Activate your premium subscription today
ബംഗ്ലദേശിലെ ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ പുറത്താകാനായി സ്വയം ക്രീസിൽനിന്നു പുറത്തിറങ്ങി ബംഗ്ലദേശ് ബാറ്റർമാർ. ടൂർണമെന്റിൽ ഷിൻപുകുർ ക്ലബ്ബും ഗുൽഷൻ ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഷിൻപുകുർ ക്ലബ്ബിന് അവസാന ഏഴോവറുകളിൽ ജയിക്കാൻ ഏഴു റൺസ് മാത്രമാണു വേണ്ടിയിരുന്നത്.
ധാക്ക∙ ബംഗ്ലേശ് ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ തമിം ഇക്ബാലിന് മത്സരത്തിനിടെ ഹൃദയാഘാതം. ധാക്ക പ്രിമിയർ ലീഗിനിടെയാണ് താരത്തിന് ഹൃദയാഘാതമുണ്ടായത്. തുടർന്ന് മുപ്പത്താറുകാരനായ തമിം ഇക്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൂർണമെന്റിൽ മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിന്റെ നായകനായ തമിമിന്, ഷിനെപുകുർ ക്രിക്കറ്റ് ക്ലബ്ബിനെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ ഫീൽഡ് ചെയ്യുമ്പോഴാണ് വേദന അനുഭവപ്പെട്ടത്. ഗ്രൗണ്ടിൽവച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം താരത്തെ ഉടനെ ആശുപത്രിയിലെത്തിച്ച് ആൻജിയോഗ്രാമിനും ആൻജിയോപ്ലാസ്റ്റിക്കും വിധേയനാക്കി.
ധാക്ക∙ ചാംപ്യൻസ് ട്രോഫിയിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ഏകദിന ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലദേശിന്റെ വെറ്ററൻ താരം മുഷ്ഫിഖുർ റഹിമും. സമൂഹമാധ്യമങ്ങളിലൂടെയാണ് മുപ്പത്തേഴുകാരനായ റഹിം വിരമിക്കുന്ന വിവരം അറിയിച്ചത്. രണ്ടു പതിറ്റാണ്ടോളം നീണ്ട കരിയറിൽ ഏകദിനത്തിൽ ബംഗ്ലദേശിനായി ഏറ്റവും കൂടുതൽ
ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് ഗ്രൂപ്പ് ഘട്ടം പൂർത്തിയാകും മുൻപ് തന്നെ സെഞ്ചറികളുടെ പെരുമഴയാണ് എങ്ങും. ഒൻപതു മത്സരങ്ങൾ കഴിയുമ്പോള്‍ 11 സെഞ്ചറികളാണ് ടൂർണമെന്റിൽ ഇതുവരെ പിറന്നത്. സെഞ്ചറികളുടെ എണ്ണത്തിൽ ടൂർണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണിത്. 2002 ലും 2017ലും പത്ത് സെഞ്ചറികൾ വീതമാണ് ചാംപ്യൻസ് ട്രോഫി ടൂർണമെന്റിലെ മത്സരങ്ങള്‍
ചാംപ്യൻസ് ട്രോഫിയിലെ പാക്കിസ്ഥാൻ– ബംഗ്ലദേശ് മത്സരം മഴ കാരണം ഉപേക്ഷിച്ചു. വ്യാഴാഴ്ച ഇന്ത്യൻ സമയം 2.30ന് തുടങ്ങേണ്ട മത്സരമാണു മഴ കാരണം ഒരു പന്തു പോലും എറിയാതെ ഉപേക്ഷിക്കേണ്ടിവന്നത്. ഇതോടെ ആതിഥേയരായ പാക്കിസ്ഥാനും ബംഗ്ലദേശിനും ഓരോ പോയിന്റു വീതം ലഭിക്കും. ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനോടും ഇന്ത്യയോടും തോറ്റ പാക്കിസ്ഥാൻ ഒരു കളി പോലും ജയിക്കാതെയാണ് സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുന്നത്.
