Activate your premium subscription today
കൊളംബോ∙ ത്രിരാഷ്ട്ര ഏകദിന ടൂർണമെന്റിൽ തുടർ വിജയങ്ങൾക്കു പിന്നാലെ ഇന്ത്യൻ വനിതകൾക്ക് തോൽവിഭാരം. ആതിഥേയരായ ശ്രീലങ്കയോട് മൂന്നു വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ തോറ്റത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 275 റൺസ്. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കൻ വനിതകൾ അഞ്ച് പന്തും മൂന്നു വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി. മൂന്നു കളികളിൽനിന്ന് രണ്ടു ജയം വീതം നേടിയ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇതോടെ നാലു പോയിന്റ് വീതമായി. രണ്ടു കളികളും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് പോയിന്റ് ഒന്നുമില്ല.
ബിസിസിഐയുടെ വനിതാ ക്രിക്കറ്റർമാരുടെ വാർഷിക കരാറിൽ ഗ്രേഡ് എ വിഭാഗത്തിൽ ഇടംപിടിച്ച് ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥന, ദീപ്തി ശർമ എന്നിവർ. 16 താരങ്ങളുടെ പട്ടികയിൽ ഇവർ മാത്രമാണ് ഗ്രേഡ് എ വിഭാഗത്തിൽ ഇടംപിടിച്ചത്.
മുംബൈ ∙ വനിതാ പ്രിമിയർ ലീഗിൽ 2023 സീസണിനെ അനുസ്മരിപ്പിച്ച് വീണ്ടുമൊരു മുംബൈ ഇന്ത്യൻസ് – ഡൽഹി ക്യാപിറ്റൽസ് ഫൈനൽ. ഇന്നു നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ ഗുജറാത്ത് ജയന്റസിനെ കീഴടക്കി മുംബൈ ഇന്ത്യൻസ് ഫൈനലിനു യോഗ്യത നേടിയതോടെയാണ് വീണ്ടുമൊരു ഡൽഹി – മുംബൈ ഫൈനലിന് വഴിയൊരുങ്ങിയത്. റണ്ണൊഴുക്കുകൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ 47 റൺസിനാണ് മുംബൈ ഇന്ത്യൻസ് ഗുജറാത്തിനെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 213 റൺസ്. ഗുജറാത്തിന്റെ മറുപടി 19.2 ഓവറിൽ 166 റൺസിൽ അവസാനിച്ചു.
മുംബൈ ∙ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ജയന്റ്സിനെ 9 റൺസിനു തോൽപിച്ച മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കു കയറി. സ്കോർ: മുംബൈ– 20 ഓവറിൽ 6ന് 179. ഗുജറാത്ത്– 20 ഓവറിൽ 170നു പുറത്ത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധ സെഞ്ചറിയാണ് (33 പന്തിൽ 54) മുംബൈയ്ക്കു കരുത്തായത്. മറുപടി ബാറ്റിങ്ങിൽ ഭാരതി ഫുൾമാലിയുടെ വെടിക്കെട്ട് ഇന്നിങ്സിനും (25 പന്തിൽ 61) ഗുജറാത്തിനെ വിജയത്തിലെത്തിക്കാനായില്ല. നാളെ ബെംഗളൂരുവിനെതിരെയുള്ള മത്സരം കൂടി ജയിച്ചാൽ മുംബൈയ്ക്ക് ഒന്നാമതെത്തി നേരിട്ടു ഫൈനലിൽ കടക്കാം.
ബെംഗളൂരു∙ വനിതാ പ്രിമിയർ ലീഗിൽ യുപി വോറിയേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 8 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ യുപി, ഗ്രേസ് ഹാരിസ് (26 പന്തിൽ 45), വൃദ്ധ ദിനേശ് (30 പന്തിൽ 33) എന്നിവരുടെ ബലത്തിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ നാറ്റ് സിവർ ബ്രന്റ് (75 നോട്ടൗട്ട്), ഹെയ്ലി മാത്യൂസ് (59) എന്നിവരുടെ അർധ സെഞ്ചറിക്കരുത്തിൽ 17 ഓവറിൽ മുംബൈ ലക്ഷ്യം കണ്ടു.
വനിതാ പ്രീമിയര് ലീഗിൽ യുപി വാരിയേഴ്സിനെതിരെ ഗുജറാത്ത് ജയന്റ്സിന് ആറു വിക്കറ്റ് വിജയം. 144 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തിൽ 18 ഓവറിൽ വിജയ റൺസ് കുറിച്ചു. ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നർ അർധ സെഞ്ചറി നേടി തിളങ്ങി. 32 പന്തിൽ 52 റൺസാണ് ആഷ്ലി അടിച്ചെടുത്തത്. ഹർലീൻ ഡിയോൾ (30 പന്തിൽ 34), ദിയേന്ത്ര ഡോട്ടിൻ (18 പന്തിൽ 33) എ
വഡോദര∙ വനിതാ പ്രിമിയർ ലീഗിൽ തേഡ് അംപയറിന്റെ തീരുമാനങ്ങൾ അനുകൂലമായതുകൊണ്ടു മാത്രം സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസ് വിജയം നേടിയതിനു പിന്നാലെ, തേഡ് അംപയറിനെ പ്രകീർത്തിച്ച് ഡൽഹി ടീം ഉടമ പാർഥ് ജിൻഡാൽ രംഗത്ത്. മത്സരഫലം മാറ്റിനിർത്തിയാൽ തേഡ് അംപയറിന്റെ തീരുമാനങ്ങളെല്ലാം
വഡോദര∙ വനിതാ പ്രിമിയർ ലീഗിൽ ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ഡൽഹി ക്യാപിറ്റൽസ് തോൽപ്പിച്ചതിനു പിന്നാലെ, അവസാന പന്തിലെ റണ്ണൗട്ട് അപ്പീൽ ഉൾപ്പെടെ രണ്ട് റണ്ണൗട്ടുകളുമായി ബന്ധപ്പെട്ട് തേഡ് അംപയർ കൈക്കൊണ്ട തീരുമാനങ്ങളെച്ചൊല്ലി വിവാദം. മത്സരത്തിലെ അവസാന പന്തിൽ അരുദ്ധതി
വഡോദര∙ തുടർച്ചയായ മൂന്നാം ഏകദിനത്തിലും തകർപ്പൻ വിജയത്തോടെ വെസ്റ്റിൻഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. മൂന്നാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യൻ വനിതകളുടെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസ് വനിതകൾ 38.5 ഓവറിൽ 162 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ
മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര 3–0ന് അടിയറവു വച്ചെങ്കിലും, സ്വന്തം നാട്ടിലേക്ക് എത്തിയതോടെ ഇന്ത്യൻ വനിതകൾ വീണ്ടും പുലികളായി. തകർത്തടിച്ച് അർധസെഞ്ചറി നേടിയ ഓപ്പണർ സ്മൃതി മന്ഥന (54), ജെമീമ റോഡ്രിഗസ് (73) എന്നിവരുടെ മികവിൽ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ആവേശപ്പോരാട്ടത്തിൽ വിൻഡീസ് വനിതകളെ 49 റൺസിനാണ് ഇന്ത്യ തകർത്തത്.
Results 1-10 of 48