Activate your premium subscription today
ഐപിഎലിൽനിന്നു പിൻമാറിയതിന്റെ പേരിൽ രണ്ടു വർഷം വിലക്കു ലഭിച്ച സംഭവത്തിൽ പ്രതികരിച്ച് ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്ക്. മെഗാതാരലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് വാങ്ങിയ ബ്രൂക്ക്, ടൂർണമെന്റു തുടങ്ങുന്നതിനു തൊട്ടുമുൻപാണ് ഐപിഎൽ കളിക്കില്ലെന്നറിയിച്ചത്.
ലണ്ടൻ ∙ ഇംഗ്ലണ്ട് ഏകദിന ടീം ക്യാപ്റ്റനായി ബാറ്റർ ഹാരി ബ്രൂക്കിനെ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) നിയമിച്ചു. ചാംപ്യൻസ് ട്രോഫിക്കു ശേഷം സ്ഥാനമൊഴിഞ്ഞ ജോസ് ബട്ലറിന്റെ പിൻഗാമിയായാണ് ഇരുപത്തിയാറുകാരൻ ബ്രൂക്ക് ക്യാപ്റ്റനാകുന്നത്. ചാംപ്യൻസ് ട്രോഫിയിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു.
ലണ്ടൻ∙ ജൂൺ മുതൽ ഇന്ത്യയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനാണ് വിജയസാധ്യതയെന്ന അവകാശവാദവുമായി ഇംഗ്ലിഷ് ഓപ്പണർ ബെൻ ഡക്കറ്റ് രംഗത്ത്. ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുമ്രയെ നേരിടുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും, ബുമ്ര തന്നെ ഞെട്ടിക്കുമെന്നൊന്നും
മെൽബൺ ∙ സൗദി അറേബ്യയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലീഗിനെ എതിർത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ലോക ഫുട്ബോളിൽ ഉൾപ്പെടെ വൻകിട നിക്ഷേപങ്ങളുള്ള സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ നേതൃത്വത്തിൽ 8 ടീമുകളെ ഉൾപ്പെടുത്തി 4 വ്യത്യസ്ത വേദികളിലായി സംഘടിപ്പിക്കാനുദ്ദേശിച്ച ലീഗിനെയാണ് പ്രായോഗികമല്ലെന്ന നിലപാടോടെ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) തള്ളിയത്.
ലണ്ടൻ∙ ‘പാക്കിസ്ഥാൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു പ്രതികരണം’ എന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ പാക്കിസ്ഥാൻ വംശജരായ ആദിൽ റഷീദ്, മോയിൻ അലി എന്നിവർ. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ്, അവതാരകൻ ഇരുവർക്കും മുന്നിൽ രസകരമായ ഈ ചോദ്യം
ലണ്ടൻ∙ റഷ്യൻ ഫുട്ബോൾ താരത്തിന് യുകെ വീസ നിഷേധിച്ചതിനു പിന്നാലെ, ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കൽ വോണിനും സംഘത്തിനുമെതിരെ ട്രോളുകളുമായി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ചതിനെ വിമർശിച്ച് മൈക്കൽ വോൺ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ പാക്കിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ച ഇന്ത്യൻ ടീമിനെ വിമർശിച്ച വോൺ, റഷ്യൻ താരത്തിന് വീസ നിഷേധിച്ച യുകെയുടെ നടപടിയോട് എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ചോദ്യം.
ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂർണമെന്റായ ‘ദ് ഹണ്ട്രഡ്’ ഡ്രാഫ്റ്റിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെ ആർക്കും വേണ്ട. 50 പാക്ക് താരങ്ങളാണ് പുരുഷ, വനിതാ ടൂർണമെന്റുകളിൽ അവസരത്തിനായി പാക്കിസ്ഥാനിൽനിന്ന് റജിസ്റ്റർ ചെയ്തത്. 45 പുരുഷ താരങ്ങളും അഞ്ച് വനിതാ താരങ്ങളും അടുത്ത സീസണിൽ കളിക്കാൻ ഡ്രാഫ്റ്റിൽ വന്നെങ്കിലും ഒരു ടീമും ഇവരെ
തിരുവനന്തപുരം∙ ചരിത്രത്തിലാദ്യമായി കേരളത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പരിശീലകൻ അമയ് ഖുറേസിയ അടുത്ത സീസണിലും കേരള ടീമിനൊപ്പം തുടരും. പരിശീലകനായി അദ്ഭുതം സൃഷ്ടിച്ച അദ്ദേഹത്തിനു കീഴിൽ ദീർഘകാലാടിസ്ഥാനത്തിൽ പുതുനിര കൂടി ഉൾപ്പെട്ട മികച്ച ടീമിനെ വാർത്തെടുക്കാനുളള പദ്ധതികളാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ) ആസൂത്രണം ചെയ്യുന്നത്. അടുത്ത സീസണു മുൻപ് വിദേശ പരിശീലനത്തിനടക്കം പദ്ധതിയുണ്ടെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.
ജോസ് ബട്ലർ ക്യാപ്റ്റനായുള്ള അവസാന മത്സരത്തിലും ഇംഗ്ലണ്ടിനു വൻ തോൽവി. ചാംപ്യന്‍സ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റു വിജയമാണ് ഇംഗ്ലണ്ടിനെതിരെ നേടിയത്. ഇംഗ്ലണ്ട് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യത്തിലേക്ക് 29.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക എത്തി. 125 പന്തുകൾ ബാക്കിനില്‍ക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ റാസി വാൻ ഡർ ദസന്റെയും (87 പന്തിൽ 72), ഹെൻറിച് ക്ലാസന്റെയും (56 പന്തിൽ 64) ഇന്നിങ്സുകളാണ്
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന ഇംഗ്ലണ്ട് മുന്‍ താരങ്ങളുടെ വിമർശനങ്ങള്‍ക്കു മറുപടിയുമായി സുനിൽ ഗാവസ്കർ. ചാംപ്യൻസ് ട്രോഫിയിലെ മത്സരങ്ങൾ ദുബായിൽ മാത്രം കളിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് വലിയ ആനുകൂല്യമാണുണ്ടാകുന്നതെന്ന് നാസർ ഹുസെയ്നും മിക് ആതർട്ടനും ആരോപിച്ചിരുന്നു.
Results 1-10 of 891