Activate your premium subscription today
പേസ് ബോളർ മുഹമ്മദ് ഷമിയെ ഓസ്ട്രേലിയൻ പരമ്പരയിൽ ഉൾപ്പെടുത്താതിരുന്നതിനെ വിമർശിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ‘‘ഷമിയുടെ പരുക്ക് ഭേദമായെന്നു വാർത്തകൾ വന്നു. ബംഗാളിനു വേണ്ടി കളിക്കുകയും ചെയ്തു. പക്ഷേ എന്നിട്ടും അദ്ദേഹത്തെ ഓസ്ട്രേലിയൻ പരമ്പരയിലെ അവസാന ടെസ്റ്റുകളിലേക്കു പരിഗണിച്ചില്ല.
ഫലം സൂചിപ്പിക്കും പോലെ അത്ര ഏകപക്ഷീയമായിരുന്നില്ല ഇത്തവണത്തെ ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പര. 3–1ന് ഓസ്ട്രേലിയ ജയിച്ചെങ്കിലും ഇന്ത്യയ്ക്കു മേൽ പൂർണ ആധിപത്യം നേടാൻ അവർക്കു സാധിച്ചില്ല. എല്ലാ മത്സരങ്ങളിലും ഇന്ത്യയ്ക്കു വിജയം, അല്ലെങ്കിൽ സമനിലയ്ക്കുള്ള സാധ്യത ഉണ്ടായിരുന്നു. അവസാന ടെസ്റ്റിൽ ബോ വെബ്സ്റ്റർ എന്ന അരങ്ങേറ്റക്കാരൻ കളിച്ചതു പോലുള്ള ഇന്നിങ്സുകൾ എല്ലാ ടെസ്റ്റിലും ഓസ്ട്രേലിയൻ നിരയിൽ നിന്നുണ്ടായി. സ്കോട് ബോളണ്ട് എന്ന പേസറുടെ മികവും ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ ഓൾറൗണ്ട് പ്രകടനവും പ്രശംസ അർഹിക്കുന്നു.
സിഡ്നി∙ ബോൾ ചെയ്യാൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര കൂടി ഉണ്ടായിരുന്നെങ്കിൽ.... സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം കനത്ത പോരാട്ടത്തിനൊടുവിൽ ഇന്ത്യ തോൽവിയിലേക്കു വഴുതുമ്പോൾ, ഇന്ത്യൻ ആരാധകരുടെ മനസ്സിലേക്ക് പലവട്ടം ഈ ആഗ്രഹം ഉയർന്നു വന്നിട്ടുണ്ടാകും. 162 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന്റെ നാലു വിക്കറ്റുകൾ വീഴ്ത്താൻ മുഹമ്മദ് സിറാജ് – പ്രസിദ്ധ് കൃഷ്ണ സഖ്യത്തിന് സാധിച്ചെങ്കിൽ, ബോളിങ് ആക്രമണത്തിനു നേതൃത്വം നൽകാൻ ബുമ്ര കൂടി ഉണ്ടായിരുന്നെങ്കിലോ? സംഭവിച്ചുകഴിഞ്ഞ കാര്യങ്ങളിൽ ഇത്തരം ‘എങ്കിലോ’കൾക്ക് സ്ഥാനമില്ലെങ്കിലും, ബുമ്രയുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ മത്സരഫലം തന്നെ വിപരീതമായേനെ എന്ന ഓർമപ്പെടുത്തലുമായി സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി.
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ തകർത്തടിച്ച് അർധസെഞ്ചറി നേടിയ ഋഷഭ് പന്ത് തകർത്തത് അര നൂറ്റാണ്ട് പഴക്കമുള്ള റെക്കോർഡ്! ഓസീസ് മണ്ണിൽ ഒരു വിദേശ താരം നേടുന്ന വേഗമേറിയ ടെസ്റ്റ് അർധസെഞ്ചറിയെന്ന നേട്ടമാണ് പന്ത് സ്വന്തം പേരിലാക്കിയത്
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളിയതിനു പിന്നാലെ, ഇന്ത്യയെ നയിച്ചതിന് നന്ദിയറിയിച്ച അവതാരകനോട് ‘താൻ അതിന് ഒരിടത്തും പോകുന്നില്ല’ എന്ന മറുപടിയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ സ്റ്റാർ സ്പോർട്സിനായി അഭിമുഖം നടത്തിയ ഇർഫാൻ പഠാൻ, ജാട്ടിൻ സാപ്രു എന്നിവരുമായി സംസാരിക്കുമ്പോഴാണ്, നന്ദിയറിയിച്ച അവതാരകനോട് അതൃപ്തിയോടെ രോഹിത് മറുപടി നൽകിയത്.
