Activate your premium subscription today
മുംബൈ ∙ പരുക്കേറ്റ അല്ലാ ഗസൻഫാറിനു പകരം അഫ്ഗാനിസ്ഥാൻ ടീമിലെ സഹസ്പിന്നർ മുജീബുർ റഹ്മാനെ ടീമിലുൾപ്പെടുത്തി ഐപിഎൽ ടീം മുംബൈ ഇന്ത്യൻസ്. പതിനെട്ടുകാരനായ ഗസൻഫാറിന് സിംബാബ്വെ പരമ്പരയിലാണ് നട്ടെല്ലിനു പരുക്കേറ്റത്. നാലു മാസമെങ്കിലും പുറത്തിരിക്കേണ്ടി വരുന്ന താരത്തിന് ചാംപ്യൻസ് ട്രോഫിയും ഐപിഎലും നഷ്ടമാകും. ഇരുപത്തിമൂന്നുകാരൻ മുജീബ് കഴിഞ്ഞ ഐപിഎൽ താരലലേത്തിൽ അൺസോൾഡ് ആയിരുന്നു. അഫ്ഗാനിസ്ഥാനു വേണ്ടി 49 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ 63 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് സീസണിലെ ആദ്യ മത്സരം തന്നെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയില്ലാതെ കളിക്കേണ്ടിവരും. ചെന്നൈ സൂപ്പർ കിങ്സിനെതിരെ മാർച്ച് 23ന് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മുംബൈയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണിലെ ‘സ്ലോ ഓവർ റേറ്റുകളുടെ’ പേരിലാണു പാണ്ഡ്യയ്ക്കെതിരായ നടപടി. ഗ്രൂപ്പ് ഘട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടും. മാർച്ച് 22 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽവച്ചാണ് ഐപിഎല്ലിലെ ആദ്യ പോരാട്ടം. 13 വേദികളിലായി 74 മത്സരങ്ങളാണ് സീസണിൽ ആകെ
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ പരുക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ വിരലിൽ ശസ്ത്രക്രിയ നടത്തി. മലയാളി ക്രിക്കറ്റ് താരത്തിന് ഒരു മാസത്തോളം വിശ്രമം വേണ്ടിവരുമെന്ന് ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു. രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ സെമി ഫൈനല് മത്സരത്തിൽ കേരളത്തിനായി
2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ യുവതാരം രജത് പാട്ടീദാർ നയിക്കും. സൂപ്പർ താരം വിരാട് കോലി അടുത്ത സീസണിലും ആർസിബി ക്യാപ്റ്റനാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കെയാണ് രജത് പാട്ടീദാറിനെ ക്യാപ്റ്റനായി ടീം പ്രഖ്യാപിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിനിടെ പരുക്കേറ്റ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ആറാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നു വിവരം. താരത്തിന്റെ കൈവിരലിനു പൊട്ടലുണ്ടെന്നും രഞ്ജി ട്രോഫിയിൽ കേരളത്തിനു വേണ്ടി താരം കളിക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഈ മാസം എട്ടിന് ജമ്മു കശ്മീരിനെതിരെയാണ് രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിന്റെ മത്സരം.
Results 1-6 of 50