Activate your premium subscription today
മുംബൈ∙ ഇംഗ്ലണ്ട് പര്യടനത്തിൽ രോഹിത് ശർമയുടെ പിൻഗാമിയായി ഇന്ത്യൻ ടീമിന്റെ നായകനായി നിയോഗിക്കപ്പെട്ടിരിക്കുന്ന ശുഭ്മൻ ഗിൽ, പര്യടനത്തിനു പുറപ്പെടും മുൻപ് വെറ്ററൻ താരം അജിൻക്യ രഹാനെയുമായി ഫോണിലെങ്കിലും സംസാരിക്കുന്നത് ഉപകാരപ്പെടുമെന്ന നിർദ്ദേശവുമായി മുൻ താരം മുഹമ്മദ് കൈഫ്. രോഹിത് ശർമ, വിരാട് കോലി
കൊൽക്കത്ത ∙ കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോടു പരാജയപ്പെട്ടെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്ലേഓഫ് സാധ്യതകൾ അവസാനിച്ചിട്ടില്ലെന്ന് നായകൻ അജിൻക്യ രഹാനെ. അവസാനമൂന്നു മത്സരങ്ങൾ നന്നായി കളിച്ചു എന്നും ഒരു ടീമെന്ന നിലയിൽ തങ്ങൾ തിരിച്ചു വരികയാണെന്നും രഹാനെ പറഞ്ഞു.
കൊൽക്കത്ത∙ ഇംഗ്ലിഷ് താരം മോയിൻ അലിക്കെതിരെ ഒറ്റ ഓവറിൽ തുടർച്ചയായി അഞ്ചു സിക്സറുകൾ. തൊട്ടടുത്ത ഓവറിൽ വരുൺ ചക്രവർത്തിക്കെതിരെ നേരിട്ട ആദ്യപന്തിൽത്തന്നെ വീണ്ടും സിക്സടിച്ച് തുടർച്ചയായി ആറു സിക്സറുകളെന്ന നേട്ടം... വെറും അഞ്ച് റൺസിന് സെഞ്ചറി നഷ്ടമായതിന്റെ നിരാശയ്ക്കിടയിലും കൊൽക്കത്ത ഈഡൻ ഗാർഡൻസിനെ തീപിടിപ്പിക്കുന്ന പ്രകടനവുമായി ക്യാപ്റ്റൻ റിയാൻ പരാഗ് മിന്നിത്തിളങ്ങിയ മത്സരത്തിൽ, നാടകീയ നിമിഷങ്ങൾക്കൊടുവിൽ ഒറ്റ റണ്ണിന്റെ തോൽവി വഴങ്ങി രാജസ്ഥാൻ റോയൽസ്.
കൊൽക്കത്ത∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തോൽവിക്കു കാരണം മുൻനിര ബാറ്റർമാർ പരാജയപ്പെട്ടതാണെന്ന് ക്യാപ്റ്റൻ അജിൻക്യ രഹാനെ. 199 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ തുടക്കം പ്രധാനമാണെന്നും, പ്രതീക്ഷിച്ച തുടക്കം കിട്ടാതെ വന്നത് ചേസിങ്ങിനെ ബാധിച്ചെന്നും രഹാനെ വ്യക്തമാക്കി.
