Activate your premium subscription today
ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിയെ ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസ് വൈസ് ക്യാപ്റ്റനായി നിയമിച്ചു. കഴിഞ്ഞ സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റനായിരുന്ന നാൽപതുകാരൻ ഫാഫ് ഈ സീസണിലാണ് അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് ഡൽഹി ടീമിൽ എത്തിയത്.
മുംബൈ∙ ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന് ചൊല്ല് വനിതാ പ്രിമിയർ ലീഗ് ഫൈനൽ പോരാട്ടങ്ങളുടെ കാര്യത്തിൽ ഡൽഹി ക്യാപിറ്റൽസിനെ സംബന്ധിച്ചും പിഴച്ചു. വനിതാ പ്രിമിയർ ലീഗിന്റെ തുടക്കം മുതൽ തുടർച്ചയായ മൂന്നാം സീസണിലും ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനത്തിന്റെ പകിട്ടോടെ ഫൈനലിൽ കടന്ന ഡൽഹിക്ക്, ഒരിക്കൽക്കൂടി ഹർമൻപ്രീത് കൗറിന്റെ മുംബൈ ഇന്ത്യൻസിനു മുന്നിൽ കാലിടറി. വനിതാ പ്രിമിയർ ലീഗ് ഫൈനലുകളിൽ ഡൽഹിക്ക് ഹാട്രിക് തോൽവിയുടെ വേദന സമ്മാനിച്ച്, മുംബൈ ഇന്ത്യൻസിന് രണ്ടാം കിരീടം. ആവേശകരമായ കലാശപ്പോരാട്ടത്തിൽ 8 റൺസിനാണ് മുംബൈ ഡൽഹിയെ വീഴ്ത്തിയത്. ലീഗിന്റെ പ്രഥമ സീസണിലും ഡൽഹിയെ തോൽപ്പിച്ചാണ് മുംബൈ ഇന്ത്യൻസ് ചാംപ്യൻമാരായത്.
മുംബൈ ∙ ധൈര്യമുണ്ടെങ്കിൽ ഓരോരുത്തരായി വാ!– മുംബൈ ഇന്ത്യൻസ് ഇങ്ങനെ പറഞ്ഞാൽ ഡൽഹി ക്യാപിറ്റൽസ് ഒന്നു പേടിക്കേണ്ടതാണ്. വ്യക്തിഗത മികവിൽ മുംബൈ താരങ്ങളുടെ അടുത്തെങ്ങുമില്ല ഈ വനിതാ പ്രിമിയർ ലീഗ് സീസണിൽ ഡൽഹിയുടെ താരങ്ങൾ. റൺനേട്ടത്തിലും (നാറ്റ് സിവർ ബ്രന്റ്– 493) വിക്കറ്റ് വേട്ടയിലും (ഹെയ്ലി മാത്യൂസ്–17) ഒന്നാമതുണ്ട് മുംബൈയുടെ താരങ്ങൾ. പക്ഷേ, ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടു തവണയും ജയിച്ചത് ഡൽഹി തന്നെ!
ന്യൂഡൽഹി∙ അഭ്യൂഹങ്ങൾക്കും ആരാധകരുടെ കാത്തിരിപ്പിനും വിരാമമിട്ട് ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ സീസണിലേക്ക് ഡൽഹി ക്യാപിറ്റൽസ് നായകനായി ഇന്ത്യൻ താരം അക്ഷർ പട്ടേലിനെ പ്രഖ്യാപിച്ചു. നായകസ്ഥാനത്തേക്ക് കണ്ണുവച്ച് താരലേലത്തിൽ സ്വന്തമാക്കിയ കെ.എൽ. രാഹുൽ താൽപര്യക്കുറവ് അറിയിച്ചതോടെയാണ് ഓൾറൗണ്ടറായ
ന്യൂഡൽഹി∙ ഐപിഎൽ 2025 സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പുതിയ ക്യാപ്റ്റനെ കണ്ടെത്താൻ സാധിക്കാതെ ഡൽഹി ക്യാപിറ്റല്സ്. അടുത്ത സീസണിൽ ഡൽഹിയെ നയിക്കുമെന്നു കരുതിയിരുന്ന കെ.എൽ. രാഹുൽ ക്യാപ്റ്റനാകാൻ ഇല്ലെന്ന് ടീം മാനേജ്മെന്റിനെ അറിയിച്ചു. കഴിഞ്ഞ ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായിരുന്നെങ്കിലും, ഇനി നായക സ്ഥാനം വേണ്ടെന്നാണു രാഹുലിന്റെ നിലപാട്. പുതിയ സീസണിൽ ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും രാഹുലിന്റെ ശ്രമം.
