Activate your premium subscription today
ആകെയുണ്ടായിരുന്ന 14 കളികളിൽ പത്തിലും തോറ്റ് നാണക്കേടിന്റെ പടുകുഴിയിൽനിന്നാണ് രാജസ്ഥാൻ റോയൽസ് ഐപിഎൽ 18ാം സീസണിൽനിന്ന് വിടപറഞ്ഞത്. മെഗാ താരലേലത്തിനു മുൻപ് താരങ്ങളെ നിലനിർത്തുന്നതിൽ സംഭവിച്ച പിഴവും ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള താരങ്ങളുടെ പരുക്കും ഏറെ പ്രതീക്ഷ വച്ച ചില താരങ്ങളുടെ മോശം ഫോമും സൃഷ്ടിച്ച കനത്ത വെല്ലുവിളികൾക്കൊടുവിൽ കിട്ടിയത് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനം. പത്താം സ്ഥാനമെന്ന നാണക്കേടിൽനിന്ന് കഷ്ടിച്ചാണ് രാജസ്ഥാൻ രക്ഷപ്പെട്ടത്. മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിനും രാജസ്ഥാനും എട്ടു പോയിന്റ് വീതമായിരുന്നെങ്കിലും നെറ്റ് റൺറേറ്റിലെ നേരിയ വ്യത്യാസത്തിൽ രാജസ്ഥാൻ (-0.549) ഒൻപതാമതെത്തി. -0.647 റൺശരാശരിയുമായി ചെന്നൈ പത്താമതും. അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ
ഐപിഎല്‍ പ്ലേഫ് ടീമുകൾ ഏതെല്ലാമാണെന്ന കാര്യത്തിൽ ഒടുവിൽ വ്യക്തത വന്നിരിക്കുന്നു. ഇനി ചർച്ചകൾ നാലു ടീമുകളെ മാത്രം കേന്ദ്രീകരിച്ചാണ്– ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്, പഞ്ചാബ് കിങ്സ്. ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യന്‍സ്. എന്നാൽ ഈ നാലു ടീമുകളിലേക്കു മാത്രമായിരിക്കുമോ ശരിക്കും ഐപിഎൽ ചർച്ചകൾ ചായുക? അല്ലെന്നു പറയുന്നു മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും. കാരണങ്ങളേറെയാണ്. അതിലൊന്ന് ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ഏറ്റവും ഉയർന്ന തുക നേടിയ ഋഷഭ് പന്തിന്റെ ഭാവി സംബന്ധിച്ചാണ്. 27 കോടിയെന്ന റെക്കോർഡ് തുകയ്ക്ക് ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ പന്തിന്റെ കളി ഇത്തവണ ഏറെ വിമർശനമേറ്റുവാങ്ങി. പല പൊസിഷനുകളിലിറങ്ങി പരീക്ഷിച്ചിട്ടും ഒന്നും വിജയിച്ചില്ല. പന്തിന്റെ ക്യാപ്റ്റന്‍സിയിൽ ലക്നൗ വാങ്ങിക്കൂട്ടിയ തോൽവികളും വരുംനാളുകളിൽ ചർച്ചയാകും. എന്നാൽ യഥാർഥത്തിൽ എന്താണ് ലക്നൗ സൂപ്പർ ജയന്റ്സിനു സംഭവിച്ചത്? ഇതോടൊപ്പംതന്നെ പ്ലേഓഫ് കാണാതെ പുറത്തുപോയ ആറു ടീമുകളിൽ എന്തു സംഭവിക്കുമെന്നും നോക്കേണ്ടതുണ്ട്. ഇന്ത്യൻ– വിദേശ താരങ്ങളെ വാങ്ങിക്കൂട്ടിയതിൽ
