Activate your premium subscription today
ഗുജറാത്തിനെതിരായ മത്സരത്തിൽ കൊൽക്കത്ത ടീമിനും വിജയത്തിനും ഇടയിൽ നിന്നത് ‘19 പന്തുകളായിരുന്നു’. അവ നഷ്ടപ്പെടുത്തിയതാവട്ടെ കൊൽക്കത്തയുടെ വിശ്വസ്തനായ മധ്യനിര ബാറ്റർ വെങ്കടേഷ് അയ്യരും. 5.3 ഓവറിൽ കൊൽക്കത്ത സ്കോർ 43ൽ നിൽക്കെയായിരുന്നു വെങ്കടേഷ് ക്രീസിൽ എത്തിയത്. ഒരറ്റത്ത് കരുതലോടെ കളിച്ച് റൺ ചേസിന് അടിത്തറ ഒരുക്കാനായിരുന്നു ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ ശ്രമം. മറുവശത്ത് കൗണ്ടർ അറ്റാക്കിലൂടെ റൺനിരക്ക് ഉയർത്തുകയായിരുന്നു വെങ്കടേഷിന്റെ ചുമതല. എന്നാൽ ക്രീസിൽ നിലയുറപ്പിക്കാൻ
34 താരങ്ങളെ ഉൾപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വാർഷിക കരാർ ബിസിസിഐ പുറത്തുവിട്ടു. സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവരെ എ പ്ലസ് കാറ്റഗറിയിൽ നിലനിർത്തി. ഇവർക്ക് വർഷം 7 കോടി രൂപ പ്രതിഫലം ലഭിക്കും.
ക്രിക്കറ്റിൽ തുടർച്ചയായി ഫോം ഔട്ടാകുമ്പോൾ സ്വന്തം കഴിവിൽ സംശയിക്കുന്നതിനു പകരം ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയാണ് വേണ്ടതെന്ന് മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനത്തിനു പിന്നാലെയായിരുന്നു രോഹിത്തിന്റെ പ്രതികരണം.
മസ്കത്ത് ∙ ഒമാന്-കേരളം ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മസ്കത്തില് നടക്കും.
സീസണിൽ ആദ്യമായി രോഹിത് ശർമ ‘ഹിറ്റ്മാൻ’ ആയി മാറിയ ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 9 വിക്കറ്റിന്റെ ആധികാരിക ജയം. 45 പന്തിൽ 6 സിക്സും 4 ഫോറുമടക്കം 76 റൺസുമായി രോഹിത്തും 30 പന്തിൽ 5 സിക്സും 6 ഫോറുമടക്കം 68 റൺസുമായി സൂര്യകുമാർ യാദവും കത്തിക്കയറിയതോടെ ചെന്നൈ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം മുംബൈ 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തു.
മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് മെയ് 3 ന് രാവിലെ 9 മണിക്ക് ലോർഡ്സ് ഇൻഡോർ സ്പോർട്സ് പ്ലാനോയിൽ നടക്കുന്നു. മാർത്തോമൈറ്റ്സ് പ്രീമിയർ ലീഗ് 2025 ക്രിക്കറ്റ് ടൂർണമെന്റ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഹൈദരാബാദ് ∙ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നു തന്റെ പേര് നീക്കം ചെയ്യാനുള്ള ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ (എച്ച്സിഎ) നീക്കത്തിനെതിരെ തെലങ്കാന ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. കഴിഞ്ഞ ദിവസമാണ് ഹൈദരാബാദ് സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡിൽ നിന്ന് അസ്ഹറിന്റെ പേരു നീക്കം ചെയ്യണമെന്ന് എച്ച്സിഎ ഓംബുഡ്സ്മാൻ വിധിച്ചത്. അസോസിയേഷൻ പ്രസിഡന്റ് ആയിരിക്കെ തന്റെ പദവി ദുരുപയോഗം ചെയ്താണ് അസ്ഹർ സ്വന്തം പേര് സ്റ്റാൻഡിനു നൽകിയത് എന്ന ഹൈദരാബാദ് ലോഡ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പരാതിയെത്തുടർന്നായിരുന്നു വിധി.
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റല്സിനെതിരെ മികച്ച തുടക്കം ലഭിച്ചിട്ടും പരുക്കേറ്റു മടങ്ങി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഡൽഹിക്കെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 19 പന്തിൽ 31 റൺസെടുത്താണു മടങ്ങിയത്. മൂന്നു ഗംഭീര സിക്സറുകളും രണ്ടു ഫോറുകളും ബൗണ്ടറി കടത്തിയ താരം സ്കോർ 61ൽ നിൽക്കെ പരുക്കേറ്റു പുറത്താകുകയായിരുന്നു.
പാതിവഴിയിൽ സഞ്ജു സാംസൺ വീണുപോയ പോരാട്ടത്തിൽ യശസ്വി ജയ്സ്വാളും നിതീഷ് റാണയും അർധ സെഞ്ചറി നേടിയിട്ടും രാജസ്ഥാൻ റോയൽസിനു രക്ഷയില്ല. സൂപ്പർ ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഡൽഹി ക്യാപിറ്റൽസിന്റെ വിജയം. സീസണിൽ രാജസ്ഥാൻ റോയൽസിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരം പൂർത്തിയാകാൻ വൈകിയതിനു ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ അക്ഷർ പട്ടേലിന് 12 ലക്ഷം രൂപ പിഴശിക്ഷ. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടിയ മുംബൈയ്ക്കെതിരെ ഡൽഹി 19 ഓവറിൽ 193 റൺസിന് ഓൾഔട്ടായിരുന്നു.
Results 1-10 of 2088