Activate your premium subscription today
ഓക്ലൻഡ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഇത്തവണ റണ്ണേഴ്സ് അപ്പായ പഞ്ചാബ് കിങ്സ് നിരയിലുണ്ടായിട്ടും തിളങ്ങാനാകാതെ പോയ രണ്ട് ഓസീസ് താരങ്ങൾ യുഎസിലെ മേജർ ലീഗ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ശ്രദ്ധ നേടുന്നു. പഞ്ചാബ് കിങ്സ് ഏറെ പ്രതീക്ഷയോടെ താരലേലത്തിൽ ടീമിലെത്തിച്ചെങ്കിലും പ്രതീക്ഷയ്ക്കൊത്ത്
ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലില്‍ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോട് ആറു റണ്‍സിനു തോറ്റെങ്കിലും, ഒരു ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിൽ വലിയ മാറ്റങ്ങളാണു കൊണ്ടുവന്നതെന്ന് ശശാങ്ക് സിങ് പറഞ്ഞു. ട്വന്റി20 ക്രിക്കറ്റിൽ നിലവിൽ അയ്യരേക്കാൾ മികച്ച ക്യാപ്റ്റനില്ലെന്നും ശശാങ്ക് സിങ്
ഡഗ്ഔട്ടിൽ താൻ ഇരിക്കുന്നതു ശാന്തനായല്ലെന്നു വെളിപ്പെടുത്തി പഞ്ചാബ് കിങ്സ് പരിശീലകന് റിക്കി പോണ്ടിങ്. ഐപിഎൽ ഫൈനലിലെ തോൽവിക്കു ശേഷം ടീം ഉടമ പ്രീതി സിന്റയുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു പോണ്ടിങ്ങിന്റെ പ്രതികരണം. ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് ചടുലമായ പ്രതികരണങ്ങളുമായി കളം നിറഞ്ഞ പോണ്ടിങ്, പരിശീലകനായപ്പോൾ
2022. ഖത്തറിൽ ഫുട്ബോൾ ലോകകപ്പ് ഫൈനൽ. ഫ്രാന്‍സിനെ തോൽപിച്ച ആ നിമിഷം അർജന്റീനയുടെ താരങ്ങളെല്ലാം വിജയാഹ്ലാദത്തോടെ മൈതാനത്തേക്ക് ഓടിയിറങ്ങിയപ്പോൾ ക്യാപ്റ്റൻ ലയണൽ മെസ്സി ഒരു നിമിഷം മൈതാനത്തു മുട്ടുകുത്തി. പിന്നെ ഓടിച്ചെന്ന് അർജന്റീനയുടെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാർട്ടിനസിനെ കെട്ടിപ്പിടിച്ചു. സമാനമായൊരു കാഴ്ച കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും കണ്ടു. ഐപിഎൽ ഫൈനൽ. ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് വിജയത്തിലേക്കടുക്കുന്നു. മൈതാനത്തു കണ്ണുകൾ നിറഞ്ഞ് ആർസിബിയുടെ വിരാട് കോലി. അവസാന പന്തുംകടന്ന് വിജയതീരത്തെത്തിയ ആ നിമിഷം എല്ലാവരും ആഹ്ലാദാരവത്തോടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയപ്പോൾ കോലി മാത്രം മുട്ടുകുത്തി മൈതാനത്തിരുന്നു. പിന്നെ ഓടിച്ചെന്ന് ആർസിബി ക്യാപ്റ്റൻ രജത് പാട്ടിധാറിനെ കെട്ടിപ്പിടിച്ചു
ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിലെ തോൽവിക്കു പിന്നാലെ പഞ്ചാബ് കിങ്സ് താരങ്ങൾക്ക് ആശ്വാസ വാക്കുകളുമായി ടീം ഉടമ പ്രീതി സിന്റ. ആഗ്രഹിച്ച പോലെയല്ല ഐപിഎൽ അവസാനിച്ചതെങ്കിലും ഗംഭീരമായൊരു സീസണാണ് കടന്നുപോയതെന്ന് പ്രീതി സിന്റ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.
ലേലത്തിൽ ആവുന്നത്ര കളിക്കാരെ വാങ്ങിക്കൂട്ടുന്നതിലോ സൂപ്പർ താരങ്ങളെ ടീമിലെടുക്കുന്നതിലോ അല്ല, സന്തുലിതമായ ടീം ഒരുക്കുന്നതാണ് ഐപിഎൽ ട്രോഫി നേടാനുള്ള വിജയഫോർമുലയെന്ന് 17 വർഷങ്ങൾക്കൊടുവിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു തിരിച്ചറിഞ്ഞിരിക്കുന്നു. രജത് പാട്ടിദാർ എന്ന ‘താരപ്രഭയില്ലാത്ത’ ഒരു ക്യാപ്റ്റനെ ആദ്യം തന്നെ അവർ കണ്ടെത്തി. ടീമിലെ ഓരോ പൊസിഷനിലേക്കും യോജിച്ച കളിക്കാരെ എത്തിച്ചു. സീസണിലുടനീളം ടീം വർക്കിലൂടെയാണ് ബെംഗളൂരു മത്സരങ്ങൾ ജയിച്ചത്. രണ്ടാം സ്ഥാനക്കാരായ പഞ്ചാബ് കിങ്സിനും പറയാനുള്ളത് സമാനമായ കഥയാണ്. ശ്രേയസ് അയ്യർ എന്ന പരിചസമ്പന്നനായ ക്യാപ്റ്റനെയും ഇന്ത്യൻ സാഹചര്യങ്ങൾ കൃത്യമായി അറിയാവുന്ന റിക്കി പോണ്ടിങ് എന്ന പരിശീലകനെയും അവർ ടീമിന്റെ നായകത്വമേൽപിച്ചു.
