Activate your premium subscription today
ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം ഹസ്രത്തുല്ല സസായിയുടെ മകൾ അന്തരിച്ചു. താരത്തിന്റെ ആത്മസുഹൃത്തും അഫ്ഗാൻ ടീമിൽ സഹതാരവുമായ കരിം ജനത്താണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മരണ കാരണം അദ്ദേഹം പങ്കുവച്ചിട്ടില്ല. അഫ്ഗാനായി 16 ഏകദിനങ്ങളും 45 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള
2025 ഫെബ്രുവരി 26 ന്, ഐസിസിചാംപ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരെ എട്ട് റൺസിന്റെ ചരിത്ര വിജയം അഫ്ഗാനിസ്ഥാൻ നേടിയിരുന്നു, ഓപ്പണർ ഇബ്രാഹിം സദ്രാൻ 146 പന്തിൽ നിന്ന് 177 റൺസ് നേടി ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കരസ്ഥമാക്കി. അതേസമയം, സദ്രാൻ തന്റെ സെഞ്ച്വറി ആഘോഷിക്കുന്നതിന്റെ
അഫ്ഗാനിസ്ഥാനെതിരായ ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനിടെ ക്രീസ് വിട്ട് പുറത്തിറങ്ങിയ അഫ്ഗാൻ ബാറ്റര്‍ നൂര്‍ അഹമ്മദിനെ റൺഔട്ടാക്കാൻ ശ്രമിച്ച് ഓസീസ് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ്. അഫ്ഗാൻ ഇന്നിങ്സിന്റെ 47–ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പന്തു നേരിട്ട അസ്മത്തുല്ല ഒമർസായി ഒരു റണ്ണാണ് ഓടിയെടുത്തത്. ഇതോടെ നൂർ അഹമ്മദ് ‘സ്ട്രൈക്കേഴ്സ്
ലഹോർ∙ മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ഐസിസി ടൂർണമെന്റായ ചാംപ്യൻസ് ട്രോഫിയിൽ, മൂന്നാം മത്സരവും മഴ മുടക്കിയതിനു പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് വിമർശനം. ഇന്നലെത്തെ ഓസ്ട്രേലിയ –അഫ്ഗാനിസ്ഥാൻ മത്സരം മഴമൂലം പൂർത്തിയാക്കാനാകാതെ പോയതോടെയാണ് വിമർശനം ഉയർന്നത്. ഗ്രൗണ്ട്
ചാംപ്യൻസ് ട്രോഫിയിലെ ഓസ്ട്രേലിയ– അഫ്ഗാനിസ്ഥാൻ മത്സരവും മഴ കാരണം ഉപേക്ഷിച്ചു. ലഹോറിൽ മഴ തുടർന്നതോടെ മത്സരം വേണ്ടെന്നു വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ബി ഗ്രൂപ്പിൽനിന്ന് ഓസ്ട്രേലിയ സെമി ഫൈനൽ ഉറപ്പിച്ചു. ഒരു വിജയം മാത്രമുള്ള ഓസ്ട്രേലിയയുടെ രണ്ടു കളികൾ മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഓസീസിനു നാലു പോയിന്റായി.
മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ നേടുന്ന വിജയങ്ങളെ ഇനിയും അട്ടിമറിയെന്നു വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ. ഇത്തരം വിജയങ്ങൾ ശീലമാക്കിക്കഴിഞ്ഞ ഒരു ടീമിനെ സംബന്ധിച്ച്, അവർ നേടുന്ന വിജയങ്ങൾ എങ്ങനെയാണ് അട്ടിമറിയാകുക എന്നാണ് സച്ചിന്റെ ചോദ്യം.
ലഹോർ∙ ഇംഗ്ലിഷ് ബോളർമാരെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ‘വളഞ്ഞിട്ടു തല്ലി’ ചാംപ്യൻസ് ട്രോഫിയുടെ ചരിത്രത്തിലെ ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡിലേക്ക് പന്തടിച്ചുകയറിയ ഇബ്രാഹിം സദ്രാന്റെ മികവിൽ, ഇംഗ്ലണ്ടിനു മുന്നിൽ 326 റൺസ് വിജയലക്ഷ്യമുയർത്തി അഫ്ഗാനിസ്ഥാൻ. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 325 റൺസ്. ഓപ്പണറായി ഇറങ്ങി, അവസാന ഓവറിലെ ആദ്യ പന്തിൽ പുറത്താകുമ്പോഴേയ്ക്കും 177 റൺസടിച്ച സദ്രാന്റെ മികവിലാണ് അഫ്ഗാന്റെ മുന്നേറ്റം.
ചാംപ്യൻസ് ട്രോഫി മത്സരത്തിനിടെ ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമിനെ പിടിച്ചു തള്ളി അഫ്ഗാനിസ്ഥാൻ പേസർ ഫസൽഹഖ് ഫറൂഖി. ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സിലെ 50–ാം ഓവറിനിടെയാണു സംഭവം. രണ്ടാം പന്ത് എറിഞ്ഞതോടെ പന്തു നേരിട്ട മാർക്രം ഒരു റൺ ഓടിയെടുത്തിരുന്നു. ഈ സമയം ‘നോൺ സ്ട്രൈക്കറായ’ താരം റൺ അപിനായി പോകുകയായിരുന്ന
അഫ്ഗാനിസ്ഥാനെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ചാംപ്യൻസ് ട്രോഫിയില്‍ വിജയത്തുടക്കം. ബി ഗ്രൂപ്പിലെ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 316 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ 43.3 ഓവറിൽ 208 റൺസെടുത്തു പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് 107 റൺസ് വിജയം. 92 പന്തിൽ 90 റൺസെടുത്ത റഹ്മത് ഷാ മാത്രമാണ് അഫ്ഗാൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്. ഒരു സിക്സും ഒൻപതു ഫോറുകളുമാണു കറാച്ചിയിൽ റഹ്മത് ബൗണ്ടറി കടത്തിയത്.
അട്ടിമറി വിജയങ്ങൾ അഫ്ഗാൻ ക്രിക്കറ്റിന്റെ ജനിതക സ്വഭാവമാണ്; പ്രത്യേകിച്ച് ഐസിസി ടൂർണമെന്റുകളിൽ. കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ സെമിഫൈനൽ വരെയെത്തിയ വിസ്മയ കുതിപ്പിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അഫ്ഗാൻ ചാംപ്യൻസ് ട്രോഫിയിൽ അരങ്ങേറ്റത്തിനൊരുങ്ങുമ്പോൾ വമ്പൻ ടീമുകളുടെ ഉള്ളുപിടയ്ക്കുന്നത് സ്വഭാവികം. 16 വർഷമായി അഫ്ഗാനിസ്ഥാൻ ടീമിന്റെ കരുത്തായ മുഹമ്മദ് നബി ചാംപ്യൻസ് ട്രോഫിയിലൂടെ വിരമിക്കാനൊരുങ്ങുകയാണ്.
Results 1-10 of 184