Activate your premium subscription today
വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുലിനെ ഇന്ത്യൻ ടീം ശരിയായ രീതിയിൽ ഉപയോഗിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ വിമർശനം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പറായി കളിച്ചെങ്കിലും, ബാറ്റിങ് ക്രമത്തിൽ ആറാം നമ്പരിലായിരുന്നു രാഹുൽ ബാറ്റു ചെയ്യാൻ ഇറങ്ങിയത്. അക്ഷർ പട്ടേലിനും താഴെ രാഹുലിനെ ഇറക്കിയതാണ് ആകാശ് ചോപ്രയെ പ്രകോപിപ്പിച്ചത്.
തുടർച്ചയായി ബാറ്റിങ്ങിൽ പരാജയപ്പെടുന്ന സഞ്ജു സാംസണെതിരെ വിമർശനവുമായി മുൻ ഇന്ത്യന് താരം ആകാശ് ചോപ്ര. കഴിഞ്ഞ നാലു ട്വന്റി20 മത്സരങ്ങളിലും സഞ്ജു ഒരേ രീതിയിലാണു പുറത്തായതെന്നും കൂടുതൽ സംസാരിച്ച് സഞ്ജുവിന്റെ ആരാധകരെ പ്രകോപിപ്പിക്കാനില്ലെന്നും ആകാശ് ചോപ്ര പ്രതികരിച്ചു.
ഇന്ത്യ–ഇംഗ്ലണ്ട് നാലാം ട്വന്റി20 മത്സരത്തിനിടെ ശിവം ദുബെയ്ക്കു പകരം കൺകഷൻ സബ്ബായി ഹർഷിത് റാണയെ ഇറക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത്. ഈ വിഷയത്തിൽ ഇപ്പോൾത്തന്നെ കൃത്യമായ നിലപാട് കൈക്കൊള്ളണമെന്നും, പിന്നീട് നിയമം തിരിച്ചടിക്കുമ്പോൾ നിലവിളിച്ചിട്ട് കാര്യമുണ്ടാകില്ലെന്നും ചോപ്ര
രാജ്കോട്ട്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിൽ തോൽവി വഴങ്ങിയതിനു പിന്നാലെ, ഇന്ത്യയുടെ ടീം സിലക്ഷനെയും തന്ത്രങ്ങളെയും വിമർശിച്ച് മുൻ താരങ്ങൾ രംഗത്ത്. നാലു സ്പിന്നർമാരെ ഉൾപ്പെടുത്തി ചെന്നൈയിലും രാജ്കോട്ടിലും ഇറങ്ങിയ ഇന്ത്യ, എന്നിട്ടും എന്തുകൊണ്ടാണ് അവരെക്കൊണ്ട് ബോൾ ചെയ്യിക്കാത്തതെന്ന് മുൻ ഇന്ത്യൻ
മുംബൈ∙ അതിവേഗ ബോളർമാരുടെ പേസും ബൗൺസുമുള്ള പന്തുകളിൽ സഞ്ജു സാംസണിന് കാര്യമായ തോതിൽ റൺസ് കണ്ടെത്താനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ രണ്ടു മത്സരങ്ങളിലും ജോഫ്ര ആർച്ചറിനെതിരെ സമാനമായ രീതിയിൽ സഞ്ജു പുറത്തായതു
കൊൽക്കത്ത∙ ലഭിക്കുന്ന അവസരങ്ങൾ പരമാവധി മുതലെടുത്ത് ടീമിൽ സ്ഥാനം ഉറപ്പിക്കുന്ന കാര്യത്തിൽ അഭിഷേക് ശർമ സഹ ഓപ്പണറും മലയാളിയുമായ സഞ്ജു സാംസണിനെ മാതൃകയാക്കണമെന്ന് മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര അഭിഷേക് ശർമയെ സംബന്ധിച്ച് അവസാന അവസരമാകാനാണ്
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിന്റെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിന്റെ പേരിൽ യുവതാരങ്ങളായ ഹർഷിത് റാണ, നിതീഷ് റാണ എന്നിവരെ രൂക്ഷമായി പരിഹസിച്ച് മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. മുൻ താരം മനോജ് തിവാരി ഉയർത്തിയ കടുത്ത വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും
ന്യൂഡൽഹി∙ ചാംപ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും ട്വന്റി20 ടീം ക്യാപ്റ്റനായ സൂര്യകുമാർ യാദവും ഇടംപിടിക്കാൻ ഇടയില്ലെന്ന പ്രവചനയവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ്,
അടുത്ത മാസം നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സൂര്യകുമാർ യാദവും സഞ്ജു സാംസണും ചാംപ്യൻസ് ട്രോഫി കളിക്കേണ്ടതില്ലെന്നാണ് ആകാശ് ചോപ്രയുടെ നിലപാട്. കെ.എൽ. രാഹുലും ഋഷഭ് പന്തുമാണ് ആകാശ് ചോപ്രയുടെ വിക്കറ്റ് കീപ്പർ ബാറ്റർമാർ. ഫെബ്രുവരി 19നാണു ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ തുടങ്ങുന്നത്. 20ന് ദുബായിൽ ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിക്കു കാരണം ബാറ്റിങ് നിരയുടെ പിടിപ്പുകേടാണെന്ന് തുറന്നടിച്ച് മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. പിച്ചിൽ യാതൊരു അപകടവുമില്ലെന്ന് വ്യക്തമായ രണ്ടാം ഇന്നിങ്സിൽ ഒരു ബാറ്റർ പോലും 50 പന്തു തികച്ച് ബാറ്റു ചെയ്യാതിരുന്നത്
Results 1-10 of 89