ഓളപ്പരപ്പുകളെ കീറിമുറിച്ചു പായുന്ന ചുണ്ടൻ വള്ളങ്ങൾക്കു വേഗം നൽകുന്നത് അണിയത്ത് ആഞ്ഞുതുഴയുന്നവരാണെങ്കിൽ ട്രാക്ക് തെറ്റാതെ ഫിനിഷ് ലൈനിലേക്കു നയിക്കുന്നത് അമരത്ത് തുഴയെറിയുന്നവരാണ്. ഇത്തവണ പഞ്ചാബ് കിങ്സിന്റെ ചുണ്ടൻ വള്ളം 11 വർഷത്തിനു ശേഷം ഫൈനൽ തൊട്ടപ്പോൾ അതിന്റെ അമരത്തും അണിയത്തും അക്ഷീണം തുഴയെറിഞ്ഞ രണ്ടുപേർ ഉണ്ടായിരുന്നു; ക്യാപ്റ്റൻ ശ്രേയസ് അയ്യരും കോച്ച് റിക്കി പോണ്ടിങ്ങും.
ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോട് തോറ്റതിൽ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം യോഗ്രാജ് സിങ്. ഐപിഎൽ ഫൈനലിൽ അലസമായ ഷോട്ടിലൂടെ പുറത്തായ ശ്രേയസ് ചെയ്തത് ക്രിമിനൽ കുറ്റമാണെന്നും താരത്തെ വിലക്കണമെന്നും യോഗ്രാജ് സിങ് പ്രതികരിച്ചു.
ആഴമേറിയ ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ഷാറുഖ് ഖാൻ–പ്രീതി സിന്റ ചിത്രം ‘വീർ സാറ’യുടെ രണ്ടാം ഭാഗം 18 വർഷമായി ഐപിഎലിൽ ഹൗസ് ഫുള്ളായി ഓടുന്നുണ്ട്; നായകൻ പഞ്ചാബ് സൂപ്പർ കിങ്സ്, നായിക അതേ പ്രീതി സിന്റ! ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കന്നിക്കിരീടത്തിനു വെറും 6 റൺസ് അകലെ പഞ്ചാബ് പൊരുതി വീണപ്പോൾ കടുത്ത ബെംഗളൂരു ആരാധകരെപ്പോലും വേദനിപ്പിച്ച ഒരു ദൃശ്യമുണ്ട്; ഗാലറിയിലും മൈതാനത്തും
‘18 നീണ്ട വർഷങ്ങൾ... യൗവനകാലം മുതലുള്ള ജീവിതം മുഴുവൻ ഈ നിമിഷത്തിനു വേണ്ടിയാണു ഞാൻ നൽകിയത്. ഇങ്ങനെയൊരു ദിവസത്തിനായി ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും അതു യാഥാർഥ്യമാകുമെന്ന് കരുതിയിരുന്നില്ല. എന്റെ ഉടലും ഉയിരും എന്നും ബെംഗളൂരുവിന് ഒപ്പമാണ്’ – ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വിഖ്യാതമായ ആ കാത്തിരിപ്പിന് വിരാമമിട്ടതിനു പിന്നാലെ സൂപ്പർതാരം വിരാട് കോലിയുടെ വാക്കുകൾ. ഐപിഎലിന്റെ ഈ 18–ാം സീസൺ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടാൻ പോകുന്നതും സുദീർഘമായ ആ കാത്തിരിപ്പിന് വിരാമമിട്ട സീസണെന്ന നിലയിലായിരിക്കും. 18 സീസണുകളിലായി ഐപിഎലിൽ ബെംഗളൂരുവിനൊപ്പം നിന്ന വിരാട് കോലിക്കുള്ള ടീമിന്റെ സ്നേഹ സമ്മാനംകൂടിയാണ് ഈ കിരീടം. ഈ സീസണിൽ 8 അർധ സെഞ്ചറികളുമായി ടീമിന്റെ നെടുംതൂണായ കോലി തന്നെയാണ് ഫൈനലിലും ബെംഗളൂരുവിന്റെ ടോപ് സ്കോറർ (35 പന്തിൽ 43). ഒരിക്കൽക്കൂടി കയ്യകലത്തെത്തിയ കിരീടം എത്തിപ്പിടിക്കാനാകാതെ പോയെങ്കിലും പഞ്ചാബ് കിങ്സിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും എന്നുവേണ്ട കളിയുടെ സമസ്ത മേഖലകളിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇരു ടീമുകളും ഇത്തവണ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഫൈനലിലെത്താനായില്ലെങ്കിലും വ്യക്തിഗത മികവുകൊണ്ട് വിസ്മയിപ്പിച്ച താരങ്ങൾ മറ്റു ടീമുകളിലുമുണ്ട്. ഈ സീസണിൽ റൺവേട്ടയിൽ മുന്നിലെത്തിയവർ ആരെല്ലാമാണ്? വിക്കറ്റ് വേട്ടയിൽ തിളങ്ങിയവരോ? പഞ്ചാബിലെയും ബെംഗളൂരുവിനെയും ഫൈനലിലേക്ക് നയിച്ചതിൽ നിർണായകമായത് ആരുടെയൊക്കെ പ്രകടനങ്ങളാണ്? ഈ സീസണിലൂടെ രാജ്യാന്തര ശ്രദ്ധയിലേക്ക് എത്തിയ യുവതാരങ്ങൾ ആരെല്ലാം? അറിയാം വിശദമായി ഇൻഫോഗ്രാഫ്കിസിലൂടെ...
Results 1-10 of 368