Activate your premium subscription today
ലഹോർ∙ ശനിയാഴ്ച വൈകിട്ട് സിംബാബ്വെ ദേശീയ ടീമിനൊപ്പം ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരം കളിക്കുന്നു, ഞായറാഴ്ച വൈകിട്ട് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ലഹോർ കലംദർസിനൊപ്പം കിരീടമുയർത്തുന്നു; 24 മണിക്കൂറിനിടെ 2 വ്യത്യസ്ത രാജ്യങ്ങളിൽ ക്രിക്കറ്റ് കളിച്ച താരമെന്ന അപൂർവത സിംബാബ്വെയുടെ സിക്കന്ദർ റാസയ്ക്ക് സ്വന്തം. പിഎസ്എൽ കളിക്കുന്നതിനിടെയാണ് രാജ്യാന്തര ടെസ്റ്റ് പരമ്പരയ്ക്കായി റാസയെ സിംബാബ്വെ ടീം ഇംഗ്ലണ്ടിലേക്കു വിളിപ്പിച്ചത്.
ലഹോർ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ഫൈനലിൽ ക്വേറ്റ ഗ്വാഡിയേറ്റേഴ്സിനെതിരെ തോൽവിയിലേക്കു നീങ്ങുകയായിരുന്ന ലഹോർ ക്വാലാൻഡേഴ്സിന് നാടകീയ ജയം സമ്മാനിച്ച് പാക്ക് വംശജൻ കൂടിയായ സിംബാബ്വെ താരം സിക്കന്ദർ റാസ. ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന സിംബാബ്വെ ടീമിൽ അംഗമായിരുന്ന റാസ, പിഎസ്എൽ ഫൈനലിന്റെ ടോസിനു 10
ബംഗ്ലദേശ് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ സിംബാബ്വെയ്ക്ക് 3 വിക്കറ്റിന്റെ ആവേശ ജയം. രണ്ടാം ഇന്നിങ്സിൽ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെ ബ്രയാൻ ബെനറ്റ് (54), ബെൻ കറൻ (44) എന്നിവർ നൽകിയ തുടക്കത്തിന്റെ ബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ഷോൺ വില്യംസ് (154), ക്രെയ്ഗ് ഇർവിൻ (104), ബ്രയാൻ ബെന്നറ്റ് (110*) എന്നിവരുടെ സെഞ്ചറി മികവിൽ അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിൽ കൂറ്റൻ സ്കോർ നേടി സിംബാബ്വെ. ഒന്നാം ഇന്നിങ്സിൽ 586 റൺസാണ് ആതിഥേയർ നേടിയത്. ഒന്നാം ദിനം സെഞ്ചറി തികച്ച മുപ്പത്തിയെട്ടുകാരൻ വില്യംസിനു പിന്നാലെയാണ് ഇന്നലെ ക്യാപ്റ്റൻ ഇർവിനും ബെന്നറ്റും മൂന്നക്കം കടന്നത്.
സിംബാബ്വെ ജഴ്സിയിൽ അരങ്ങേറ്റ മത്സരത്തിനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സാം കറന്റെ സഹോദരൻ ബെൻ കറൻ. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് ബെൻ കറൻ ഇടം പിടിച്ചത്. സാം കറനും മറ്റൊരു സഹോദരനായ ടോം കറനും ഇംഗ്ലണ്ടിന്റെ താരങ്ങളാണ്. അതേസമയം ഇവരുടെ പിതാവ് കെവിന് കറൻ രാജ്യാന്തര ക്രിക്കറ്റില് സിംബാബ്വെയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്.
ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ പാക്കിസ്ഥാനെ തോല്പിച്ച് സിംബാബ്വെ. പാക്കിസ്ഥാൻ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ എട്ടു വിക്കറ്റ് നഷ്ടത്തിൽ ഒരു പന്തു ബാക്കി നിൽക്കെ വിജയ റൺസ് കുറിക്കുകയായിരുന്നു. സ്കോർ: പാക്കിസ്ഥാൻ- 20 ഓവറിൽ ഏഴിന് 132, സിംബാബ്വെ 19.5 ഓവറിൽ എട്ടിന് 133. ആദ്യ രണ്ടു മത്സരങ്ങൾ തോറ്റ
ഇൻഡോർ∙ ഒരു ട്വന്റി20 മത്സരത്തിന്റെ ഒറ്റ ഇന്നിങ്സിൽ പരമാവധി എത്ര റൺസ് വരെ നേടാം? ചോദ്യം ക്രുനാൽ പാണ്ഡ്യ നയിക്കുന്ന ബറോഡയോടാണെങ്കിൽ, ഉത്തരം 349 റൺസ് എന്നായിരിക്കും! കാരണം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സിക്കിമിനെതിരെ ഇന്നു നടമന്ന മത്സരത്തിൽ അവർ അടിച്ചികൂട്ടിയത് 349 റൺസാണ്. ലോകത്ത് ഇന്നുവരെ
57 റൺസെന്ന നാണക്കേടിൽ സിംബാബ്വെയെ എറിഞ്ഞൊതുക്കിയ പാക്കിസ്ഥാന് 10 വിക്കറ്റ് ജയവും ട്വന്റി20 പരമ്പരയും. ബുലവായോയിൽ നടന്ന രണ്ടാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 12.4 ഓവറിൽ ഓൾഔട്ടായി.
ബുലവായോ (സിംബാബ്വെ) ∙ പാക്കിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ സിംബാബ്വെയ്ക്ക് 80 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 40.2 ഓവറിൽ 205 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ 21 ഓവറിൽ 6ന് 60 എന്ന സ്കോറിൽ നിൽക്കെ മഴ കളി തടസ്സപ്പെടുത്തി.
നയ്റോബി (കെനിയ) ∙ ഒന്നും രണ്ടുമല്ല, ഏറ്റവുമുയർന്ന രാജ്യാന്തര ട്വന്റി20 ടോട്ടൽ ഉൾപ്പെടെ 9 റെക്കോർഡുകൾ പിറന്ന ട്വന്റി20 ലോകകപ്പ് ആഫ്രിക്കൻ ക്വാളിഫയർ മത്സരത്തിൽ ഗാംബിയയ്ക്കെതിരെ സിംബാബ്വെയ്ക്ക് 290 റൺസിന്റെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 344 റൺസ് നേടി.
Results 1-10 of 89