Activate your premium subscription today
കംപ്യൂട്ടറിനു പഠിപ്പിക്കാൻ കഴിയാത്ത അന്തർജ്ഞാനവും കരുക്കൾ ഏതേതു കളങ്ങളിൽ വയ്ക്കണമെന്നുള്ള സ്വതസിദ്ധമായ ഉൾക്കാഴ്ചയുമുള്ള പ്രിയ ശിഷ്യൻ മാഗ്നസ് കാൾസൻ പ്രതാപകാലം പിന്നിടുമ്പോഴേക്കും പുരാതനമായ ഈ കളിയെ മാറ്റിമറിക്കുമെന്ന് ഗാരി കാസ്പറോവ് പ്രവചിച്ചു പണ്ട്. അതേ നാവുകൊണ്ട് മാഗ്നസിനു ശേഷം ലോക ചാംപ്യൻമാരുടെ കുലമറ്റു എന്നും പറഞ്ഞു ചെസ് ഇതിഹാസം. എന്നാൽ, ഇന്ന് അദ്ദേഹം ആ വാക്കു മാറ്റിയിരിക്കുന്നു.
പതിനൊന്നാം നൂറ്റാണ്ടിൽ ഹംഗറി രാജ്യം രൂപപ്പെടുന്നതിനു വളരെമുൻപ്, ഇൻഡോ–യൂറോപ്യൻ പാരമ്പര്യമുള്ള കെൽറ്റ് ജനത ബുഡാപെസ്റ്റ് നഗരത്തിൽ അധിവസിച്ചിരുന്നു എന്നാണു ചരിത്രം. പുരാതനമായ ചതുരംഗത്തിന്റെ ജന്മനാട്ടിൽ നിന്നുവന്നവർ അതേ നഗരത്തെ കളിമികവുകൊണ്ടു കീഴടക്കി എന്നതു പുതുചരിത്രമാകുകയാണ്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടന്ന 45–ാം ലോക ചെസ് ഒളിംപ്യാഡിൽ ഓപ്പൺ, വനിതാവിഭാഗങ്ങളിൽ സ്വർണം നേടി ഇന്ത്യ ലോകജേതാക്കളാവുമ്പോൾ നമ്മുടെ കായികരംഗത്തെ സുവർണലിപികളിൽ അടയാളപ്പെടുത്തുന്ന മനോഹരവിജയമായി അതു മാറുന്നു.
റോപ്പിൽ ആഞ്ഞടിച്ച ‘ബോറിസ്’ കൊടുങ്കാറ്റ് ഡാന്യൂബ് നദിയിൽ തീർത്ത പ്രളയം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ പാർലമെന്റിന്റെ പടവുകൾ വരെ എത്തിയ സമയം. ആ കൊടുങ്കാറ്റിനും പക്ഷേ, പോകും വഴിയെല്ലാം പ്രകമ്പനങ്ങൾ തീർത്ത് ഒറ്റ സ്റ്റേഷനിലും നിർത്താതെ കുതിച്ച ആ തീവണ്ടിയെ തടയാനായില്ല. ഇന്ത്യൻ ടീമെന്ന ആ സൂപ്പർ ഫാസ്റ്റ് ട്രെയിൻ ഒടുവിൽ ലോക ചെസ് ഒളിംപ്യാഡിൽ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു.
ബുഡാപെസ്റ്റ്(ഹംഗറി)∙ ലോക ചെസ് ഒളിംപ്യാഡിൽ ചരിത്രമെഴുതി ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. ഹംഗറിയിൽ നടക്കുന്ന ചെസ് ഒളിംപ്യാഡിൽ ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമാണ് ഇന്ത്യ സ്വർണം നേടിയത്. ഇന്ന് നടന്ന ആവേശപ്പോരാട്ടത്തിൽ അവസാന റൗണ്ടിൽ സ്ലൊവേനിയയെ തോൽപ്പിച്ചാണ് ഓപ്പൺ വിഭാഗത്തിൽ ഇന്ത്യയുടെ സ്വർണനേട്ടം. പിന്നാലെ വനിതാ വിഭാഗത്തിൽ അവസാന റൗണ്ടിൽ അസർബൈജാനെ തോൽപ്പിച്ചും സ്വർണം നേടി.
