Activate your premium subscription today
ഒരിക്കലെങ്കിലും ലോകകപ്പ് ഉയർത്താമെന്ന ദക്ഷിണാഫ്രിക്കയുടെ സ്വപ്നങ്ങൾക്കു മേൽ വീണ്ടുമൊരു ഇടിത്തീ. ഇത്തവണ അത് ഇന്ത്യയുടെ രൂപത്തിലാണെന്നു മാത്രം. ലോകകപ്പിൽ ദുരന്തങ്ങൾ പിന്തുടരുന്ന ടീം എന്ന ദുർവിധിയിൽനിന്ന് രക്ഷനേടാൻ ഇക്കുറിയും ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചില്ല. ഏകദിന ക്രിക്കറ്റിലായാലും ട്വന്റി 20യിലായാലും സ്ഥിതി വ്യത്യസ്തമല്ല. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഭാഗ്യംകെട്ട ടീം എന്ന നാണക്കേടിൽനിന്ന് മഴവില്ലിന്റെ നാട്ടിൽനിന്നുള്ള ദക്ഷിണാഫ്രിക്കയ്ക്ക് എന്നായിരിക്കും ഇനിയൊരു മോചനം? കെപ്ലർ വെസൽസും ഹാൻസി ക്രോണ്യയും അലൻ ഡൊണാൾഡും ലാൻസ് ക്ലൂസ്നറും ഷോൺ പൊള്ളോക്കും ഗാരി കിർസ്റ്റനും ഹെർഷൽ ഗിബ്സും ഫാഫ് ഡുപ്ലെസിയും ക്വിന്റൻ ഡിക്കോക്കുമൊക്കെ സമ്മാനിച്ച മനോഹര നിമിഷങ്ങൾക്കൊപ്പം വയ്ക്കാൻ പക്ഷേ, ഒരുപിടി ‘ത്രില്ലിങ്’ ഓർമകൾ സമ്മാനിച്ചാണ് പരിശീലകൻ റോബ് വാൾട്ടറും നായകൻ എയ്ഡൻ മാർക്രവും സഹതാരങ്ങളും ഇത്തവണ വെസ്റ്റിൻഡീസിൽനിന്നു മടങ്ങുന്നത്. അല്ലെങ്കിലും ആർക്കു മറക്കാനാകും ഈ ഇന്ത്യ– ദക്ഷിണാഫ്രിക്ക ഫൈനൽ പോരാട്ടം! ലോകകപ്പ് കൈവിട്ടു പോയെന്ന് ഒരു തവണയല്ല, ഒട്ടേറെ തവണ ഇന്ത്യയ്ക്കു തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു ഫൈനലിൽ. അവസാനം വരെ പോരാടിയ ദക്ഷിണാഫ്രിക്കയ്ക്കു പക്ഷേ ഇന്ത്യൻ സിംഹഗർജനത്തിനു മുന്നിൽ തോല്‍വി വഴങ്ങുകയേ വഴിയുണ്ടായിരുന്നുള്ളൂ. ലോകോത്തര താരങ്ങളുടെ കുറവോ കളി മികവില്ലാത്തതോ അല്ല ദക്ഷിണാഫ്രിക്കയെ കപ്പടിക്കുന്നതിൽനിന്ന് അകറ്റുന്നത്. ട്വന്റി 20 ലോകകപ്പ് ചരിത്രത്തിൽ ദക്ഷിണാഫ്രിക്കയുടെ പ്രകടനം
മുംബൈ∙ ട്വന്റി20 ലോകകപ്പിൽ ഋഷഭ് പന്തും മലയാളി താരം സഞ്ജു സാംസണും ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാരാകണമെന്നു മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. ക്യാപ്റ്റൻ രോഹിത് ശർമ നയിക്കുന്ന ടീമിൽ സീനിയർ താരം വിരാട് കോലിയെയും ശ്രീശാന്ത് ഉൾപ്പെടുത്തി.
ന്യൂഡൽഹി ∙ കഴിഞ്ഞ നവംബറില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലിനുള്ള പിച്ചില്‍ ഇന്ത്യയുടെ കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അറിവോടെ കൃത്രിമത്വം നടത്തിയെന്ന വെളിപ്പെടുത്തലുമായി മുൻ ക്രിക്കറ്റർ മുഹമ്മദ് കൈഫ് രംഗത്ത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദ്രാവിഡിന്റെയും
ധാക്ക∙ ബംഗ്ലദേശിനെതിരെ അവരുടെ നാട്ടിൽ പരമ്പര വിജയിച്ചതിനു ശേഷം പരിഹാസവുമായി ശ്രീലങ്കൻ ക്രിക്കറ്റ് ടീം. പരമ്പര വിജയികൾക്കുള്ള ട്രോഫിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ, ‘ടൈംഡ് ഔട്ട് ആഘോഷം’ നടത്തിയായിരുന്നു ലങ്കൻ താരങ്ങളുടെ മറുപടി.
ഏകദിന ക്രിക്കറ്റ് ലോകകപ്പിനോട് അനുബന്ധിച്ച് മലയാള മനോരമയും കൊശമറ്റം ഫിനാൻസും ചേർന്നു നടത്തിയ ഡ്രീം റൺ പ്രവചന മത്സരത്തിലെ ബംപർ വിജയിക്കുള്ള മാരുതി സുസുകി ബലേനോ കാർ സമ്മാനിച്ചു. മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവിന്റെ സാന്നിധ്യത്തിൽ കൊശമറ്റം ഫിനാൻസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മാത്യു കെ. ചെറിയാൻ ബംപർ വിജയി ടി.സി.ജിതനു കാറിന്റെ താക്കോൽ കൈമാറി.
