Activate your premium subscription today
മുംബൈ∙ ബോർഡർ – ഗാവസ്കർ ട്രോഫിക്കിടെ പരുക്കേറ്റ പേസ് ബോളർ ജസ്പ്രീത് ബുമ്രയ്ക്ക് ബെഡ് റെസ്റ്റ് നിർദ്ദേശിച്ചെന്ന റിപ്പോർട്ടുകൾ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നതിനിടെ, വാർത്ത വ്യാജമാണെന്ന തിരുത്തുമായി താരം നേരിട്ട് രംഗത്ത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ലഘു കുറിപ്പിലാണ്, ബെഡ് റെസ്റ്റ്
മുംബൈ∙ ചാംപ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി സൂപ്പർതാരം ജസ്പ്രീത് ബുമ്രയുടെ പരുക്ക്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരുക്കേറ്റ ബുമ്രയ്ക്ക്, ചാംപ്യൻസ് ട്രോഫിയിൽ കളിക്കാനാകില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുറംവേദനയെ തുടർന്ന് സിഡ്നി
‘ജസ്പ്രീത് ബുമ്രയ്ക്കു രണ്ടു വശത്തുനിന്നും പന്തെറിയാൻ സാധിക്കില്ലല്ലോ’ എന്ന വൈറൽ കമന്റ് രോഹിത് ശർമയുടേതാണ്. ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയ്ക്കിടെയായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ ഈ പ്രതികരണം. ബുമ്രയെ മാത്രം ആശ്രയിച്ച് മത്സരം ജയിക്കാനാകില്ലെന്ന തിരിച്ചറിവ് ടീം ഇന്ത്യയ്ക്ക് വന്നപ്പോഴേക്കും പരമ്പര അവസാനിച്ചു കഴിഞ്ഞിരുന്നു...
ഇനിയൊരു സാഹചര്യമുണ്ടായാൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയുമായി തർക്കിക്കാൻ നിൽക്കില്ലെന്ന് ഓസ്ട്രേലിയൻ യുവ ബാറ്റർ സാം കോൺസ്റ്റാസ്. ബോർഡർ– ഗാവസ്കർ ട്രോഫിക്കു പിന്നാലെ ഒരു ഓസ്ട്രേലിയൻ മാധ്യമത്തോടു സംസാരിക്കവെയാണ് ബുമ്രയുമായുണ്ടായ തർക്കത്തെക്കുറിച്ചു 19 വയസ്സുകാരനായ താരം മനസ്സു തുറന്നത്. ‘‘ഇന്ത്യ ഒരോവർ കൂടി എറിയാതിരിക്കാൻ കുറച്ചു സമയം കളയാമല്ലോ എന്നു കരുതിയാണ് അന്നു സംസാരിക്കാൻ ചെന്നത്. എന്നാൽ അവസാനം ബുമ്ര തന്നെ വിജയിച്ചു. അദ്ദേഹം ലോകോത്തര ബോളറാണ്. പരമ്പരയിലാകെ 32 വിക്കറ്റുകളാണു നേടിയത്. ഒരിക്കൽ കൂടി അങ്ങനെയൊരു സാഹചര്യം വന്നാൽ ഞാന് ഒന്നും പറയാൻ പോകില്ല.’’– കോൺസ്റ്റാസ് പ്രതികരിച്ചു.
മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിൽ ജോലിഭാരം, ജോലിഭാര ക്രമീകരണം തുടങ്ങിയ പ്രയോഗങ്ങൾ ഓസ്ട്രേലിയക്കാർ സൃഷ്ടിച്ചതാണെന്നും അത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും മുൻ ഇന്ത്യൻ താരം ബൽവീന്ദർ സന്ധു. രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്ന ഒരു താരത്തെ സംബന്ധിച്ച് പ്രതിദിനം 15 ഓവർ എറിയുന്നത് അത്ര ബുദ്ധിമുട്ടുള്ള സംഗതിയില്ല. അങ്ങനെ ബുദ്ധിമുട്ടുണ്ടെങ്കിൽ അവർ പോയി ട്വന്റി20 കളിക്കുന്നതാകും ഉചിതമെന്നും, ‘ടൈംസ് ഓഫ് ഇന്ത്യ’യ്ക്കു നൽകിയ അഭിമുഖത്തിൽ സന്ധു തുറന്നടിച്ചു. ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ജസ്പ്രീത് ബുമ്രയെക്കൊണ്ട് 150 ഓവർ എറിയിച്ചതിനെതിരെ കടുത്ത വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് സന്ധുവിന്റെ പ്രതികരണം. 1983 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു സന്ധു.
