Activate your premium subscription today
ന്യൂഡൽഹി ∙ ലോക ചാംപ്യൻഷിപ് മെഡൽ ജേതാവായ ഇന്ത്യൻ വനിതാ ബോക്സർ സിമ്രൻജിത് കൗർ പ്രഫഷനലാകുന്നു. അമച്വർ മത്സരങ്ങൾ ഉപേക്ഷിച്ച് പ്രഫഷനൽ ബോക്സിങ്ങിലേക്ക് ചുവടുമാറ്റിയ സിമ്രൻജിത് അമേരിക്കൻ മുൻ താരം റോയ് ജോൺസിന്റെ ടീമുമായി കരാർ ഒപ്പിട്ടു. ഇന്ത്യൻ ബോക്സർ മൻദീപ് ജാൻഗ്രയും ഈ ടീമിലുണ്ട്. ടോക്കിയോ ഒളിംപിക്സിൽ പ്രീക്വാർട്ടറിലെത്തിയ സിമ്രൻജിത് 2018ലെ ലോക ചാംപ്യൻഷിപ്പിൽ വെങ്കലം സ്വന്തമാക്കിയിരുന്നു.
ലാസ് വേഗസ് (യുഎസ്എ) ∙ 46–ാം വയസ്സിൽ ബോക്സിങ് വേദിയിലേക്കു ഫിലിപ്പീൻസിന്റെ ദേശീയ ഹീറോ മാനി പക്വിയാവോ തിരിച്ചുവരുന്നു. 2021ൽ ഇടിക്കൂട്ടിൽനിന്നു വിരമിച്ച പക്വിയാവോ ജൂലൈ 19ന് ലാസ് വേഗസിൽ നടക്കുന്ന മത്സരത്തിലൂടെയാണു തിരിച്ചെത്തുക. ലോക വെൽറ്റർവെയ്റ്റ് ചാംപ്യൻ മാരിയോ ബാരിയോസിനെ നേരിടുന്ന മത്സരത്തിലൂടെയാകും തന്റെ തിരിച്ചുവരവെന്നും പക്വിയാവോ അറിയിച്ചു.
അബുദാബി∙ തായ്ലൻഡ് കിക്ക്ബോക്സിങ് ലോകകപ്പിൽ മെഡലുകൾ വാരിക്കൂട്ടി യുഎഇ ദേശീയ കിക്ക്ബോക്സിങ് ടീം. 8 സ്വർണം, 6 വെള്ളി, 3 വെങ്കലം എന്നിവയുൾപ്പെടെ 17 മെഡലുകളാണ് നേടിയത്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കിക്ക്ബോക്സിങ്ങിന്റെ എക്സിക്യൂട്ടീവ് ബോർഡ് അംഗവും യുഎഇ മുവായ് തായ്, കിക്ക്ബോക്സിങ് ഫെഡറേഷന്റെ ബോർഡ്
ന്യൂഡൽഹി∙ ഒളിംപിക് മെഡൽ ജേതാവും വനിതാ ബോക്സിങ്ങിലെ സൂപ്പർ താരവുമായ എം.സി.മേരി കോമും ഭർത്താവ് കരുങ് ഓൻഖോലറും (ഒൺലർ) വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, മേരി കോമിന് ബിസിനസ് പങ്കാളിയുമായുള്ള രഹസ്യബന്ധവും വിവാഹമോചനത്തിന് കാരണമെന്ന് സൂചന. വിവാഹമോചനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും
ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോമും ഭർത്താവ് കരുങ് ഒങ്ലറും വിവാഹ ബന്ധം അവസാനിപ്പിക്കുന്നു. 20 വർഷം നീണ്ട വിവാഹ ജീവിതത്തിനൊടുവിലാണ് മേരി കോമും ഭർത്താവും പിരിയാനൊരുങ്ങുന്നത്. കുറച്ചു കാലമായി ഇരുവരും വേറെ വേറെ വീടുകളിലാണു താമസിക്കുന്നത്. അതേസമയം 2022 ലെ
വിവാഹ മോചന ചർച്ചകൾക്കിടെ ഭർത്താവിനെ കഴുത്തിനു കുത്തിപ്പിടിച്ച്, തല്ലി ഇന്ത്യൻ ബോക്സിങ് താരം സവീതി ബൂറ. സവീതിയും ഭർത്താവ ദീപക് നിവാസ് ഹൂഡയും തമ്മിലുള്ള വിവാഹ മോചനക്കേസ് നടക്കുന്നതിനിടെയാണ് മുൻ ലോക ചാംപ്യന് ഭർത്താവിനെ തല്ലിയത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഹിസാറിലുള്ള ഒരു പൊലീസ് സ്റ്റേഷനിൽവച്ചായിരുന്നു
ഓസ്റ്റിൻ (യുഎസ്) ∙ ലോക ബോക്സിങ്ങിലെ എക്കാലത്തെയും ഇതിഹാസങ്ങളിലൊരാളായ യുഎസ് താരം ജോർജ് ഫോർമാൻ അന്തരിച്ചു. വിരമിച്ച ശേഷം ബിസിനസിലും വലിയ വിജയം നേടിയ ഫോർമാന് 76 വയസ്സായിരുന്നു. ഹൂസ്റ്റണിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ടെക്സസ് സംസ്ഥാനത്തെ മാർഷൽ നഗരത്തിൽ ജനിച്ച ജോർജ് എഡ്വേഡ് ഫോർമാൻ 1968 മെക്സിക്കോ സിറ്റി ഒളിംപിക്സിൽ സ്വർണം നേടിയാണ് ലോക ബോക്സിങ്ങിൽ വരവറിയിച്ചത്.
റിങ്ങിലെ ബിഗ് ജോർജ് എന്നറിയപ്പെടുന്ന ബോക്സിങ് ഹെവിവെയ്റ്റ് ഇതിഹാസം ജോർജ് ഫോർമാൻ അന്തരിച്ചു. 76 വയസ്സായിരുന്നു. 1968-ൽ ഒളിംപിക് സ്വർണം നേടിയ ജോർജ് രണ്ടുതവണ ലോക ഹെവിവെയ്റ്റ് കിരീടം നേടി.
ഭർത്താവും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കുകയാണെന്ന പരാതിയുമായി ലോക ബോക്സിങ് ചാംപ്യനും അർജുന പുരസ്കാര ജേതാവുമായ സവീതി ബൂറ. കബഡി താരമായ ദീപക് ഹൂഡയ്ക്കും കുടുംബത്തിനുമെതിരെയാണ് ബോക്സിങ് താരത്തിന്റെ പരാതി. 2022 ലാണ് ഇരുവരും വിവാഹിതരായത്. ബോക്സിങ്
മത്സരത്തിനിടെ ഗുരുതര പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അയർലൻഡ് ബോക്സർ ജോൺ കൂണി (28) മരണത്തിനു കീഴടങ്ങി. കഴിഞ്ഞയാഴ്ച സെൽറ്റിക് സൂപ്പർ ഫെതർവെയ്റ്റ് ചാംപ്യൻഷിപ്പിൽ നേഥൻ ഹോവൽസിനെതിരെയുള്ള മത്സരത്തിനിടെയാണ് തലയ്ക്കു പരുക്കേറ്റത്.
Results 1-10 of 128