കൊൽക്കത്ത∙ ഏകദിന ലോകകപ്പിൽ കളിക്കുന്നതിനായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി തുടർച്ചയായി കുത്തിവയ്പുകൾ എടുത്തിരുന്നതായി ബംഗാൾ ടീമിലെ ഷമിയുടെ സഹതാരം വെളിപ്പെടുത്തി. വാർത്താ ഏജൻസിയായ പിടിഐയ്ക്കു നൽകിയ അഭിമുഖത്തിലാണു പേരു വെളിപ്പെടുത്താൻ താൽപര്യപ്പെടാത്ത ബംഗാൾ ക്രിക്കറ്റ് താരം ഷമിയുടെ
കായിക ലോകത്തിന്റെ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച മറ്റൊരു വർഷം കൂടി അവസാനിക്കുകയാണ്. ഏഷ്യൻ ഗെയിംസിലും ഡയമണ്ട് ലീഗിലും ഉൾപ്പെടെ ഇന്ത്യൻ കായിക താരങ്ങളുടെ മികവുറ്റ പ്രകടനത്താൽ ശ്രദ്ധേയമായിരുന്നു പോയവർഷം. ക്രിക്കറ്റിൽ ഇന്ത്യ ഏഷ്യൻ ചാംപ്യൻമാരായപ്പോൾ ഫൈനലിൽ ലോകകിരീടം കൈവഴുതി. ഐപിഎല്ലിനൊപ്പം വനിതാ
മുംബൈ∙ ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്നു ലഭിച്ച പിന്തുണയെക്കുറിച്ചു തുറന്നു പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോടു തോറ്റതിനു പിന്നാലെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രസിങ് റൂമിലെത്തി താരങ്ങളെ
മുംബൈ∙ ഏകദിന ലോകകപ്പിൽ തകർപ്പന്‍ പ്രകടനമാണ് പേസർ മുഹമ്മദ് ഷമി പുറത്തെടുത്തത്. ആദ്യ നാലു മത്സരങ്ങൾ കളിക്കാതിരുന്ന ഷമി, പിന്നീടുള്ള ഏഴു കളികളില്‍നിന്ന് 24 വിക്കറ്റുകളാണു വീഴ്ത്തിയത്. ഉത്തർപ്രദേശിൽനിന്നുള്ള താരം ലോകകപ്പിൽ മൂന്നു വട്ടം അഞ്ചു വിക്കറ്റു നേട്ടത്തിലെത്തി. ന്യൂസീലൻഡിനെതിരായ സെമിയിൽ ഷമി ഏഴു വിക്കറ്റുകൾ നേടി.
ഏകദിന ലോകകപ്പ് ടൂർണമെന്റ് ബിസിസിഐ ഒറ്റയ്ക്ക് സംഘടിപ്പിച്ചത് ആദ്യമായിട്ടായിരുന്നു. മുൻപ് 3 തവണ ഇന്ത്യൻ മണ്ണില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റുകള്‍ നടന്നിട്ടുണ്ടെങ്കിലും 1987ൽ പാക്കിസ്ഥാനുമായും 1996ൽ പാക്കിസ്ഥാനും ശ്രീലങ്കയുമായും 2011ൽ ശ്രീലങ്കയും ബംഗ്ലദേശുമായും േചന്നാണ് അവ സംഘടിപ്പിക്കപ്പെട്ടത്. ഇത്രയും വലിയ ടൂർണമെന്റ് ഒറ്റയ്ക്കു നടത്തുമ്പോഴുള്ള ചുമതലയുടെയും ഉത്തരവാദിത്തത്തിന്റെയും ഭാരം സ്വാഭാവികമായും കടുത്തതായിരിക്കുമല്ലോ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 10 നഗരങ്ങളിലെ മൈതാനങ്ങളിലായി 45 ദിവസങ്ങൾ നീണ്ടു നിന്ന ഈ കായിക പൂരം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുകവഴി ബിസിസിഐ തങ്ങളുടെ ഭരണപാടവവും അർപണബോധവും മികച്ച രീതിയിൽ പ്രകടിപ്പിച്ചു. ഇതുവഴി രാജ്യത്തിന്റെ യശസ്സ് ലോക കായികവേദിയിൽ ഉയർത്തിക്കാട്ടുന്നതിലും വിജയിച്ചു. ബഹുരാഷ്ട്രനേതാക്കളുടെയും ഡേവിഡ് ബെക്കാം, വിവിയൻ റിച്ചാർഡ്സ് തുടങ്ങി നമ്മുടെ സ്വന്തം സച്ചിൻ തെൻഡുൽക്കറുടെയും ഗവാസ്കറുടെയും കപിൽ ദേവിന്റെയും സാന്നിദ്ധ്യം ഈ കായിക ഉത്സവത്തിന് മാറ്റുകൂട്ടി. സിനിമാ ലോകത്തുനിന്നുള്ള പ്രമുഖരുടെ പ്രാതിനിധ്യം ഗാലറികള്‍ക്ക് ജീവനേകി.
Results 1-10 of 557