Activate your premium subscription today
ന്യൂഡൽഹി ∙ ഫിഡെ ലോക ചെസ് റാങ്കിങ്ങിൽ അർജുൻ എരിഗെയ്സിയെ മറികടന്ന് ഡി.ഗുകേഷ് ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ. പുതിയ ലോക റാങ്കിങ്ങിൽ ഗുകേഷ് 4–ാം സ്ഥാനത്താണ്. എരിഗെയ്സി അഞ്ചാമതും. നെതർലൻഡ്സിലെ വിക് ആൻ സീയിൽ നടക്കുന്ന ടാറ്റ സ്റ്റീൽ ചെസിലെ മികച്ച പ്രകടനമാണ് ഗുകേഷിനെ തുണച്ചത്. നോർവേ താരം മാഗ്നസ് കാൾസൻ, യുഎസ് താരങ്ങളായ ഹികാരു നകാമുറ, ഫാബിയാനോ കരുവാന എന്നിവരാണ് ലോക റാങ്കിങ്ങിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
വിക് ആൻ സീ (നെതർലൻഡ്സ്) ∙ ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.പ്രഗ്നാനന്ദ ഒറ്റയ്ക്ക് മുന്നേറ്റം തുടരുന്നു. നാലാം റൗണ്ടിൽ ഇന്ത്യൻ സഹതാരം ലിയോൺ ലൂക്ക് മെൻഡോസയെ തോൽപിച്ച പ്രഗ്ഗയ്ക്ക് 3.5 പോയിന്റായി. 3 പോയിന്റോടെ പി.ഹരികൃഷ്ണ മൂന്നാമതും 2.5 പോയിന്റോടെ ലോകചാംപ്യൻ ഡി.ഗുകേഷ് 5–ാം സ്ഥാനത്തുമുണ്ട്.
വെയ്ക് ആൻ സീ ∙ ലോക ചാംപ്യനായതിനു ശേഷം ഇന്ത്യൻ ചെസ് താരം ഡി.ഗുകേഷ് ആദ്യ മത്സരത്തിനിറങ്ങുന്നു. നെതർലൻഡ്സ് ഗ്രാമമായ വെയ്ക് ആൻ സീയിൽ ഇന്നു തുടങ്ങുന്ന ടാറ്റ സ്റ്റീൽ ചെസിലാണ് ഗുകേഷ് മത്സരിക്കുന്നത്. ഗുകേഷിനു പുറമേ അർജുൻ എരിഗെയ്സി, ആർ.പ്രഗ്നാനന്ദ, പി.ഹരികൃഷ്ണ, ലിയോൺ ലൂക്ക് മെൻഡോൻസ തുടങ്ങിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാരും മത്സരിക്കുന്നുണ്ട്. ഈയിടെ വിവാഹിതനായ, ലോക ഒന്നാം നമ്പർ താരം നോർവെയുടെ മാഗ്നസ് കാൾസൻ മത്സരിക്കുന്നില്ല.
ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസനും സുഹൃത്ത് എല വിക്ടോറിയ മലോണും വിവാഹിതരായി. ശനിയാഴ്ച ഓസ്ലോയിലെ പ്രസിദ്ധമായ ഹോമൻകോളൻ ചാപ്പലിലായിരുന്നു വിവാഹച്ചടങ്ങ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് നെറ്റ്ഫ്ലിക്സ് സംഘം ചിത്രീകരിച്ചതായാണ് റിപ്പോർട്ട്.
