Activate your premium subscription today
ഐപിഎൽ സീസണിൽ ഏഴാം തോൽവിക്കു പിന്നാലെ ചെന്നൈ ടീമിന്റെ ലേല പരീക്ഷണങ്ങൾ പാളിയെന്ന വെളിപ്പെടുത്തലുമായി ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്. ഐപിഎൽ മെഗാ ലേലത്തിലൂടെ മറ്റു ടീമുകൾ മികച്ച താരങ്ങളെ സ്വന്തമാക്കിയപ്പോൾ ചെന്നൈയുടെ തന്ത്രങ്ങൾ പിഴച്ചു. ടീം വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. പ്രതീക്ഷയോടെ ടീമിലെത്തിച്ച താരങ്ങൾ മികച്ച പ്രകടനം നടത്തിയതുമില്ല.
അടുത്ത വർഷത്തെ ഐപിഎലിനുള്ള ടീമൊരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നു പ്രഖ്യാപിച്ച ക്യാപ്റ്റൻ എം.എസ്.ധോണിയുടെ പാത പിന്തുടരുന്നതിനാലാകാം, ഈ വർഷം ഇത്രയൊക്കെ കളി മതിയെന്ന് ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ തീരുമാനിച്ചത്! പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദിനെ സ്വന്തം തട്ടകത്തിൽ കിട്ടിയിട്ടും ഒരു വെല്ലുവിളി ഉയർത്താൻ പോലും ചെന്നൈയ്ക്ക് സാധിച്ചില്ല.
ഐപിഎൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനു വിജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ചെന്നൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യത്തിലേക്ക് 18.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് എത്തി. സീസണിൽ ഹൈദരാബാദിന്റെ മൂന്നാമത്തെ മാത്രം വിജയമാണിത്. ചെപ്പോക്ക്
ചെന്നൈ∙ തമിഴ്നാട്ടിൽ നിന്നുള്ള 10 കായികതാരങ്ങൾക്ക് 70,000 രൂപ വീതം സ്പോൺസർഷിപ് നൽകുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് താരം ശിവം ദുബെ. തമിഴ്നാട് സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലാണ് ദുബെയുടെ പ്രഖ്യാപനം. തിരഞ്ഞെടുക്കപ്പെട്ട 10 താരങ്ങൾക്ക് അസോസിയേഷൻ 30,000 രൂപ വീതം സ്പോൺസർഷിപ് നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനൊപ്പമാണ് താൻ 70000 രൂപ വീതം നൽകാൻ തയാറാണെന്ന് ദുബെ അറിയിച്ചത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് ഇത്രയേറെ ബുദ്ധിമുട്ടുന്നത് മുൻപു കണ്ടിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഐപിഎലിലെ എട്ടു മത്സരങ്ങളിൽ ആറും തോറ്റ ചെന്നൈ പോയിന്റു പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. ചെന്നൈയുടെ മോശം അവസ്ഥയിൽ പരിശീലകനും
മുംബൈ ∙ ഈ സീസണിൽ മികവു തെളിയിക്കാൻ സാധിച്ചില്ലെങ്കിലും അടുത്ത സീസണിലെ ടീമിനെ റെഡിയാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്.ധോണി. മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിലെ തോൽവിക്കു പിന്നാലെയായിരുന്നു ധോണിയുടെ പ്രതികരണം. ‘ഈ സീസണിൽ പല താരങ്ങളും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചെങ്കിൽ മാത്രമേ ഞങ്ങൾക്ക് പ്ലേഓഫ് പ്രതീക്ഷയുള്ളൂ. കൂടുതൽ കടന്നു ചിന്തിക്കാതെ ഓരോ മത്സരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം. ഈ സീസൺ കൈവിട്ടുപോയാലും അടുത്ത വർഷത്തേക്കുള്ള ടീമിനെ റെഡിയാക്കുക എന്ന വെല്ലുവിളി ഞങ്ങൾക്കു മുന്നിലുണ്ട്. ഈ വർഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ചൊരു ഇലവനെ കണ്ടെത്തി, അടുത്ത വർഷം കൂടുതൽ കരുത്തോടെ തിരിച്ചുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്’– ധോണി പറഞ്ഞു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയപ്പോൾ മുംബൈ 15.4 ഓവറിൽ ലക്ഷ്യം കണ്ടു.
മുംബൈ ∙ മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിലെ തോൽവിക്കിടയിലും ആശ്വസിക്കാനുള്ള വക ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്കുണ്ടായിരുന്നു– ആയുഷ് മാത്രെയെന്ന പതിനേഴുകാരന്റെ പ്രകടനം. പരുക്കേറ്റു പുറത്തായ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനു പകരക്കാരനായി ടീമിൽ എത്തിയ മുംബൈ സ്വദേശി ആയുഷിന്റെ ആദ്യ ഐപിഎൽ മത്സരമായിരുന്നു ഇത്. 15 പന്തിൽ 2 സിക്സും 4 ഫോറുമടക്കം 32 റൺസുമായാണ് ആയുഷ് കളം വിട്ടത്. സീസണിൽ പവർപ്ലേ ഓവറുകളിൽ ഇതുവരെ 5 സിക്സാണ് ചെന്നൈ ബാറ്റർമാർ നേടിയത്.
ഇന്ത്യന്‍ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഡിആര്‍എസ് അവസരം ഉപയോഗിക്കാതിരുന്ന ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണിക്കെതിരെ ആരാധക രോഷം. അംപയർമാരുടെ പോലും കണക്കുകൂട്ടലുകൾ തെറ്റിച്ച് ഡിആർഎസ് സംവിധാനം കൃത്യമായി ഉപയോഗിച്ച് ധോണി പല തവണ കയ്യടി നേടിയിട്ടുണ്ട്.
സീസണിൽ ആദ്യമായി രോഹിത് ശർമ ‘ഹിറ്റ്മാൻ’ ആയി മാറിയ ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 9 വിക്കറ്റിന്റെ ആധികാരിക ജയം. 45 പന്തിൽ 6 സിക്സും 4 ഫോറുമടക്കം 76 റൺസുമായി രോഹിത്തും 30 പന്തിൽ 5 സിക്സും 6 ഫോറുമടക്കം 68 റൺസുമായി സൂര്യകുമാർ യാദവും കത്തിക്കയറിയതോടെ ചെന്നൈ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം മുംബൈ 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തു.
വാങ്കഡെ സ്റ്റേഡിയത്തിൽ ഹിറ്റ്മാന്റെ വിശ്വരൂപത്തിനും സൂര്യകുമാർ യാദവിന്റെ വെടിക്കെട്ടിനും സാക്ഷിയായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനു വമ്പന്‍ വിജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഒൻപതു വിക്കറ്റ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 15.4 ഓവറിൽ ഒരു വിക്കറ്റു മാത്രം നഷ്ടത്തിൽ വിജയത്തിലെത്തി.
Results 1-10 of 676