അടുത്തകാലത്തൊന്നുമില്ലാത്ത തരം ‘ഹൈപ്പു’മായാണ് ഐപിഎലിന്റെ പതിനെട്ടാം സീസണിനു തുടക്കമാകുന്നത്. ഐപിഎലിനു വേണ്ടി ജനം കാത്തിരിക്കുകയായിരുന്നോ എന്നു വരെ തോന്നിപ്പോകും. ചാംപ്യൻസ് ട്രോഫി ഉൾപ്പെടെ ഒട്ടേറെ ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നതും ഓർക്കണം. എന്നിട്ടും എന്തുകൊണ്ടാണ് ഇത്രയേറെ ‘ഹൈപ്’ ഐപിഎലിന്മേൽ നിലനിൽക്കുന്നത്? ഐപിഎലിലെ 10 ടീമുകളും അടിമുടി മാറി; പുതിയ ക്യാപ്റ്റന്മാർ മുതൽ പുതിയ നിയമങ്ങളും നിയമപരിഷ്കാരങ്ങളും വരെ പ്രാബല്യത്തിലാകുന്നു. നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള ആദ്യമത്സരം മുതൽ റൺമഴയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഈ സീസൺ ഐപിഎലിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? ഐസിസിക്ക് ഒരു വർഷം കിട്ടുന്ന വരുമാനത്തേക്കാൾ കൂടുതൽ തുകയാണ് ബിസിസിഐക്ക് ഐപിഎല്ലിൽനിന്ന് ഏതാനും മാസങ്ങൾകൊണ്ടുതന്നെ ലഭിക്കുന്നത്. പണത്തിന്റെ കണക്കിൽ കളിക്കളത്തിലുമുണ്ട് കൗതുകം. വളരെ കുറഞ്ഞ കാശെറിഞ്ഞ് വാങ്ങിയവർ പോലും ഇത്തവണ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു പറയുന്നത് എന്തുകൊണ്ടാണ്? അതിനിടെ ഇംപാക്ട് പ്ലേയറായുള്ള സഞ്ജുവിന്റെ മാറ്റവും നമുക്കു മുന്നിലുണ്ട്. ആർസിബിക്കും കോലിക്കും ഇത്തവണയെങ്കിലും കപ്പടിക്കുമോ എന്നതുൾപ്പെടെയുള്ള ഒട്ടേറെ ചോദ്യങ്ങളും.
ഐപിഎലിന്റെ തുടക്കം മുതൽ കളിച്ചിട്ടും ഒരു കപ്പു പോലും നേടാതിരുന്ന ടീം ഒരു സുപ്രഭാതത്തിൽ പേരും വ്യക്തിത്വവുംതന്നെ മാറ്റി പുതിയ രൂപമെടുക്കുന്നു. കൊച്ചി ടസ്കേഴ്സ് കേരളയും ഗുജറാത്ത് ലയൺസും പുണെ വാരിയേഴ്സും ഐപിഎല്ലിന്റെ ചരിത്രത്തിൽനിന്നു തന്നെ മാഞ്ഞുപോയതാണെങ്കിൽ, ഗതി പിടിക്കാത്ത ഒരു ടീമിനെ നേരെയാക്കിയെടുക്കാന്‍ വ്യക്തിത്വം മാറ്റിയ ഫ്രാഞ്ചൈസി ഡൽഹി ക്യാപിറ്റൽസായിരിക്കും. അങ്ങനെ 11 സീസണുകൾക്കൊടുവിൽ ഡൽഹി ഡെയർ ഡെവിൾസ് മാറി ഡൽഹി ക്യാപിറ്റൽസ് ആയി. പഴയ തീപ്പന്തിന്റെ ലോഗോ മാറി വിജയിക്കാൻ വെമ്പുന്ന കടുവകൾ അണിനിരന്നു. പക്ഷേ പഴയ നീലക്കുപ്പായവും കപ്പില്ലായ്മയും അതേപടി നിലനിൽക്കുന്നു. പേരു മാറിയ ശേഷം ആറു സീസണുകൾ കളിച്ചിട്ടും മോഹക്കപ്പെന്ന ലക്ഷ്യം ഇതുവരെ എത്തിപ്പിടിക്കാനായിട്ടുമില്ല. 2018ലാണ് നിർണായകമായ പേരുമാറ്റം ഡല്‍ഹിയിൽ സംഭവിക്കുന്നത്. 2008, 2009 സീസണുകളിൽ സെമി ഫൈനലുകളും 2012ൽ പ്ലേ ഓഫും കളിച്ചതാണ് ഡെയർ ഡെവിൾസിന്റെ മികച്ച പ്രകടനങ്ങൾ. പേരുമാറ്റത്തിനു ശേഷം 2020ൽ ഡൽഹി ക്യാപിറ്റൽസ് ഫൈനൽ വരെയെത്തി. പക്ഷേ കലാശപ്പോരിൽ മുംബൈ ഇന്ത്യൻസിനോടു തോറ്റു. 2019, 2021 സീസണുകളിൽ പ്ലേ ഓഫ് കളിച്ചു. എന്നാല്‍ കഴിഞ്ഞ മൂന്നു സീസണുകളിലും ടീം ഗ്രൂപ്പ് ഘട്ടം കടന്നില്ല. അതിന്റെ ഭാഗമായിക്കൂടിയാണ് 2025 ഐപിഎല്ലിനു മുൻപേ ഡല്‍ഹി ടീമിന്റെ കരുത്തു കൂട്ടിയത്. ജെഎസ്ഡബ്ല്യു, ജിഎംആർ ഗ്രൂപ്പുകൾക്ക് ഡല്‍ഹിയിൽ 50 ശതമാനം വീതം ഓഹരികളാണുള്ളത്. ഈ വർഷം ജിഎംആർ ഗ്രൂപ്പാണ് ടീമിന്റെ മേൽനോട്ടം. അതോടെ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് പ്രിയങ്കരരായ താരങ്ങളും പരിശീലക സംഘവും ടീം വിട്ടു.
