ചൈനീസ് തായ്പേയിയുടെ സുങ്ഷോ യുന്നിനെ (21-14, 22-20) തോൽപിച്ചപ്പോൾ മലേഷ്യയുടെ മാവേയ് ചോങ്– കെയ് വുൻതേ സഖ്യത്തെയാണ് സാത്വിക്കും ചിരാഗും കീഴടക്കിയത് (23-21, 19-21, 21-16).
ഇന്ത്യ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ ടൂർണമെന്റ് ഇന്നു മുതൽ ഡൽഹിയിൽ. വിവാഹശേഷം പി.വി.സിന്ധു ആദ്യമായി മത്സരിക്കുന്ന ടൂർണമെന്റാണിത്. പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി –സാത്വിക്സായ്രാജ് രങ്കി റെഡ്ഡി സഖ്യവും, വനിതാ ഡബിൾസിൽ ട്രീസ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യവും ഇന്ത്യയുടെ പ്രതീക്ഷയാണ്.
അബുദാബി∙ 47–ാം ഐഎസ്സി-അപെക്സ് ബാഡ്മിന്റൻ എലീറ്റ് ടൂർണമെന്റിന് ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ തുടക്കമായി.
Results 1-10 of 409