മുംബൈ∙ യശസ്വി ജയ്സ്വാൾ മുംബൈ വിട്ട് ഗോവയിലേക്കു കൂടുമാറാൻ കാരണം ക്യാപ്റ്റൻ അജിൻക്യ രഹാനെയുമായുള്ള അഭിപ്രായ ഭിന്നതകളാണെന്ന റിപ്പോർട്ടുകൾക്കിടെ, ദുലീപ് ട്രോഫി മത്സരത്തിനിടെ താരത്തെ ഗ്രൗണ്ടിൽനിന്ന് പറഞ്ഞുവിടാനുള്ള കാരണം വിശദീകരിക്കുന്ന രഹാനെയുടെ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗമായ യുവതാരം യശസ്വി ജയ്സ്വാൾ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ വിട്ട് ഗോവയിലേക്ക് ചേക്കാറാൻ കാരണം മുംബൈ ടീം നായകൻ അജിൻക്യ രഹാനെ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളുമായും മുംബൈ ടീം മാനേജ്മെന്റുമായുള്ള അഭിപ്രായ ഭിന്നതകൾ നിമിത്തമെന്ന് റിപ്പോർട്ട്. 2022ലെ ദുലീപ് ട്രോഫി
മുംബൈ∙ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ വിട്ട് ഗോവയ്ക്ക് കളിക്കാൻ തീരുമാനിച്ചതിനു പിന്നാലെ, ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവും മുംബൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്. വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ സീസണിൽ ഗോവയ്ക്ക്
മുംബൈ∙ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റതോടെ ഏറെ പഴികേട്ട മുംബൈ ഇന്ത്യൻസ്, മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ‘പ്രിയപ്പെട്ടവർക്കു’ മുന്നിലേക്കെത്തിയപ്പോൾ യഥാർഥ മുംബൈ ഇന്ത്യൻസായി. ഫലം, ഐപിഎൽ 18–ാം സീസണിലെ തോൽവി പരമ്പരയ്ക്ക് വിരാമമിട്ട് മുംബൈ ഇന്ത്യൻസിന് ആദ്യ ജയം. നിലവിലെ ചാംപ്യൻമാർ കൂടിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ടു വിക്കറ്റിനാണ് മുംബൈ തകർത്തത്.
പ്രവചിക്കാൻ നിൽക്കേണ്ട, പിടിതരില്ല എന്നതു ട്വന്റി20 ക്രിക്കറ്റിനു മാത്രം ബാധകമായൊരു വിശേഷണമല്ല. താരങ്ങളുടെ കാര്യത്തിലും അതു ബാധകമാണ്. വിശേഷിച്ചും ഐപിഎലിന്റെ കാര്യത്തിൽ. 18–ാം പതിപ്പിലും അതിനു മാറ്റമില്ല. ലീഗിലെ എല്ലാ ടീമുകളും ഒരു മത്സരം പൂർത്തിയാക്കിയപ്പോൾ കൊൽക്കത്തയുടെ നായകൻ അജിൻക്യ രഹാനെയും ലക്നൗ താരം ഷാർദൂൽ ഠാക്കൂറുമാണു മുൻവിധികളെ കാറ്റിൽപറത്തിയവരിൽ മുൻനിരയിൽ.
കിരീടം സമ്മാനിച്ച ക്യാപ്റ്റനെ തൊട്ടടുത്ത സീസണിൽത്തന്നെ കൈവിട്ടുകളയുക – ഐപിഎലിൽ എന്നല്ല, ഏതു കായികമേഖല എടുത്താലും അധികം കേട്ടുകേൾവിയില്ലാത്ത ‘വ്യത്യസ്ത നീക്ക’വുമായാണ് ഈ സീസണിൽ കിരീടം നിലനിർത്താനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം. ടീമിന്റെ എല്ലാമെല്ലാമായിരുന്ന മെന്റർ ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി ടീം വിട്ടതിനു പിന്നാലെയാണ്, കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരെ നിലനിർത്താതെ താരലേലത്തിന് അയച്ച് കൊൽക്കത്ത അമ്പരപ്പിച്ചത്. അയ്യർ പോയെങ്കിലും, അജിങ്ക്യ രഹാനെ എന്ന ‘വെറ്ററൻ വണ്ടർ’ നയിക്കുന്ന സന്തുലിതമായൊരു ടീം എന്നതാണ് പുതിയ സീസണിലും ഒറ്റ നോട്ടത്തിൽ കൊൽക്കത്തയുടെ മേൽവിലാസം. അയ്യർ പോയെങ്കിലും കഴിഞ്ഞ സീസണിൽ കിരീടം നേടിയ ടീമിന്റെ ‘ശ്രേയസ് പോയിട്ടില്ലെ’ന്നു തെളിയിക്കാൻ കൂടിയാണ് ഈ സീസണിൽ മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ്, അജിൻക്യ രഹാനെ എന്നിവരുടെ കീഴിൽ കൊൽക്കത്ത പോരിനിറങ്ങുന്നത്.
Results 1-10 of 141