സിഡ്നി∙ ‘ഞങ്ങളുടെ ക്യാപ്റ്റൻ ഈ മത്സരത്തിൽ നിന്ന് സ്വയം വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. ടീമിന്റെ കൂട്ടായ തീരുമാനത്തിനൊപ്പമാണ് അദ്ദേഹം എന്നും നിലകൊള്ളാറുള്ളത്’– സിഡ്നി ടെസ്റ്റിൽ രോഹിത് ശർമയ്ക്കു പകരം ടോസിനായി പിച്ചിൽ എത്തിയ ജസ്പ്രീത് ബുമ്ര പറഞ്ഞു. മാറിനിൽക്കാനുള്ള തീരുമാനം ഹിറ്റ്മാൻ രോഹിത് ശർമ സ്വയം എടുത്തതാണെങ്കിലും ടീം മാനേജ്മെന്റിന്റെ സമ്മർദം മൂലമാണെങ്കിലും ഇതൊരു ചരിത്രമാണ്. ഇന്ത്യൻ ക്രിക്കറ്റിൽ ഇതാദ്യമായി ഒരു ടെസ്റ്റ് പരമ്പരയുടെ ഇടയ്ക്കുവച്ച് പരുക്കോ മറ്റു കാരണങ്ങളോ ഇല്ലാതെ, ഫോം ഔട്ടിന്റെ പേരിൽ ഒരു ക്യാപ്റ്റൻ സ്വയം ടീമിനു പുറത്തേക്കു പോകുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ നായകൻ ജസ്പ്രീത് ബുമ്രയ്ക്ക് പരുക്കേറ്റതായി അഭ്യൂഹം. മത്സരത്തിനിടെ കളം വിട്ട ബുമ്ര, മെഡിക്കൽ സംഘത്തിനൊപ്പം വാഹനത്തിൽ കയറി ആശുപത്രിയിലേക്കു പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പരുക്കേറ്റതായി അഭ്യൂഹം പ്രചരിക്കുന്നത്. രോഹിത് ശർമയുടെ അഭാവത്തിൽ സിഡ്നിയിൽ ഇന്ത്യയെ നയിക്കുന്ന ബുമ്രയെ, സ്കാനിങ്ങിനായാണ് ആശുപത്രിയിലേക്കു മാറ്റിയതെന്നാണ് വിവരം.
സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഭേദപ്പെട്ട ലീഡിനായി ഇന്ത്യ പൊരുതുന്ന കാഴ്ചയോടെ രണ്ടാം ദിനത്തിനു സമാപനം. ഒന്നാം ദിനം 11 വിക്കറ്റുകൾ നിലംപൊത്തിയ സിഡ്നിയിൽ, രണ്ടാം ദിനം ഇരു ടീമുകളുമായി നഷ്ടമാക്കിയത് 15 വിക്കറ്റ്. ഒന്നാം ഇന്നിങ്സിൽ ഓസീസിനെ 181 റൺസിന് എറിഞ്ഞിട്ട് 4 റൺസിന്റെ നേരിയ ലീഡ് സ്വന്തമാക്കിയ ഇന്ത്യ, രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എന്ന നിലയിലാണ്. രവീന്ദ്ര ജഡേജ (39 പന്തിൽ ഒന്ന്), വാഷിങ്ടൻ സുന്ദർ (17 പന്തിൽ ആറ്) എന്നിവർ ക്രീസിൽ. ഇന്ത്യയ്ക്കിപ്പോൾ ആകെ 145 റൺസിന്റെ ലീഡുണ്ട്.
ബോർഡർ– ഗാവസ്കർ ട്രോഫിയിലെ അവസാന മത്സരമായ സിഡ്നി ടെസ്റ്റ് എല്ലാ അർഥത്തിലും ഇന്ത്യയ്ക്കും നിർണായകമാണ്. ഇന്ത്യൻ ക്രിക്കറ്റിൽ ഒട്ടേറെ പൊളിച്ചെഴുത്തുകൾക്ക് ഈ മത്സരം വഴിവയ്ക്കും. ഐപിഎൽ ക്രിക്കറ്റും ടെസ്റ്റ് ക്രിക്കറ്റും തമ്മിലുള്ള അന്തരം എത്രമാത്രം വലുതാണെന്ന് ഈ പരമ്പര ഇന്ത്യയെ പഠിപ്പിച്ചു. സീനിയർ താരങ്ങൾ ഉൾപ്പെടെ എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കേണ്ട ആവശ്യകത ഈ പരമ്പര കാട്ടിത്തന്നു. ആഭ്യന്തര ക്രിക്കറ്റിന്റെ നിലവാരം ഉയർത്താനും കളിക്കാരുടെ ഫോം നിലനിർത്താനും ഇതു സഹായിക്കും. കാലങ്ങളായി ഇന്ത്യൻ ടീമിന്റെ ശക്തിയായിരുന്ന സ്പിൻ ബോളിങ്ങിന് എന്തു സംഭവിച്ചു എന്നും പരിശോധിക്കേണ്ട സമയമാണ്. ജസ്പ്രീത് ബുമ്ര ഉള്ളതുകൊണ്ടു മാത്രം ഇന്ത്യയുടെ ശക്തി പേസ് ബോളിങ്ങാണെന്ന് വ്യാഖ്യാനിക്കരുത്. എത്ര പ്രധാനപ്പെട്ട താരമാണെങ്കിലും അലസതയോടെയും അലംഭാവത്തോടെയുമാണ് കളിക്കുന്നതെങ്കിൽ ടീമിൽനിന്ന് മാറ്റിനിർത്തുക തന്നെ വേണം.
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റിൽ ടോസ് വിജയിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 185 റൺസിന് ഓൾഔട്ടായി. 98 പന്തിൽ 40 റൺസെടുത്തു പുറത്തായ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. രവീന്ദ്ര ജഡേജ (95 പന്തിൽ 26), ജസ്പ്രീത് ബുമ്ര (17 പന്തിൽ 22), ശുഭ്മൻ ഗിൽ (64 പന്തിൽ 20), വിരാട് കോലി (69 പന്തിൽ 17) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.
Results 1-10 of 179