Activate your premium subscription today
മെൽബൺ∙ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ 2–1ന് പിന്നിലായെങ്കിലും, ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സാധ്യതകൾ അവസാനിച്ചിട്ടില്ല. അവസാന ടെസ്റ്റ് ഇന്ത്യ ജയിക്കുകയും പിന്നാലെ നടക്കുന്ന ശ്രീലങ്ക– ഓസ്ട്രേലിയ പരമ്പരയിൽ ശ്രീലങ്ക 1–0ന് ജയിക്കുകയും ചെയ്താൽ ഇന്ത്യയ്ക്ക് ഫൈനൽ
സെഞ്ചൂറിയൻ∙ പടിക്കൽ കലമുടയ്ക്കുന്ന കുപ്രസിദ്ധമായ ആ പതിവിന്റെ പടിവാതിൽക്കൽ ഇത്തവണ ബോളർമാരായ കഗീസോ റബാദയും മാർക്കോ യാൻസനും ദക്ഷിണാഫ്രിക്കയുടെ രക്ഷകരായി; അതും പന്തുകൊണ്ടല്ല, ബാറ്റുകൊണ്ട്! പിരിയാത്ത ഒൻപതാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ടുമായി ഇരുവരും മിന്നിത്തിളങ്ങിയതോടെ പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടു വിക്കറ്റ് വിജയത്തോടെ ദക്ഷിണാഫ്രിക്ക ചരിത്രത്തിലാദ്യമായി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ.
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ കളി ഇന്ത്യയുടെ നിയന്ത്രണത്തിലാക്കാൻ കിണഞ്ഞു പരിശ്രമിച്ച് ബോളർമാർ. ടോസ് നേടി ആദ്യം ബാറ്റു ചെയ്യുന്ന ഓസ്ട്രേലിയയുടെ ആറാം വിക്കറ്റും വീണു. ആദ്യ ദിവസം 86 ഓവറിൽ 311 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചത്.
ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ഓസീസിനോട് സമനിലയെങ്കിലും നേടാൻ മഴ ദൈവങ്ങൾ കനിയണമെന്ന ദയനീയ അവസ്ഥയിൽ പതറുന്ന ടീം ഇന്ത്യയെ കാണുന്ന ക്രിക്കറ്റ് ആരാധകർ ഇപ്പോൾ ഏറ്റവും ചർച്ചചെയ്യുന്നത് 3 മുതിർന്ന താരങ്ങളെപ്പറ്റിയാണ്. ഒരു വശത്ത് ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ക്രീസിൽ പിടിച്ചുനിൽക്കാൻ പോലും കഴിയാതെ പതറുന്ന രോഹിത്തും കോലിയും. മറുവശത്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ, 8 ഇന്നിങ്സുകളിൽനിന്ന് 5 അർധസെഞ്ചറികൾ ഉൾപ്പെടെ 469 റൺസ് തല്ലിക്കൂട്ടി ടൂർണമെന്റിലെ ടോപ് സ്കോററായ അജിൻക്യ രഹാനെയും. രണ്ട് ചിത്രങ്ങൾ പരിശോധിച്ചാൽ ഈ ചർച്ചകളുടെ തീവ്രത കൂടുതൽ വ്യക്തമാകും. ആദ്യത്തേത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയും കയ്യിലേന്തി നിറചിരിയോടെ നിൽക്കുന്ന അജിൻക്യ രഹാനെയുടേതാണെങ്കിൽ മറ്റൊന്ന് ഓസ്ട്രേലിയയ്ക്കെതിരായ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ഇന്ത്യ ഫോളോഓണിൽനിന്ന് രക്ഷപ്പെട്ടപ്പോൾ, ഡ്രസിങ് റൂമിൽ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും നേതൃത്വത്തിൽ നടന്ന ‘വൻ ആഘോഷത്തിന്റെ’ ചിത്രമാണ്. ഓസീസ് ബോളിങ്ങിനും ബാറ്റിങ്ങിനും മുന്നിൽ സകല അടവുകളും പാളിയ ഇന്ത്യയുടെ ‘സൂപ്പർ താരങ്ങളുടെ’ ദയനീയത തോന്നുന്ന ആഘോഷത്തിന് നേരെ
മൂന്നാം ടെസ്റ്റിന് ഒരുങ്ങുമ്പോൾ പരമ്പര 1-1 എന്ന നിലയിലാണെന്ന ആശങ്ക ഇന്ത്യൻ ടീമിനു വേണ്ടെന്നാണ് എന്റെ അഭിപ്രായം. എന്നാൽ, വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ പ്രതീക്ഷ സമ്മർദമുണ്ടാക്കുന്ന ഒന്നാണ്. ആ സമ്മർദ ഭാരം ഒഴിവാക്കി, ഈ പരമ്പരയിലെ മികച്ച പ്രകടനത്തിന് ശ്രമിക്കുകയാണ് ഇന്ത്യൻ ടീം ഇപ്പോൾ ചെയ്യേണ്ടത്. ന്യൂസീലൻഡുമായുള്ള കനത്ത പരാജയത്തോടെ തന്നെ ഇന്ത്യയുടെ ഫൈനൽ സാധ്യത മങ്ങിക്കഴിഞ്ഞിരുന്നു.
