Activate your premium subscription today
അഹമ്മദാബാദ്∙ ഐപിഎൽ 18–ാം സീസണിൽ നീണ്ട 18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വിരാട് കോലിയും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും കിരീടം ചൂടുമ്പോൾ, ശ്രദ്ധ കവർന്ന് കിരീടനേട്ടം ആഘോഷിക്കുന്ന മുൻ താരങ്ങളും. ആർസിബിയുടെ ഇതിഹാസ താരനിരയിലെ ശ്രദ്ധേയരായ വിൻഡീസ് താരം ക്രിസ് ഗെയ്ൽ, ദക്ഷിണാഫ്രിക്കൻ താരം എ.ബി.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കര് ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഉപദേശവുമായി മുൻ ഇന്ത്യൻ താരം യോഗ്രാജ് സിങ്. ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായ അർജുന് സീസണിൽ ഒരു മത്സരത്തിലും അവസരം ലഭിച്ചിട്ടില്ല.
ട്രിഗറിൽ വിരലമർത്തിയാൽ മിനിറ്റിൽ 6000 റൗണ്ട് വരെ വെടിയുതിർക്കാൻ ശേഷിയുള്ള മിനിഗൺ ആണ് എം 134. ഈ ലോകപ്രശസ്ത തോക്കിന്റെ രൂപമാർജിക്കാൻ ക്രിക്കറ്റിൽ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടെങ്കിൽ അതു ക്രിസ് ഗെയ്ലിനുമാത്രം! 12 വർഷം മുൻപ് ഐപിഎലിൽ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനുവേണ്ടി 66 പന്തിൽ 175 റൺസ് നേടി ഗെയ്ൽ നടത്തിയ വെടിയുതിർക്കൽ ഇന്നും ട്വന്റി20യിലെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോറായി നിലനിൽക്കുന്നു.
ന്യൂഡൽഹി ∙ ‘ഹിറ്റ്മാൻ... താങ്കളെന്തു മാജിക്കാണ് ചെയ്തത്? യൂണിവേഴ്സ് ബോസിനെ സിക്സറടിച്ച് തോൽപിക്കാൻ മാത്രമായോ !!’’ ചോദിക്കുന്നത് മറ്റാരുമല്ല, യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്ൽ തന്നെയാണ്. ഏകദിന ക്രിക്കറ്റിലെ സിക്സറുകളുടെ എണ്ണത്തിൽ ക്രിസ് ഗെയ്ലിനെ കഴിഞ്ഞ ദിവസമാണ് രോഹിത് ശർമ മറികടന്നത്. ഇതേക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ഗെയ്ൽ.
ഹാമിൽട്ടൻ ∙ ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ സിക്സറുകളുടെ എണ്ണത്തിൽ മുൻ വെസ്റ്റിൻഡീസ് ബാറ്റർ ക്രിസ് ഗെയ്ലിന് ഒപ്പമെത്തി ന്യൂസീലൻഡ് താരം ടിം സൗത്തി. കരിയറിലെ തന്റെ അവസാന ടെസ്റ്റ് കളിക്കുന്ന സൗത്തി ഇംഗ്ലണ്ടിനെതിരെ ഇന്നലെ 3 സിക്സറുകൾ പറത്തിയാണ് ഗെയ്ലിനൊപ്പമെത്തിയത്. പട്ടികയിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ഇരുവരുടെയും പേരിലുള്ളത് 98 സിക്സറുകൾ.
ന്യൂഡൽഹി∙ ഒരുകാലത്ത് ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ഏറ്റവും വിനാശകാരിയായ ബാറ്ററായിരുന്ന വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ വീണ്ടും ഇന്ത്യയിൽ. ഇത്തവണ ഇന്ത്യ സന്ദർശിക്കുന്ന ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ്സിന്റെ ഔദ്യോഗിക സംഘത്തിൽ അംഗമായാണ് ക്രിസ് ഗെയ്ലിന്റെ വരവ്. ജമൈക്കൻ പ്രധാനമന്ത്രിക്കൊപ്പം
തിരുവനന്തപുരം∙ പ്രശാന്ത് പരമേശ്വരൻ – കേരളത്തിൽനിന്ന് ഇന്ത്യൻ പ്രിമിയർ ലീഗിന്റെ താരപ്പകിട്ടിലേക്ക് എത്തിയ ആദ്യകാല താരങ്ങളിൽ ഒരാൾ. ഐപിഎൽ അരങ്ങേറ്റത്തിൽ ഡൽഹി ഡെയർഡെവിൾസിനെതിരെ (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) സാക്ഷാൽ വീരേന്ദർ സേവാഗ്, വേണുഗോപാൽ റാവു എന്നിവരുടെ വിക്കറ്റുകളുമായി മാൻ ഓഫ് ദ് മാച്ച്.
കൊൽക്കത്ത ∙ കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ അവിശ്വസനീയ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. 224 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം അവസാന പന്തിലാണ് റോയൽസ് മറികടന്നത്. കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ സെഞ്ചറി കണ്ടെത്തിയപ്പോൾ, മറുപടി ബാറ്റിങ്ങിൽ ജോസ് ബട്ലറാണ് രാജസ്ഥാന്റെ വിജയശില്പിയായത്. 60
മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലും യുഎസ് താരം അലി ഖാനും ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിൽ ദീപം തെളിയിച്ചു. വരാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോക കപ്പിനുള്ള ട്രോഫി ടൂർ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ബിഗ് 3 ടീമുകളുടെ മേധാവിത്തം ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിക്കു ഗുണം ചെയ്യില്ലെന്ന് വെസ്റ്റിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്ൽ. ബിഗ് 3 ടീമുകൾ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച് പണം വാരുമ്പോൾ വെസ്റ്റിൻഡീസ് അടക്കമുള്ള ചെറിയ ടീമുകൾക്ക് ലഭിക്കുന്നത് പേരിനു മാത്രം മത്സരങ്ങൾ.
Results 1-10 of 77