ചാംപ്യൻസ് ട്രോഫിയിലെ എ ഗ്രൂപ്പ് പോരാട്ടത്തിൽ ബംഗ്ലദേശിനെ ന്യൂസീലൻഡ് കീഴടക്കിയതോടെ സെമി ഫൈനൽ ഉറപ്പിച്ച് ടീം ഇന്ത്യ. ഇന്ത്യയ്ക്കൊപ്പം രണ്ടാം വിജയം നേടിയ ന്യൂസീലൻഡും സെമി ഫൈനലിൽ കടന്നു. അതേ സമയം ആദ്യ രണ്ടു മത്സരങ്ങളും തോറ്റ പാക്കിസ്ഥാൻ ടൂർണമെന്റ് തുടങ്ങി അഞ്ചാം ദിവസം പുറത്തായി. അടുത്ത മത്സരത്തിൽ ബംഗ്ലദേശിനെ
ഏകദിന റാങ്കിങ്ങിൽ പാക്ക് സൂപ്പർ താരം ബാബർ അസമിനെ പിന്തള്ളി ഒന്നാം സ്ഥാനം, ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ സെഞ്ചറി, ഇപ്പോഴിതാ ബംഗ്ലദേശിനെതിരെയും സെഞ്ചറി. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബാറ്റിങ് കരുത്ത് ഒരിക്കൽ കൂടി തെളിയിച്ച പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം. ബംഗ്ലദേശ് ഉയർത്തിയ 229 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ
8 വർഷം മുൻപ് ഇംഗ്ലണ്ടിൽ നടന്ന കഴിഞ്ഞ ചാംപ്യൻസ് ട്രോഫിയിൽ സെമിഫൈനൽ വരെയെത്തിയ മുന്നേറ്റമാണ് ഇന്നും ബംഗ്ലദേശിന്റെ ക്രിക്കറ്റ് പോരാട്ടങ്ങളെ ചൂടുപിടിപ്പിക്കുന്ന നാഴികക്കല്ല്. ഫോം നഷ്ടമായവരെ പുറത്തിരുത്തിയും പരിചയ സമ്പന്നരെ തിരിച്ചുവിളിച്ചും ടീമിൽ വലിയ അഴിച്ചുപണി നടത്തിയാണ് ബംഗ്ലദേശ് ടൂർണമെന്റിനെത്തുന്നത്.
ധാക്ക∙ ചാംപ്യൻസ് ട്രോഫിയിൽ ചാംപ്യൻമാരാകുന്നതിനു തന്നെയാണ് ബംഗ്ലദേശ് ടീം പാക്കിസ്ഥാനിലേക്ക് പോകുന്നതെന്ന പ്രഖ്യാപനവുമായി ടീം ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ. വമ്പൻമാരെ ഞെട്ടിക്കാനുള്ള ശേഷി ഇപ്പോഴത്തെ ബംഗ്ലദേശ് ടീമിനുണ്ടെന്ന് ബംഗ്ലദേശ് ക്യാപ്റ്റൻ മാധ്യമങ്ങളോടു പറഞ്ഞു. മികച്ച പേസ് ബോളർമാരില്ലെന്ന
ഐസിസി ചാംപ്യൻസ് ട്രോഫിക്കുള്ള ബംഗ്ലദേശ് ക്രിക്കറ്റ് ടീമിൽ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനും വിക്കറ്റ് കീപ്പർ ബാറ്റർ ലിറ്റൻ ദാസിനും ഇടമില്ല. സംശയകരമായ ബോളിങ് ആക്ഷൻ മൂലമാണ് ഷാക്കിബിനെ പരിഗണിക്കാതിരുന്നത്. ലിറ്റന്‍ ബാറ്റിങ് പ്രകടനം മോശമായതാണ് തിരിച്ചടിയായത്.
Results 1-10 of 285