ലോഹങ്ങൾക്കൊന്നും മണമില്ല; കൈകാര്യം ചെയ്യുന്ന മനുഷ്യന്റെ വിയർപ്പാണ് ആ മണമുണ്ടാക്കുന്നത് എന്നു ശാസ്ത്രം. ഹംഗറിയിലെ ബുഡാപെസ്റ്റിൽ ലോക ചെസ് ഒളിംപ്യാഡ് അന്ത്യഘട്ടത്തോടടുക്കെ ഇന്ത്യൻ ടീമുകൾ സ്വർണം മണക്കുന്നുണ്ട്. കഠിനാധ്വാനത്തിന്റെ വിയർപ്പ് തുന്നിയ കുപ്പായമിട്ട ഇന്ത്യൻ ടീമിനെ സ്വർണമല്ലാതെ വേറെന്തു മണക്കാൻ?ചെസിന് മൂന്നു ഘട്ടമാണ്: പ്രാരംഭം, മധ്യഘട്ടം, അന്ത്യഘട്ടം. പഴുതില്ലാതെ ആദ്യരണ്ടുഘട്ടങ്ങളും വിജയിച്ചു മുന്നേറിയ ഇന്ത്യ ഓപ്പൺ വിഭാഗത്തിൽ 9 റൗണ്ടുകൾ പൂർത്തിയായപ്പോൾ 18ൽ 17 പോയിന്റും നേടി ഒറ്റയ്ക്കു മുന്നിലാണ്. ഒറ്റ കളികളും തോൽക്കാതെയാണ് ഇന്ത്യയുടെ മുന്നേറ്റം. ഒൻപതാം റൗണ്ടിൽ നിലവിലെ ചാംപ്യൻമാരായ ഉസ്ബെക്കിസ്ഥാനോടു മാത്രമാണ് ഇന്ത്യ സമനില വഴങ്ങിയത്. ഒൻപതാം റൗണ്ടിൽ യുഎസിനോടു സമനില പാലിച്ച വനിതാ ടീം രണ്ടാംസ്ഥാനത്താണ്. ഇനി അനിവാര്യമായ അന്ത്യഘട്ടം. ആ കുരുക്ഷേത്രം കടക്കാൻ കരുത്തും കണിശതയും ഒത്തുചേർന്ന പഞ്ചപാണ്ഡവൻമാരാണ് ഇന്ത്യൻ ടീമിൽ. നവംബറിൽ നടക്കുന്ന ലോക ചാംപ്യൻഷിപ്പിൽ ഡിങ് ലിറന്റെ എതിരാളിയാകുന്ന ദൊമ്മരാജു ഗുകേഷാണ് ഇന്ത്യയുടെ ഒന്നാംബോർഡ് കാക്കുന്നത്.
ബുഡാപെസ്റ്റ് ∙ ചെസ് ഒളിംപ്യാഡിന്റെ 5–ാം റൗണ്ടിൽ ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യയ്ക്കു വിജയം. ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ അസർബൈജാനെ തോൽപിച്ചു. മികച്ച ഫോമിൽ കളി തുടരുന്ന ഡി. ഗുകേഷും അർജുൻ എരിഗാസിയുമായാണ് ഇന്ത്യയ്ക്കു മികച്ച വിജയം നേടിക്കൊടുക്കത്തത് (3–1). ആർ. പ്രഗ്നാനന്ദയുടെയും വിദിത് ഗുജറാത്തിയുടെയും മത്സരങ്ങൾ സമനിലയായി. വനിതകളിൽ കസഖ്സ്ഥാനെയാണ് ഇന്ത്യ തോൽപിച്ചത്.
ബുഡാപെസ്റ്റ് (ഹംഗറി) ∙ ലോക ചെസ് ഒളിംപ്യാഡിൽ ഇന്ത്യയ്ക്കു തുടർച്ചയായ നാലാം ജയം. ഓപ്പൺ വിഭാഗത്തിൽ സെർബിയയെയാണ് ഇന്ത്യ തോൽപിച്ചത്. ഗ്രാൻഡ്മാസ്റ്റർ ഇൻഡിക് അലക്സാണ്ടർക്കെതിരെ തകർപ്പൻ വിജയവുമായി അർജുൻ എരിഗെയ്സിയാണ് ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകിയത്. ഡി.ഗുകേഷ്, വിദിത് ഗുജറാത്തി എന്നിവരും വിജയം കണ്ടപ്പോൾ പ്രഗ്നാനന്ദ സമനില വഴങ്ങി. ഇന്ത്യൻ വനിതകൾ ഫ്രാൻസിനെ (3.5–0.5) തോൽപിച്ച് തുടർച്ചയായ നാലാം ജയം നേടി. മൂന്നാംറൗണ്ടിൽ സ്വിറ്റ്സർലൻഡിനെ 3–1നു തോൽപിച്ചിരുന്നു.
ലോക ചെസ് ഒളിംപ്യാഡിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ മൊറോക്കോയെ 4–0നു തോൽപിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ആർ. പ്രഗ്നാനന്ദ, അർജുൻ എരിഗാസി, വിദിത് ഗുജറാത്തി, പെന്റല ഹരികൃഷ്ണ എന്നിവരാണു വിജയം കണ്ടത്. വരുന്ന ലോക ചാംപ്യൻഷിപ്പിൽ ഡിങ് ലിറന്റെ എതിരാളിയായ ഡി.ഗുകേഷിനു ഇന്ത്യ വിശ്രമം നൽകി.
നോർവേ ചെസിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയ്ക്കു തോൽവി. യുഎസിന്റെ ഫാബിയാനോ കരുവാനയാണു പ്രഗ്ഗയെ തോൽപിച്ചത്. ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസൻ 1.5 പോയിന്റ് ലീഡുമായി കാൾസൻ ഒന്നാം സ്ഥാനത്തു തുടരുന്നു. ഹികാരു നകാമുറയാണ് രണ്ടാം സ്ഥാനത്ത്. ഇനി ഒരു റൗണ്ട് കൂടിയാണു ബാക്കി.
നോർവേ ചെസിൽ ഇന്ത്യൻ സഹോദരങ്ങളുടെ കുതിപ്പ് തുടരുന്നു. 5–ാം റൗണ്ടിൽ യുഎസിന്റെ ഫാബിയാനോ കരുവാനയെ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ തോൽപിച്ചു. മൂന്നാം സ്ഥാനത്താണ് പ്രഗ്ഗ. വനിതകളിൽ, പ്രഗ്ഗയുടെ സഹോദരി ആർ. വൈശാലി ടൈബ്രേക്കറിൽ ലി ടിങ്ജിയെ തോൽപിച്ച് ലീഡ് നിലയിൽ മുന്നേറ്റം തുടരുന്നു.
Results 1-10 of 56