Activate your premium subscription today
ഹൈദരാബാദ്∙ ഇടയ്ക്കൊന്ന് ആളിക്കത്തിയ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ടോപ് ഓർഡർ ഒരിക്കൽക്കൂടി തകർത്തു തരിപ്പണമാക്കിയാണ് ഐപിഎൽ പോരാട്ടത്തിൽ എതിരാളികളുടെ തട്ടകത്തിൽ മുംബൈ ഇന്ത്യൻസിന്റെ വിജയച്ചിരി. സൺറൈസേഴ്സ് ഹൈദരാബാദിന്റെ ‘ബോൾട്ടിളക്കിയ’ ട്രെന്റ് ബോൾട്ടിന്റെ സ്പെൽ, തുടരെ രണ്ടാം അർധ സെഞ്ചറിയുമായി രോഹിത്
ന്യൂഡൽഹി∙ ഇന്ത്യൻ യുവതാരം അഭിഷേക് ശർമയുടെ പ്രതിഭ ആദ്യമായി കണ്ടെത്തിയത് യുവരാജ് സിങ്ങാണെന്ന് അദ്ദേഹത്തിന്റെ പിതാവ് യോഗ്രാജ് സിങ്. ബിസിസിഐയുടെ വാർഷിക കരാറിൽ അഭിഷേക് ശർമ ഉൾപ്പെട്ടതോടെയാണ് താരത്തിന്റെ വളർച്ചയെക്കുറിച്ചു പരിശീലകനായ യോഗ്രാജ് സിങ് പ്രതികരിച്ചത്. വാർഷിക കരാറിൽ മലയാളി താരം സഞ്ജു സാംസൺ
''ഹൈദരാബാദ് ∙ ഐപിഎലിൽ തകർപ്പൻ സെഞ്ചറിയുമായി സൺറൈസേഴ്സ് ഹൈദരാബാദിന് ഉജ്വല വിജയം സമ്മാനിച്ച അഭിഷേക് ശർമയ്ക്ക് അഭിനന്ദനവുമായി മെന്റർ യുവരാജ് സിങ്. തമാശ കലർന്ന ട്വീറ്റിലൂടെയാണ് യുവരാജ് അഭിഷേകിനെ അഭിനന്ദിച്ചത്. വെടിക്കെട്ട് ഇന്നിങ്സിൽ സെഞ്ചറിക്കരികെ അഭിഷേക് സിംഗിൾ എടുത്തതാണ് യുവി പരാമർശിച്ചത്. ‘‘വാഹ്, ശർമാജി കാ ബേട്ടാ..98ൽ നിൽക്കുമ്പോൾ സിംഗിൾ, 99ലും സിംഗിൾ..ഇത്രയൊന്നും പക്വത നമുക്കൊന്നുമില്ലല്ലോ..’’.
ഹൈദരാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) തകർത്തടിച്ച് സെഞ്ചറി നേടിയതിനു പിന്നാലെ, സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ ഉയർത്തിക്കാട്ടിയ കുറിപ്പ് വാങ്ങി പരിശോധിക്കുന്ന പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പഞ്ചാബ് കിങ്സ് ഉയർത്തിയ 246 റൺസ് വിജയലക്ഷ്യം പിന്തുടർന്ന
ഹൈദരാബാദ്∙ പഞ്ചാബ് കിങ്സിനെതിരെ സെഞ്ചറിത്തിളക്കം കൈവരിച്ച ഐതിഹാസിക ബാറ്റിങ് പ്രകടനത്തിനു പിന്നാലെ, സഹ ഓപ്പണർ അഭിഷേക് ശർമയെ ‘ട്രോളി’ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓസീസ് താരം ട്രാവിസ് ഹെഡ്. മത്സരത്തിൽ സെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ അഭിഷേക് ശർമ ഉയർത്തിക്കാട്ടിയ ചെറിയ കുറിപ്പ്, കഴിഞ്ഞ ആറു മത്സരങ്ങളായി
തല്ലാൻ ആരുവന്നാലും കൊല്ലാൻ ഞങ്ങളുണ്ട് എന്ന കഴിഞ്ഞ സീസണിലെ നിലപാട് ഒന്നുകൂടി അരക്കിട്ട് ഉറപ്പിച്ചുകൊണ്ടാണ് പാറ്റ് കമിൻസിന്റെ ഓറഞ്ച് ആർമി ഐപിഎൽ 18–ാം സീസണിന് തയാറെടുക്കുന്നത്. കഴിഞ്ഞ തവണ കലാശപ്പോരിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ കൈപ്പിടിയിലൊതുക്കണം എന്നതിൽ കുറഞ്ഞ ഒരു സ്വപ്നവും ലക്ഷ്യവും കാവ്യാമാരന്റെ പട്ടാളത്തിനുണ്ടാകില്ല. ഐപിഎൽ 18–ാം സീസണിലെ 10 ടീമുകളിൽ വിദേശ നായകന്റെ കീഴിൽ അണിനിരക്കുന്ന ഏക ടീം എന്ന പ്രത്യേകതയും ഹൈദരാബാദിന് സ്വന്തമാണ്. ഓസീസിന്റെ ലോകകപ്പ് വിജയ നായകൻ കൂടിയായ പാറ്റ് കമിൻസ് നയിക്കുന്ന ടീമിന്റെ നട്ടെല്ലും വിദേശ താരങ്ങൾ തന്നെയാണ്. ഇത്തവണത്തെ മെഗാ താരലേലത്തിന് മുൻപ് ഹൈദരാബാദ് നിലനിർത്തിയ 5ൽ 3 താരങ്ങളും വിദേശികളായിരുന്നു. നായകൻ പാറ്റ് കമിൻസിന് പുറമേ ട്വന്റി 20യുടെ സ്വന്തം താരങ്ങളായ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച് ക്ലാസൻ, ഓസീസ് വെടിക്കെട്ട് ബാറ്റർ ട്രാവിസ് ഹെഡ് എന്നിവരാണ് ആ മൂവർ സംഘം. ഇവർക്കൊപ്പം ലേലത്തിലൂടെ ടീമിലെത്തിയ ഓസീസ് താരം ആദം സാംപകൂടി എത്തുന്നതോടെ വിദേശ ആധിപത്യം പൂർണമായി. എന്നാൽ വിദേശ താരാധിപത്യത്തിനൊപ്പം നിൽക്കാൻ കഴിയുന്ന ഇന്ത്യൻ യുവനിരയും ഇത്തവണ ഹൈദരാബാദിന് സ്വന്തമാണ്. കഴിഞ്ഞ സീസണിലെ ബാറ്റിങ് കൊടുങ്കാറ്റ് അഭിഷേക് ശർമയ്ക്കും ‘എമേർജിങ് പ്ലെയർ’ നിതീഷ് റെഡ്ഡിക്കും പുറമേ ബാറ്റിങ് നിരയിലെ ശക്തമായ ഇന്ത്യൻ സാന്നിധ്യമാകാൻ മുംബൈ നിരയിൽ നിന്ന് ഓറഞ്ച് കുപ്പായത്തിലേക്ക് ചേക്കേറിയ ഇഷൻ കിഷനുമുണ്ട്. കഴിഞ്ഞ സീസണിൽ ബാറ്റർമാർ തീർക്കുന്ന റൺമലയെ പ്രതിരോധിക്കാൻ മാത്രം കഴിവുള്ള
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയമായ അഭിഷേക് ശർമയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഫാഷൻ ഡിസൈനറുമായ ലൈല ഫൈസലും പ്രണയത്തിൽ? ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചറിക്കു പിന്നാലെയാണ്, അഭിഷേകും ലൈല ഫൈസലും പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചത്. അഭിഷേക് സെഞ്ചറി
ദുബായ്∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ പുറത്തെടുത്ത ഐതിഹാസിക പ്രകടനത്തിന്റെ ബലത്തിൽ, രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ട്വന്റി20 ബാറ്റർമാരുടെ പട്ടികയിലും വൻ നേട്ടമുണ്ടാക്കി അഭിഷേക് ശർമ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 135 റൺസെടുത്ത അഭിഷേക്, ഐസിസി
‘പെർഫക്ട് ക്രിക്കറ്റ് ഷോട്സ്’ എന്നാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20യിലെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ ബാറ്റിങ്ങിനെ സുനിൽ ഗാവസ്കർ പ്രശംസിച്ചത്. ട്വന്റി20യിലെ എക്കാലത്തെയും മികച്ച ഇന്നിങ്സെന്ന് ഇരുപത്തിനാലുകാരൻ അഭിഷേകിന്റെ സെഞ്ചറിയെ വാഴ്ത്തിയത് ഇംഗ്ലിഷ് ക്യാപ്റ്റൻ ജോസ് ബട്ലർ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിലെ അഭിഷേകിന്റെ വെടിക്കെട്ടിന്റെ പ്രകമ്പനങ്ങൾ ഇപ്പോഴും ക്രീസ് വിട്ടുപോയിട്ടില്ല.
ആരെറിഞ്ഞാലും അടി, എവിടെ എറിഞ്ഞാലും അടി; ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20യിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ നയം ഇതായിരുന്നു! 54 പന്തിൽ 13 സിക്സും 7 ഫോറുമടക്കം 135 റൺസുമായി അഭിഷേക് നിറഞ്ഞാടിയ മത്സരത്തിൽ ഇന്ത്യയ്ക്ക് 150 റൺസിന്റെ വമ്പൻജയം. രാജ്യാന്തര ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ എന്ന റെക്കോർഡ് അഭിഷേക് സ്വന്തമാക്കി
Results 1-10 of 25