Activate your premium subscription today
14 ദിവസം മുൻപ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വീണ തങ്ങളുടെ സഹോദരൻമാരുടെ കണ്ണീരിന് ഇന്നലെ ക്വാലലംപുരിൽ ഇന്ത്യൻ പെൺകുട്ടികൾ പകരം വീട്ടി. പ്രഥമ അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ ബംഗ്ലദേശിനെ തോൽപിച്ച് ഇന്ത്യ ജേതാക്കളായി. രണ്ടാഴ്ച മുൻപു നടന്ന, പുരുഷന്മാരുടെ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ ബംഗ്ലദേശിനോട് ഇന്ത്യ തോൽവി വഴങ്ങിയിരുന്നു.
ശ്രീലങ്കയ്ക്കെതിരെ 4 വിക്കറ്റ് ജയത്തോടെ ഇന്ത്യ, അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ. സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ലങ്കയെ 98 റൺസിൽ പിടിച്ചുനിർത്തിയ ഇന്ത്യ 14.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യ കണ്ടു. സ്കോർ: ശ്രീലങ്ക: 20 ഓവറിൽ 9ന് 98. ഇന്ത്യ–14.5 ഓവറിൽ 6ന് 102.
ഷാർജ ∙ വനിതാ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലദേശിനെതിരെ വെസ്റ്റിൻഡീസിന് 8 വിക്കറ്റ് ജയം. സ്കോർ: ബംഗ്ലദേശ്– 20 ഓവറിൽ 8ന് 103. വെസ്റ്റിൻഡീസ്– 12.5 ഓവറിൽ 2ന് 104. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ബംഗ്ലദേശിനെ 17 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ കരിഷ്മ രാംഹരകാണ് തകർത്തത്. ലെഗ് സ്പിന്നർ അഫി ഫ്ലച്ചർ 2 വിക്കറ്റ് വീഴ്ത്തി.
ഷാർജ∙ വനിതാ ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് എയിലെ ഏകപക്ഷീയമായ മത്സരത്തിൽ ശ്രീലങ്കയെ ആറു വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 93 റൺസ്. മറുപടി ബാറ്റിങ്ങിൽ 34 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തി. 38 പന്തിൽ നാലു ഫോറുകളോടെ 43 റൺസുമായി പുറത്താകാതെ നിന്ന ബേത് മൂണിയാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്.
ഷാർജ∙ വനിതാ ട്വന്റി20 ലോകകപ്പിന്റെ ആദ്യ ദിനം ബംഗ്ലദേശിനു പിന്നാലെ പാക്കിസ്ഥാനും വിജയത്തുടക്കം. ഗ്രൂപ്പ് എയിൽ ഏറെക്കുറെ ഏകപക്ഷീയമായി മാറിയ മത്സരത്തിൽ ശ്രീലങ്കയെയാണ് പാക്കിസ്ഥാൻ തോൽപ്പിച്ചത്. 31 റൺസിനാണ് പാക്കിസ്ഥാന്റെ വിജയം. ഇന്നത്തെ ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ബിയിൽ ബംഗ്ലദേശ് സ്കോട്ലൻഡിനെ 16 റൺസിനും തോൽപ്പിച്ചു.
ധാംബുള്ള∙ വനിതാ ഏഷ്യ കപ്പിൽ ഫൈനൽ ലക്ഷ്യം വച്ച് സെമിയിൽ ഇന്ത്യ ഇന്നു ബംഗ്ലദേശിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാൻ, യുഎഇ, നേപ്പാൾ ടീമുകൾക്കെതിരെ നേടിയ ഉജ്വല വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന ടീം ഇന്ത്യ.
സിൽഹത് (ബംഗ്ലദേശ്) ∙ അരങ്ങേറ്റ മത്സരത്തിൽ തന്നെ മികവുതെളിയിച്ച മലയാളി താരം ആശ ശോഭനയുടെ ബലത്തിൽ ബംഗ്ലദേശ് വനിതകൾക്കെതിരായ 4–ാം ട്വന്റി20യിൽ, ഡെക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയ്ക്ക് 56 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5.5 ഓവറിൽ 2ന് 48 എന്ന
ബംഗ്ലദേശിനെതിരെ രണ്ടാം വനിതാ ട്വന്റി20യിലും ഇന്ത്യയ്ക്കു ജയം. മഴനിയമപ്രകാരം 19 റൺസിനാണ് ഇന്ത്യയുടെ ജയം. സ്കോർ: ബംഗ്ലദേശ്– 20 ഓവറിൽ 119നു പുറത്ത്. ഇന്ത്യ–5.2 ഓവറിൽ ഒന്നിന് 47. മഴ മൂലം കളി നിർത്തുമ്പോൾ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 19 റൺസിനു മുന്നിലായിരുന്നു ഇന്ത്യ. 24 പന്തിൽ പുറത്താകാതെ 41 റൺസെടുത്ത ഡി.ഹേമലതയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
സിൽഹത്∙ ബംഗ്ലദേശിനെതിരായ ആദ്യ ട്വന്റി20യില് ഇന്ത്യയ്ക്ക് 44 റൺസ് വിജയം. 146 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുക്കാനേ സാധിച്ചുള്ളൂ. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 145 റൺ
പ്രളയകാലത്ത് സജന സജീവന്റെ മാനന്തവാടിയിലെ വീട് മുങ്ങിപ്പോയി. അന്നു വനിതാ ചാലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യൻ റെഡ് ടീമിൽ അംഗമാണു സജന. ബെംഗളൂരുവിൽ മത്സരമുണ്ട്; സജന പ്രളയത്തിൽപ്പെട്ടു പുറത്തിറങ്ങാനാകാതെ വീട്ടിലും. സജനയുടെ സ്കൂട്ടിയും അച്ഛൻ സജീവന്റെ ഓട്ടോറിക്ഷയുമെല്ലാം വെള്ളത്തിലാണ്. ഒടുവിൽ ബോട്ടിൽ ആളുകൾ വന്നു. അങ്ങനെയാണ് ക്രിക്കറ്റ് കിറ്റെടുത്തു പുറത്തിറങ്ങി ബെംഗളൂരുവിലേക്കു പോയത്.
Results 1-10 of 36