Activate your premium subscription today
ഗുജറാത്തിനെതിരായ മത്സരത്തിൽ കൊൽക്കത്ത ടീമിനും വിജയത്തിനും ഇടയിൽ നിന്നത് ‘19 പന്തുകളായിരുന്നു’. അവ നഷ്ടപ്പെടുത്തിയതാവട്ടെ കൊൽക്കത്തയുടെ വിശ്വസ്തനായ മധ്യനിര ബാറ്റർ വെങ്കടേഷ് അയ്യരും. 5.3 ഓവറിൽ കൊൽക്കത്ത സ്കോർ 43ൽ നിൽക്കെയായിരുന്നു വെങ്കടേഷ് ക്രീസിൽ എത്തിയത്. ഒരറ്റത്ത് കരുതലോടെ കളിച്ച് റൺ ചേസിന് അടിത്തറ ഒരുക്കാനായിരുന്നു ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ ശ്രമം. മറുവശത്ത് കൗണ്ടർ അറ്റാക്കിലൂടെ റൺനിരക്ക് ഉയർത്തുകയായിരുന്നു വെങ്കടേഷിന്റെ ചുമതല. എന്നാൽ ക്രീസിൽ നിലയുറപ്പിക്കാൻ
കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന് ആറാം വിജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 39 റൺസ് വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ഗുജറാത്ത് ഉയര്‍ത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ജയത്തോടെ 12 പോയിന്റ് സ്വന്തമാക്കിയ ഗുജറാത്ത് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
ഐപിഎലിൽ രാജസ്ഥാൻ റോയൽസ് കൈവിട്ടുകളഞ്ഞ താരങ്ങളിൽ ഏറ്റവും വിലയേറിയതെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ഗുജറാത്ത് ടൈറ്റൻസിന്റെ ഇംഗ്ലിഷ് താരം ജോസ് ബട്ലർ. തുടർച്ചയായ പരാജയങ്ങളിൽ വലഞ്ഞ രാജസ്ഥാൻ ഒരു വിജയത്തിനായി ലക്നൗവിനെതിരെ കഷ്ടപ്പെടുമ്പോൾ, തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ബട്ലര് ഗുജറാത്തിനെ വിജയത്തിലെത്തിച്ചു.
ലക്നൗ∙ സായ് സുദർശനും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ചേർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് നൽകിയ മിന്നു തുടക്കം മുതലാക്കാനാകാതെ പോയതിൽ പിന്നാലെ വന്ന ലക്നൗ ബാറ്റർമാർ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകും. ഒരു 20–25 റൺസ് കൂടുതൽ നേടിയിരുന്നെങ്കിൽ പോലും ഒരുപക്ഷേ വിജയസാധ്യതയുണ്ടായിരുന്ന മത്സരം, ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ ഗുജറാത്ത് ടൈറ്റൻസ് കൈവിട്ടു. ഒപ്പം വിക്കറ്റിനു പിന്നിൽ ക്യാച്ച് കൈവിട്ടും സ്റ്റംപിങ് അവസരം പാഴാക്കിയും ജോസ് ബട്ലറും ബാധ്യതയായി മാറിയതോടെ ലക്നൗ സൂപ്പർ ജയന്റ്സിനോട് അവർ തോറ്റത് ആറു വിക്കറ്റിന്.
ഐപിഎലിലെ നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് രാജസ്ഥാൻ റോയൽസ് തോറ്റെങ്കിലും വിക്കറ്റിനു പിന്നില്‍ ഗംഭീര പ്രകടനവുമായി ക്യാപ്റ്റൻ സഞ്ജു സാംസൺ. സെഞ്ചറി നേടിയ സായ് സുദർശന്റേത് അടക്കം നിർണായകമായ രണ്ടു ക്യാച്ചുകളെടുത്തും ഷാറുഖ് ഖാനെ സ്റ്റംപ് ചെയ്തു പുറത്താക്കിയുമാണു സഞ്ജു തകർപ്പൻ പ്രകടനം പുറത്തെടുത്തത്. രാജസ്ഥാൻ റോയൽസിനെതിരെ
ഗുജറാത്ത് ടൈറ്റൻസിനെതിരായ വമ്പൻ തോൽവിക്കു പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് അടുത്ത തിരിച്ചടി. ഗുജറാത്തിനെതിരായ മത്സരത്തിലെ സ്ലോ ഓവർ റേറ്റിന്റെ പേരിൽ സഞ്ജുവിന് വൻ തുക പിഴ ചുമത്തി. ഓവറുകൾ തീർക്കുന്നതു വൈകിയതിന് സഞ്ജു 24 ലക്ഷം രൂപ പിഴയായി അടയ്ക്കേണ്ടി വരും. 58 റൺസ് വിജയമാണ് രാജസ്ഥാനെതിരെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്.
ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസ്– ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിൽ റിയാൻ പരാഗ് പുറത്തായതിനെച്ചൊല്ലി വിവാദം. രാജസ്ഥാൻ ഇന്നിങ്സിനിടെ ഏഴാം ഓവറിൽ കുൽവന്ത് കെജ്രോലിയയുടെ പന്തിലാണ് പരാഗ് പുറത്താകുന്നത്. പന്ത് നേരിടാൻ ശ്രമിച്ച പരാഗിനെ ഗുജറാത്ത് വിക്കറ്റ് കീപ്പർ ജോസ് ബട്ലർ പിടിച്ചെടുക്കുകയായിരുന്നു.
ഇന്ത്യന്‍ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന്റെ വിജയ മോഹങ്ങൾ തകർത്തെറിഞ്ഞത് പരിശീലകൻ ആശിഷ് നെഹ്റയുടെ തന്ത്രങ്ങൾ. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാനു വേണ്ടി മികച്ച രീതിയിൽ ബാറ്റു ചെയ്ത സഞ്ജു സാംസൺ– ഷിമ്രോൺ ഹെറ്റ്മിയർ സഖ്യം പൊളിച്ചത് ആശിഷ് നെഹ്റയായിരുന്നു.
ഐപിഎലിലെ പുതിയ ‘മിസ്റ്റർ കൺസിസ്റ്റന്റ്’ സായ് സുദർശന്റെ (53 പന്തിൽ 82) ക്ലാസിക് അർധസെഞ്ചറിയുടെ ബലത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 58 റൺസിന്റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 217 റൺസ് നേടിയപ്പോൾ രാജസ്ഥാന്റെ പോരാട്ടം 159ൽ അവസാനിച്ചു. സ്കോർ: ഗുജറാത്ത് 20 ഓവറിൽ 6ന് 217. രാജസ്ഥാൻ 19.2 ഓവറിൽ 159ന് പുറത്ത്. സായ് സുദർശനാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ഇന്ത്യൻ പ്രീമീയർ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസിന്റെ വിജയക്കുതിപ്പിനു തടയിടാൻ രാജസ്ഥാൻ റോയൽസിനും ക്യാപ്റ്റൻ സഞ്ജു സാംസണും സാധിച്ചില്ല. ഫലം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്തിന് 58 റൺസ് വിജയം. ഗുജറാത്ത് ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 19.2 ഓവറില്‍ 159 റണ്‍സെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ
Results 1-10 of 256