ലണ്ടൻ ∙ ദീർഘദൂര ഓട്ട മത്സരത്തിന്റെ അവസാന 100 മീറ്റർ പോലെ ആവേശകരമായ ക്ലൈമാക്സിലേക്കു നീങ്ങുകയാണ് ഇത്തവണത്തെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്. ഒന്നര മാസം മുൻപുവരെ പോയിന്റ് പട്ടികയിൽ 6–ാം സ്ഥാനത്തായിരുന്ന ദക്ഷിണാഫ്രിക്ക, ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി (2–0) ഒന്നാം സ്ഥാനത്തേക്കു കയറിയപ്പോൾ അഡ്ലെയ്ഡ് ടെസ്റ്റിലെ തോൽവിയോടെ ഇന്ത്യ, ഓസ്ട്രേലിയയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്തേക്കു വീണു.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ നാണംകെട്ട തോൽവി വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ്സ് ടേബിളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു വീണു. അഡ്ലെയ്ഡ് ടെസ്റ്റിൽ പത്തു വിക്കറ്റ് വിജയമാണ് ഓസ്ട്രേലിയ നേടിയത്. ഇതോടെ പോയിന്റ്സ് ടേബിളിലും ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തേക്കു കയറി. 60.71 ആണ് ഓസ്ട്രേലിയയുടെ പോയിന്റ് ശതമാനം. ഇന്ത്യയുടെ പിസിടി 57.29 ആണ്.
2001ൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയെ വിജയത്തിലെത്തിച്ച വി.വി.എസ് ലക്ഷ്മൺ – രാഹുൽ ദ്രാവിഡ് സഖ്യത്തിന്റെ പ്രകടനം ലോക ടെസ്റ്റ് ചരിത്രത്തിലെ അപൂർവമായ തിരിച്ചുവരവിന്റെ കഥയാണ്. മൂന്നു ടെസ്റ്റുകളടങ്ങിയ 2000–01 പരമ്പരയിലെ ആദ്യ മത്സരം മുംബൈയിൽ 10 വിക്കറ്റ് ജയത്തോടെ ഓസീസ് നേടി. രണ്ടാം ടെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്കയായ ഈഡനിൽ. തുടർച്ചയായ 16 ടെസ്റ്റ് വിജയങ്ങളെന്ന ലോക റെക്കോർഡ് പതിനേഴിലേക്കു നീളാതെ ഇന്ത്യ പിടിച്ചുകെട്ടിയ മത്സരമെന്നാകും ഇന്ത്യ – ഓസ്ട്രേലിയ 2000 – 2001 പരമ്പരയിലെ 2–ാം ടെസ്റ്റ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ അതൊരു തിരിച്ചുവരവിന്റെയും പോരാട്ടവീര്യത്തിന്റെയും ഓർമപ്പെടുത്തലായി. അതുല്യമായ ആ വിജയത്തിനു ഇന്ത്യ നന്ദി പറയുന്നത് ബാറ്റർമാരായ വി.വി.എസ്. ലക്ഷ്മണിനോടും രാഹുൽ ദ്രാവിഡിനോടും. ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ജന്മനാട്ടിൽ 90,000 കാണികൾ കളി കാണാൻ ഒഴുകിയെത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ്, ക്യാപ്റ്റൻ സ്റ്റീവ് വോയുടെ ഉജ്വല സെഞ്ചറിയുടെ കരുത്തിൽ (110 റൺസ്) കുറിച്ചത് 445 റൺസ്. 97 റൺസ് നേടിയ മാത്യു ഹെയ്ഡനും മികച്ച സംഭാവന നൽകി. ഏഴു വിക്കറ്റ് പിഴുത ഹർഭജൻ സിങ് ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരനായതു മാത്രം ആതിഥേയർക്ക്
ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിക്കു പിന്നാലെ, ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ ഇന്ത്യയ്ക്കു വേണ്ടിയിരുന്നത് ബോർഡർ ഗാവസ്കർ ട്രോഫി 5 മത്സര പരമ്പരയിൽ ഓസ്ട്രേലിയയ്ക്കെതിരെ 4–0ന്റെ ജയമായിരുന്നു. ഏറക്കുറെ അസാധ്യമെന്നു തോന്നിച്ച ഈ ലക്ഷ്യത്തിന്റെ ആദ്യ കടമ്പ പെർത്തിലെ വിജയത്തോടെ ഇന്ത്യ കടന്നു. എന്നാൽ തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെയും ഇംഗ്ലണ്ട് ന്യൂസീലൻഡിനെയും തോൽപിച്ചപ്പോൾ കണക്കുകൂട്ടലുകൾ കീഴ്മേൽ മറഞ്ഞു.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഫൈനലിസ്റ്റുകൾ, ട്വന്റി20 ലോകകപ്പിൽ ജേതാക്കൾ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഉന്നതങ്ങളിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം. എന്നാൽ ഏത് ഉയർച്ചയിലും മതിമറന്നു പോകരുതെന്ന് ഇക്കഴിഞ്ഞ ന്യൂസീലൻഡ് പരമ്പര ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പഠിപ്പിച്ചു.
Results 1-10 of 126