Activate your premium subscription today
ധാക്ക∙ ഈ വർഷം ഓഗസ്റ്റിൽ നടക്കേണ്ട ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനത്തിന്റെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും, പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) കേന്ദ്രസർക്കാരിൽനിന്ന് അനുമതിക്കായി കാത്തിരിക്കുകയാണെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി).
ധാക്ക∙ ബംഗ്ലദേശ് – ദക്ഷിണാഫ്രിക്ക എമർജിങ് ടീമുകളുടെ ചതുർദിന മത്സരത്തിനിടെ ഇരു ടീമുകളുടെയും താരങ്ങൾ തമ്മിൽ കയ്യാങ്കളി. ബംഗ്ലദേശിൽ പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്ക എമർജിങ് ടീമിന്റെ ബോളർ ഷെപ്പോ എൻഡുലിയും ബംഗ്ലദേശ് ബാറ്റർ റിപ്പോൺ മണ്ഡലുമാണ് ഗ്രൗണ്ടിൽവച്ച് ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ ക്രിക്കറ്റ് അധികൃതർ അന്വേഷണം ആരംഭിച്ചു.
ട്വന്റി20 പരമ്പരയിൽ ചരിത്രത്തിലാദ്യമായി ബംഗ്ലദേശിനെ തോൽപിച്ചതിനു പിന്നാലെ ‘നാഗിൻ’ ആഘോഷവുമായി യുഎഇ താരങ്ങൾ. പരമ്പര 2–1ന് വിജയിച്ച് ട്രോഫി സ്വീകരിച്ച ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് ബംഗ്ലദേശിന്റെ പ്രശസ്തമായ ആഘോഷ പ്രകടനം യുഎഇ ടീമിലെ ചില താരങ്ങൾ അനുകരിച്ചത്. യുഎഇയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്.
മൂന്നാം ട്വന്റി20 വിജയത്തോടെ പരമ്പര 2–1ന് സ്വന്തമാക്കി ബംഗ്ലദേശിനെ ഞെട്ടിച്ച് യുഎഇ ക്രിക്കറ്റ് ടീം. മൂന്നാം മത്സരത്തിൽ ഏഴു വിക്കറ്റ് വിജയമാണ് യുഎഇ നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ യുഎഇ 19.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു
ബംഗ്ലദേശ് പേസ് ബോളർ മുസ്തഫിസുർ റഹ്മാൻ ഐപിഎൽ കളിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം. ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ലെന്ന് ഓസീസ് താരം ജേക് ഫ്രേസർ മഗ്രുക് നിലപാടെടുത്തതോടെയാണ്, ബംഗ്ലദേശ് പേസ് ബോളറെ ഡൽഹി ക്യാപിറ്റൽസ് പകരക്കാരനായി ‘സൈൻ’ ചെയ്തത്.
ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷത്തിന് വെടിനിർത്തലോടെ അവസാനമായെങ്കിലും പാക്കിസ്ഥാനിൽ കളിക്കാന് മടിച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ടീം. പാക്കിസ്ഥാനിലെ സുരക്ഷാ സൗകര്യങ്ങൾ വിലയിരുത്തി, തൃപ്തി വന്നതിനു ശേഷം മാത്രം ടീമിനെ അങ്ങോട്ട് അയച്ചാൽ മതിയെന്ന നിലപാടിലാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ്. മേയ് 25നും 27നും പാക്കിസ്ഥാനിലെ ഫൈസലാബാദിലാണ്
ബംഗ്ലദേശിലെ ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ പുറത്താകാനായി സ്വയം ക്രീസിൽനിന്നു പുറത്തിറങ്ങി ബംഗ്ലദേശ് ബാറ്റർമാർ. ടൂർണമെന്റിൽ ഷിൻപുകുർ ക്ലബ്ബും ഗുൽഷൻ ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഷിൻപുകുർ ക്ലബ്ബിന് അവസാന ഏഴോവറുകളിൽ ജയിക്കാൻ ഏഴു റൺസ് മാത്രമാണു വേണ്ടിയിരുന്നത്.
ധാക്ക∙ ബംഗ്ലേശ് ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ തമിം ഇക്ബാലിന് മത്സരത്തിനിടെ ഹൃദയാഘാതം. ധാക്ക പ്രിമിയർ ലീഗിനിടെയാണ് താരത്തിന് ഹൃദയാഘാതമുണ്ടായത്. തുടർന്ന് മുപ്പത്താറുകാരനായ തമിം ഇക്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൂർണമെന്റിൽ മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിന്റെ നായകനായ തമിമിന്, ഷിനെപുകുർ ക്രിക്കറ്റ് ക്ലബ്ബിനെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ ഫീൽഡ് ചെയ്യുമ്പോഴാണ് വേദന അനുഭവപ്പെട്ടത്. ഗ്രൗണ്ടിൽവച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം താരത്തെ ഉടനെ ആശുപത്രിയിലെത്തിച്ച് ആൻജിയോഗ്രാമിനും ആൻജിയോപ്ലാസ്റ്റിക്കും വിധേയനാക്കി.
ബംഗ്ലദേശ് പ്രീമിയർ ലീഗ് മത്സരത്തിനിടെ ഓപ്പണിങ് ബാറ്റർ ലിറ്റൻ ദാസിനെ അപമാനിച്ച് ആരാധകർ. ബംഗ്ലദേശ് ലീഗിൽ ധാക്ക ക്യാപിറ്റൽസും ഫോർച്യൂൺ ബാരിഷാലും തമ്മിലുള്ള മത്സരത്തിനിടെയാണ് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന ലിറ്റൻ ദാസിനെതിരെ ആരാധകർ തിരിഞ്ഞത്. ലിറ്റൻ ഗാലറിയിലേക്കു നോക്കുമ്പോൾ
ബംഗ്ലദേശിനെതിരെ തകർത്ത് അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ഫൈനലിൽ 41 റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 18.3 ഓവറിൽ 76 റൺസിന് ഓൾഔട്ടായി. 47 പന്തിൽ 52 റൺസെടുത്തു തിളങ്ങിയ ഇന്ത്യൻ താരം ഗൊങ്കടി തൃഷയാണു കളിയിലെ താരം.
Results 1-10 of 99