ചെന്നൈ തേനാംപേട്ടിലെ പോയസ് ഗാർഡൻസ് എന്ന സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഗ്ലാമറുള്ള മേൽവിലാസത്തിൽനിന്ന് രണ്ടര കിലോമീറ്ററേയുള്ളൂ സെമ്മൊഴി പൂങ്ക എന്നറിയപ്പെടുന്ന ബോട്ടാണിക്കൽ ഗാർഡനിലേക്ക്. അതിനടുത്തുള്ള ഹോട്ടൽ ഹയാത്ത് റീജൻസിയിലേക്കു പതിനൊന്നു വർഷം മുൻപൊരു ഉച്ചയ്ക്ക്, അച്ഛന്റെ കൈപിടിച്ച്, ഒരു ഏഴു വയസ്സുകാരൻ വന്നു– വിശ്വനാഥൻ ആനന്ദും മാഗ്നസ് കാൾസനുമായി നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ് കാണാൻ. ഇരിപ്പിടം കിട്ടാതെ, കളിക്കാരെയും കാണികളെയും വേർതിരിക്കുന്ന ചില്ലുമറയ്ക്കകലെ, പിന്നിൽനിന്ന് ആ കുട്ടി മധുരപലഹാരം കണ്ട കുട്ടിയെപ്പോലെ ചില്ലുകൂട്ടിലെ ചെസ് നുണഞ്ഞു. ‘വിശ്വം ജയിച്ചവൻ’ എന്നർഥമുള്ള ഗുകേഷ് എന്നായിരുന്നു അവന്റെ പേര്. തമിഴകത്തിന്റെ ഒരേയൊരു സൂപ്പർ സ്റ്റാറിന്റെ പേരു തന്നെയായിരുന്നു ആ അച്ഛനും–രജനീകാന്ത്. പതിനൊന്നു വർഷം കഴിഞ്ഞു പോയി. ആ അച്ഛൻ മകനെയും കൊണ്ടു വീണ്ടുമൊരു യാത്ര പോയി, സിംഗപ്പൂരിലേക്ക്. ആഡംബരങ്ങളുടെയും സാഹസിക വിനോദങ്ങളുടെയും വേദിയായ സെന്റോസ റിസോർട്സ് വേൾഡിലെ ഇക്വാരിയസ് ഹോട്ടലിലെ ലോക ചെസ് ചാംപ്യൻഷിപ് വേദി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈകുന്നേരത്തെ മഴയിലും ശീതീകരണ സംവിധാനങ്ങളാൽ ക്രമപ്പെടുത്തിയ 18 ഡിഗ്രി താപനിലയിലും മനസ്സുരുക്കുന്ന ഉഷ്ണം പേറി രണ്ടുപേർ ആ ചില്ലുകൂട്ടിൽ ഉണ്ടായിരുന്നു. പതിന്നാലു സംവത്സരം പോലെ തോന്നിച്ച 14 ദിനങ്ങൾ.
ചെസ് താരം മാഗ്നസ് കാൾസനും കാമുകി എല്ല വിക്ടോറിയ മലോനും വിവാഹിതരാകുന്നു. നോർവേയിൽ വച്ചായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുകയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ഫെബ്രുവരിയിൽ ഒരു ചെസ് ടൂർണമെന്റിലാണ് കാൾസനും എല്ലയും മാധ്യമങ്ങൾക്കു മുന്നിൽ ഒരുമിച്ചെത്തിയത്.
ഖേൽ രത്ന പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇനി ലോക ചെസ് ചാംപ്യൻ ഡി. ഗുകേഷിന്റ പേരിൽ. 18 വർഷവും 7 മാസവും 20 ദിവസവുമാണ് ഖേൽ രത്ന നേടുമ്പോൾ ഗുകേഷിന്റെ പ്രായം. 2001ൽ ഖേൽ രത്ന നേടിയ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോർഡ്.
ലോക ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ് വനിതാ വിഭാഗത്തിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്ക് വെങ്കലം. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ഷു ജിനറെ തോൽപിച്ച വൈശാലി സെമിയിൽ ചൈനയുടെ തന്നെ ജു വെൻജുനു മുന്നിലാണ് പരാജയപ്പെട്ടത്. ജു വെൻജുൻ തന്നെയാണ് ചാംപ്യനായത്. ചൈനീസ് താരങ്ങൾ ആധിപത്യം പുലർത്തിയ ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ സഹതാരം ലെയ് ടിങ്ജിയെയാണ് ജു തോൽപിച്ചത്.
ന്യൂഡൽഹി ∙ ഫിഡെയുടെ പുതിയ ലോക ചെസ് റാങ്കിങ്ങിൽ നാലാം സ്ഥാനം നിലനിർത്തി ഇന്ത്യൻ താരം അർജുൻ എരിഗെയ്സി. ലോക ചാംപ്യൻ ഡി.ഗുകേഷ് അഞ്ചാം സ്ഥാനത്തുണ്ട്. ഇപ്പോൾ മത്സരങ്ങളിൽ അത്ര സജീവമല്ലെങ്കിലും വിശ്വനാഥൻ ആനന്ദ് 10–ാം സ്ഥാനത്തുണ്ട്. നോർവേയുടെ മാഗ്നസ് കാൾസൻ, അമേരിക്കൻ താരങ്ങളായ ഫാബിയാനോ കരുവാന, ഹികാരു നകാമുറ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
അതിവേഗ ചെസ് മത്സരവിഭാഗമായ ലോക ബ്ലിറ്റ്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആർ. വൈശാലി വനിതാ വിഭാഗം ക്വാർട്ടർഫൈനലിൽ. 9.5 പോയിന്റ് നേടി ഏറ്റവും മികച്ച പ്രകടനത്തോടെയാണ് വൈശാലി അവസാന എട്ടിലെത്തിയത്.
Results 1-10 of 367