മുംബൈ∙ ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ജസ്പ്രീത് ബുമ്രയ്ക്ക് അമിത ജോലിഭാരം നൽകി പരുക്കിനു വിട്ടുകൊടുത്തതിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് രംഗത്ത്. ബുമ്രയെക്കൊണ്ട് അമിതമായി പന്തെറിയിച്ച് അദ്ദേഹത്തെ കരിമ്പിൻ ചണ്ടി പോലെയാക്കിയെന്ന് ഹർഭജൻ വിമർശിച്ചു. ഓസീസ് ബാറ്റിങ് നിരയിലെ ഏതു
വരാനിരിക്കുന്ന ഇന്ത്യ– ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിൽ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. സിഡ്നി ടെസ്റ്റിനിടെ പുറം വേദനയെ തുടർന്നു ചികിത്സ തേടിയ ബുമ്ര രണ്ടാം ഇന്നിങ്സിൽ പന്തെറിഞ്ഞിരുന്നില്ല. ഇതോടെയാണ് ചാംപ്യൻസ് ട്രോഫി കൂടി മുന്നിൽ കണ്ട്, ഇംഗ്ലണ്ട് പരമ്പരയിൽ ബുമ്രയ്ക്ക് വിശ്രമം അനുവദിക്കാൻ തീരുമാനിച്ചത്.
നമ്മൾ എത്രയൊക്കെ ആഗ്രഹിച്ചാലും ശരീരം വിശ്രമം ആവശ്യപ്പെടുമ്പോൾ അതു കണ്ടില്ലെന്നു നടിക്കാൻ സാധിക്കില്ലെന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ബോൾ ചെയ്യാതെ വിട്ടുനിന്നതിനെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ബുമ്രയുടെ പ്രതികരണം.
ഫലം സൂചിപ്പിക്കും പോലെ അത്ര ഏകപക്ഷീയമായിരുന്നില്ല ഇത്തവണത്തെ ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പര. 3–1ന് ഓസ്ട്രേലിയ ജയിച്ചെങ്കിലും ഇന്ത്യയ്ക്കു മേൽ പൂർണ ആധിപത്യം നേടാൻ അവർക്കു സാധിച്ചില്ല. എല്ലാ മത്സരങ്ങളിലും ഇന്ത്യയ്ക്കു വിജയം, അല്ലെങ്കിൽ സമനിലയ്ക്കുള്ള സാധ്യത ഉണ്ടായിരുന്നു. അവസാന ടെസ്റ്റിൽ ബോ വെബ്സ്റ്റർ എന്ന അരങ്ങേറ്റക്കാരൻ കളിച്ചതു പോലുള്ള ഇന്നിങ്സുകൾ എല്ലാ ടെസ്റ്റിലും ഓസ്ട്രേലിയൻ നിരയിൽ നിന്നുണ്ടായി. സ്കോട് ബോളണ്ട് എന്ന പേസറുടെ മികവും ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ ഓൾറൗണ്ട് പ്രകടനവും പ്രശംസ അർഹിക്കുന്നു.
ബോർഡര്– ഗാവസ്കർ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങൾ ഓസീസ് യുവബാറ്റർ സാം കോൺസ്റ്റാസിനെ വളഞ്ഞിട്ട് ഭയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുമായി ഓസ്ട്രേലിയൻ പരിശീലകൻ അൻഡ്രു മക്ഡോണൾഡ്. സിഡ്നി ടെസ്റ്റിന്റെ ആദ്യ ദിവസം, ജസ്പ്രീത് ബുമ്രയുടെ അവസാന പന്തിൽ ഉസ്മാൻ ഖവാജ പുറത്തായിരുന്നു.
Results 1-10 of 236