കിരീടം സമ്മാനിച്ച ക്യാപ്റ്റനെ തൊട്ടടുത്ത സീസണിൽത്തന്നെ കൈവിട്ടുകളയുക – ഐപിഎലിൽ എന്നല്ല, ഏതു കായികമേഖല എടുത്താലും അധികം കേട്ടുകേൾവിയില്ലാത്ത ‘വ്യത്യസ്ത നീക്ക’വുമായാണ് ഈ സീസണിൽ കിരീടം നിലനിർത്താനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം. ടീമിന്റെ എല്ലാമെല്ലാമായിരുന്ന മെന്റർ ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി ടീം വിട്ടതിനു പിന്നാലെയാണ്, കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരെ നിലനിർത്താതെ താരലേലത്തിന് അയച്ച് കൊൽക്കത്ത അമ്പരപ്പിച്ചത്. അയ്യർ പോയെങ്കിലും, അജിങ്ക്യ രഹാനെ എന്ന ‘വെറ്ററൻ വണ്ടർ’ നയിക്കുന്ന സന്തുലിതമായൊരു ടീം എന്നതാണ് പുതിയ സീസണിലും ഒറ്റ നോട്ടത്തിൽ കൊൽക്കത്തയുടെ മേൽവിലാസം. അയ്യർ പോയെങ്കിലും കഴിഞ്ഞ സീസണിൽ കിരീടം നേടിയ ടീമിന്റെ ‘ശ്രേയസ് പോയിട്ടില്ലെ’ന്നു തെളിയിക്കാൻ കൂടിയാണ് ഈ സീസണിൽ മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ്, അജിൻക്യ രഹാനെ എന്നിവരുടെ കീഴിൽ കൊൽക്കത്ത പോരിനിറങ്ങുന്നത്.
‘‘ഇത്തവണ പഞ്ചാബ് കിങ്സ് ആയിരിക്കും പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീം. ഞാൻ ആ ടീമിന്റെ ഭാഗമായതു കൊണ്ടു പറയുന്നതല്ല. ഇത്തവണ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഒന്ന് തീർച്ചയായും പഞ്ചാബ് ആയിരിക്കും. പഞ്ചാബിന്റെ 14–ാം മത്സരം പൂർത്തിയാകുന്ന ദിവസം, ഞാൻ നിങ്ങളെ വിളിച്ച് ഈ പോഡ്കാസ്റ്റ് റീപ്ലേ ചെയ്യാൻ ആവശ്യപ്പെടും’ – ഐപിഎലിൽ പഞ്ചാബ് കിങ്സ് ഇത്തവണ നിലനിർത്തിയ രണ്ടു താരങ്ങളിൽ ഒരാളായ ശശാങ്ക് സിങ്ങിന്റെ വാക്കുകളാണിത്. ഐപിഎലിൽ ഒരു തവണ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കാര്യമായ ഒരു നേട്ടവും പറയാനില്ലാത്ത പഞ്ചാബ് ടീമംഗത്തിന്റെ വമ്പു പറച്ചിലായി ഈ പ്രസ്താവനയെ കാണാൻ വരട്ടെ. മെഗാതാരലേലത്തിനു മുൻപ് രണ്ടേരണ്ട് താരങ്ങളെ, അതും അൺക്യാപ്ഡ് താരങ്ങളെ മാത്രം നിലനിർത്തി, ഏറ്റവും ഉയർന്ന തുകയുമായി താരലേലത്തിനു പോയി, അടിമുടി അഴിച്ചുപണിത ടീമുമായി പഞ്ചാബ് കിങ്സ് ഐപിഎൽ 18–ാം സീസണിന് എത്തുമ്പോൾ, ഇത്തവണ അവർ പേര് അന്വർഥമാക്കി ഐപിഎലിന്റെ ‘കിങ്സ്’ ആയേക്കാം! ആദ്യകാലത്ത് യുവരാജ് സിങ്, മഹേള ജയവർധനെ – കുമാർ സംഗക്കാരെ എന്നിവരുടെ പേരിലും, കളത്തിനു പുറത്ത് പ്രീതി സിന്റയുടെ ബോളിവുഡ് ഗ്ലാമറിന്റെ അകമ്പടിയിലും പ്രശസ്തി നേടിയ ടീമിന്, കളത്തിൽ നേട്ടങ്ങൾ തീരെ തുച്ഛം. ഐപിഎലിൽ 17 സീസണുകളിലും കളിച്ച അഞ്ച് ടീമുകളിൽ ഒന്നാണെങ്കിലും,