ലണ്ടൻ ∙ തുടർച്ചയായ രണ്ടാം സീസണിലും ഐപിഎലിൽ നിന്നു പിൻമാറിയ ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്കിന് ലീഗിന്റെ അടുത്ത രണ്ടു സീസണുകളിൽ വിലക്ക്. ഇത്തവണ മെഗാ ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിയ ബ്രൂക്ക് ഇന്നലെയാണ് പിൻമാറ്റം പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങൾക്കായി ഒരുങ്ങുന്നതിനു വേണ്ടിയാണ് തീരുമാനമെന്നു ബ്രൂക്ക് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. കഴിഞ്ഞ സീസണിലും ടൂർണമെന്റിനു തൊട്ടുമുൻപ് ബ്രൂക്ക് പിൻമാറിയിരുന്നു.
ലക്നൗ ∙ അടിയും തിരിച്ചടിയും നിറഞ്ഞ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ജയന്റസിന് 5 വിക്കറ്റിന്റെ ഉജ്വലജയം. ഡൽഹി ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം മൂന്നു പന്തു ബാക്കി നിർത്തിയാണ് ഗുജറാത്ത് മറികടന്നത്. 49 പന്തിൽ 70 റൺസുമായി പുറത്താകാതെ നിന്ന ഇന്ത്യൻ താരം ഹർലീൻ ഡിയോളാണ് ഗുജറാത്തിന്റെ വിജയശിൽപി. നേരത്തേ ആദ്യം ബാറ്റു ചെയ്ത ഡൽഹി ക്യാപ്റ്റൻ മെഗ് ലാനിങ്ങിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ (57 പന്തിൽ 92) മികവിലാണ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് നേടിയത്. സഹഓപ്പണർ ഷെഫാലി വർമ (27 പന്തിൽ 40) മികച്ച പിന്തുണ നൽകി.
ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ മെന്ററായി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ. 2014 സീസണിൽ ഡൽഹി ടീമിന്റെ ക്യാപ്റ്റനായിരുന്നു പീറ്റേഴ്സൻ.
ബെംഗളൂരു∙ വനിതാ പ്രിമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെ ആറു വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഒന്നാമത്. ഏകപക്ഷീയമായി മാറിയ മത്സരത്തിൽ ആറു വിക്കറ്റിനാണ് ഡൽഹിയുടെ വിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 127 റൺസ്. മറുപടി ബാറ്റിങ്ങിൽ 29 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഡൽഹി വിജയത്തിലെത്തി.
വഡോദര∙ വനിതാ പ്രിമിയർ ലീഗിൽ ക്യാപ്റ്റൻ സ്മൃതി മന്ഥന തകർപ്പൻ അർധസെഞ്ചറിയുമായി മുന്നിൽനിന്ന് നയിച്ച മത്സരത്തിൽ, ഡൽഹി ക്യാപിറ്റൽസിനെതിരെ അനായാസ വിജയം സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ഏറെക്കുറെ ഏകപക്ഷീയമായി മാറിയ മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ആർസിബി ഡൽഹിയെ തകർത്തത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി 19.3 ഓവറിൽ 141 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ആർസിബി 22 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.
Results 1-10 of 365