Activate your premium subscription today
ദേശീയ ഗെയിംസ് നീന്തലിൽ കേരളത്തിന്റെ ഹർഷിത ജയറാമിനു മൂന്നാം സ്വർണം. 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് ഇനത്തിലാണ് ഹർഷിത ഒന്നാമതെത്തിയത്. ഗെയിംസിൽ കേരളത്തിന്റെ എട്ടാം സ്വർണമാണിത്. നേരത്തേ 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക്, 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് ഇനങ്ങളിലും ഹർഷിത സ്വർണം വിജയിച്ചിരുന്നു.
ബെംഗളൂരു ∙ ദേശീയ സീനിയർ 3x3 ബാസ്കറ്റ്ബോളിൽ കേരള വനിതാ ടീമിനു കിരീടം. കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ തമിഴ്നാടിനെ 16–12നു കേരളം തോൽപിച്ചു. ഇന്നലെ രാവിലെ നടന്ന സെമിഫൈനൽ മത്സരത്തിൽ തെലങ്കാനയെ (19-17) തോൽപിച്ചാണ് കേരള വനിതകൾ ഫൈനലിലെത്തിയത്. കേരള ടീം: ആർ. ശ്രീകല (ക്യാപ്റ്റൻ), സൂസൻ ഫ്ലോറന്റിന, കവിത ജോസ് (മൂവരും കെഎസ്ഇബി) വി.ജെ.ജയലക്ഷ്മി (കേരള പോലീസ്). മലയാളി താരം പ്രണവ് പ്രിൻസിന്റെ നേതൃത്വത്തിലിറങ്ങിയ തമിഴ്നാട് പുരുഷ ടീം 21–16ന് ഉത്തർപ്രദേശിനെ തോൽപിച്ചു ജേതാക്കളായി.
കോട്ടയം ∙ ഗുജറാത്തിൽ നടക്കുന്ന ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങി സഹോദരങ്ങളുടെ മക്കൾ. മാതാപിതാക്കൾ മുൻ ദേശീയ താരങ്ങളാണ്. ഇപ്പോൾ മക്കളും ദേശീയ താരങ്ങൾ.സഹോദരങ്ങളുടെ മക്കളായ ഡോണ എൽസ സക്കറിയ, ഐറിൻ എൽസ ജോൺ, ആരോൺ ബ്ലെസൻ, റൂത്ത് അന്ന ബ്ലെസൻ എന്നിവരാണു വിവിധ സംസ്ഥാനങ്ങൾക്കു വേണ്ടി ദേശീയ ചാംപ്യൻഷിപ്പിൽ കോർട്ടിലിറങ്ങുന്നത്.
ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിനുള്ള കേരള പുരുഷ ടീമിനെ കേരള പൊലീസിന്റെ ആന്റണി ജോൺസണും വനിതാ ടീമിനെ കെഎസ്ഇബിയുടെ ആർ.ശ്രീകലയും നയിക്കും.
കൊച്ചി∙ ഇന്ത്യയുടെ അണ്ടർ–18 വനിതാ ബാസ്കറ്റ് ബോൾ ടീമിൽ രണ്ടു മലയാളികൾ. കൊച്ചി സ്റ്റാർട്ടിങ് ഫൈവ് ആർഎസ്സി അക്കാദമി താരവും എറണാകുളം സെന്റ് തെരേസാസ് കോളജ് വിദ്യാർഥിനിയുമായ അമാനദ റോച്ചയും കോട്ടയം സ്വദേശിനി അഹാന ജോർജുമാണ് ഇന്ത്യൻ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഇവർ കഴിഞ്ഞ ദിവസം ദുബായിൽ സമാപിച്ച എക്സ്പോഷർ ട്രിപ് മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ചു.
കൊച്ചി ∙ സംസ്ഥാന സീനിയർ ബാസ്കറ്റ്ബോളിൽ തനിയാവർത്തനം. നിലവിലെ ജേതാക്കളായ എറണാകുളം പുരുഷകിരീടവും തിരുവനന്തപുരം വനിതാകിരീടവും നിലനിർത്തി.
കൊച്ചി ∙ കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റായി ജേക്കബ് ജോസഫിനെയും (ആലപ്പുഴ) വൈസ് പ്രസിഡന്റായി ഷിഹാബ് നീരുങ്കലിനെയും (എറണാകുളം) തിരഞ്ഞെടുത്തു. ഡോ.വിജു ജേക്കബാണു മുഖ്യ രക്ഷാധികാരി. ആക്ടിങ് പ്രസിഡന്റ് ഫിലിപ് സഖറിയ സ്ഥാനമൊഴിഞ്ഞതോടെയാണു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.
കൊച്ചി ∙ സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ തിരുവനന്തപുരത്തിന് ഇരട്ട ഫൈനൽ. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നു നടക്കുന്ന വനിതാ ഫൈനലിൽ നിലവിലെ ജേതാക്കളായ തിരുവനന്തപുരം പാലക്കാടിനെ നേരിടും. പുരുഷവിഭാഗം ഫൈനൽ നിലവിലെ ജേതാക്കളായ എറണാകുളവും തിരുവനന്തപുരവും തമ്മിലാണ്.
സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ് നാളെ മുതൽ 24 വരെ പാലക്കാട് എഴക്കാട് യുവക്ഷേത്ര കോളജിൽ നടക്കും. രാവിലെ 6 മുതൽ 9.30 വരെയും വൈകിട്ട് 4.30 മുതൽ രാത്രി 10 വരെയുമാണ് മത്സരങ്ങൾ. 21ന് റഫറി ക്ലിനിക്കും സംഘടിപ്പിക്കും. ഫോൺ: 8075828104.
കോഴിക്കോട് ∙ ദേശീയ വനിതാ ബാസ്കറ്റ്ബോൾ ചാംപ്യന്ഷിപ്പിൽ രണ്ടാംസ്ഥാനം നേടിയ കേരള താരങ്ങൾക്കു ദുരിതയാത്ര. ലുധിയാനയിൽനിന്ന് കേരളത്തിലേക്കു മടങ്ങുന്ന താരങ്ങളുടെ സീറ്റുകൾ മറ്റു യാത്രക്കാർ കയ്യടക്കി.
Results 1-10 of 49