ഈ സാലാ കപ്പ് നംദേ (ഈ വർഷം കപ്പ് ഞങ്ങളുടേത്)– വർഷാവർഷം ഈ മുദ്രാവാക്യവുമായി ഐപിഎൽ കളിക്കാനിറങ്ങിയിട്ടും, കന്നിക്കിരീടത്തിനായുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കാത്തിരിപ്പ് ഈ സീസണിൽ 18–ാം വർഷത്തിലേക്ക് കടക്കുകയാണ്. മൂന്നു തവണ ഫൈനൽ കളിച്ചിട്ടും ഐപിഎൽ കിരീടം ആർസിബിക്ക് ഇന്നും കിട്ടാക്കനിയാണ്. കഴിഞ്ഞ വർഷം വനിതാ പ്രിമിയർ ലീഗിൽ കിരീടം നേടാനായതു മാത്രമാണ് ഏക ആശ്വാസം. പക്ഷേ വിരാട് കോലി ഉൾപ്പെടുന്ന പുരുഷടീമിന് ഒരു ഐപിഎൽ കിരീടമെന്നത് ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന എല്ലാവരുടെയും മോഹമാണ്. പതിനെട്ടാം ഐപിഎൽ സീസണിൽ പതിനെട്ട് അടവും പുറത്തെടുത്തിട്ടാണെങ്കിലും ആ മോഹം സഫലമാക്കുകയായിരിക്കും ടീമിന്റെ ലക്ഷ്യം. മെഗാലേലത്തിൽ പതിവുപോലെ വമ്പൻ താരങ്ങളെ ടീമിൽ എത്തിച്ചും യുവതാരത്തെ ക്യാപ്റ്റനായി അവരോധിച്ചും വമ്പൻ പൊളിച്ചെഴുത്താണ് ആർസിബി നടത്തിയിരിക്കുന്നത്. രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരാട് കോലി വിരമിച്ച ശേഷമുള്ള ആദ്യ ഐപിഎൽ സീസൺ കൂടിയാണ് ഇത്തവണത്തേത്. സൂപ്പർ താരത്തെ ഇനി ട്വന്റി20 ഫോർമാറ്റിൽ കാണാൻ സാധിക്കുന്ന ഏക അവസരം ഐപിഎലാണ്. ‘ഈ സാലാ കപ്പ് നംദു’ (ഈ വർഷം കപ്പ് നമുക്ക്) ആയാൽ ഒരുപക്ഷേ കോലിയുടെ അവസാന ഐപിഎൽ സീസണും ഇതാകുമോ എന്ന് ആരാധകർ ഉറ്റുനോക്കുന്നു.
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) 2025 സീസണിൽ പഞ്ചാബ് കിങ്സിനെ ശ്രേയസ് അയ്യർ നയിക്കും. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടവിജയത്തിലേക്കു നയിച്ച അയ്യരെ, ഇത്തവണ താരലേലത്തിൽ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വില ലഭിക്കുന്ന
അഹമ്മദാബാദ്∙ ഐപിഎൽ 2025 സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തിൽ അൺസോൾഡ് ആയ താരങ്ങളുടെ ‘പകരം വീട്ടൽ’ പ്രകടനം വിജയ് ഹസാരെ ട്രോഫിയിലും തുടരുന്നു. ഐപിഎൽ താരലേലത്തിൽ അൺസോൾഡ് ആയതിനു പിന്നാലെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗ സെഞ്ചറിയെന്ന റെക്കോർഡ് സ്വന്തമാക്കി ചരിത്രം കുറിച്ച്
മുംബൈ∙ ഇന്ത്യൻ താരം ശ്രേയസ് അയ്യരുടെ പ്രധാന പ്രത്യേകത എന്താണെന്നു ചോദിച്ചാൽ ഉത്തരം നിസംശയം പറയാം; ക്യാപ്റ്റൻ സ്ഥാനത്തെത്തിയാൽ ഇരട്ടി ശ്രേയസ്! സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയെ മറ്റൊരു കിരീടവിജയത്തിലേക്കു നയിച്ചതോടെ അയ്യരുടെ ശ്രേയസ് ഇതാ, ഒന്നുകൂടി വർധിച്ചിരിക്കുന്നു. ആവേശകരമായ കലാശപ്പോരിൽ
Results 1-10 of 45