Activate your premium subscription today
കൊൽക്കത്ത∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തോൽവിക്കു കാരണം മുൻനിര ബാറ്റർമാർ പരാജയപ്പെട്ടതാണെന്ന് ക്യാപ്റ്റൻ അജിൻക്യ രഹാനെ. 199 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ തുടക്കം പ്രധാനമാണെന്നും, പ്രതീക്ഷിച്ച തുടക്കം കിട്ടാതെ വന്നത് ചേസിങ്ങിനെ ബാധിച്ചെന്നും രഹാനെ വ്യക്തമാക്കി.
കൊൽക്കത്ത∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) വീണ്ടും കമന്ററി വിവാദം. നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹോം മത്സരങ്ങൾ നടക്കുന്ന കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ പ്രശസ്ത കമന്റേറ്റർമാരായ ഹർഷ ഭോഗ്ലെ, സൈമൺ ഡൂൾ എന്നിവർക്ക് വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഈഡനിലെ പിച്ചുമായി ബന്ധപ്പെട്ട്
ഗുജറാത്തിനെതിരായ മത്സരത്തിൽ കൊൽക്കത്ത ടീമിനും വിജയത്തിനും ഇടയിൽ നിന്നത് ‘19 പന്തുകളായിരുന്നു’. അവ നഷ്ടപ്പെടുത്തിയതാവട്ടെ കൊൽക്കത്തയുടെ വിശ്വസ്തനായ മധ്യനിര ബാറ്റർ വെങ്കടേഷ് അയ്യരും. 5.3 ഓവറിൽ കൊൽക്കത്ത സ്കോർ 43ൽ നിൽക്കെയായിരുന്നു വെങ്കടേഷ് ക്രീസിൽ എത്തിയത്. ഒരറ്റത്ത് കരുതലോടെ കളിച്ച് റൺ ചേസിന് അടിത്തറ ഒരുക്കാനായിരുന്നു ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ ശ്രമം. മറുവശത്ത് കൗണ്ടർ അറ്റാക്കിലൂടെ റൺനിരക്ക് ഉയർത്തുകയായിരുന്നു വെങ്കടേഷിന്റെ ചുമതല. എന്നാൽ ക്രീസിൽ നിലയുറപ്പിക്കാൻ
കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന് ആറാം വിജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 39 റൺസ് വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ഗുജറാത്ത് ഉയര്ത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ജയത്തോടെ 12 പോയിന്റ് സ്വന്തമാക്കിയ ഗുജറാത്ത് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
ബിസിസിഐ പുറത്താക്കിയ ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച് ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അഭിഷേക് നായർ ടീമിനൊപ്പം ചേർന്നതായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ ക്ലബ്ബിൽ അഭിഷേകിന്റെ റോൾ എന്താണെന്നു വ്യക്തമല്ല. ഇന്ത്യൻ ടീം മാനേജ്മെന്റ് ശത്രുതാ മനോഭാവത്തോടെയാണ്
രാജസ്ഥാൻ റോയൽസിനു വേണ്ടി തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയിട്ടും സൂപ്പർ ഓവറിൽ എന്തുകൊണ്ടു ബാറ്റിങ്ങിന് ഇറങ്ങിയില്ലെന്ന ചോദ്യത്തിനു മറുപടിയുമായി രാജസ്ഥാൻ റോയൽസ് താരം നിതീഷ് റാണ. ഡൽഹി ക്യാപിറ്റൽസിനെതിരെ നാലാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ റാണ 28 പന്തിൽ 51 റൺസുമായി തിളങ്ങിയിരുന്നു. എന്നാൽ ഷിമ്രോൺ ഹെറ്റ്മിയറിനൊപ്പം റിയാൻ പരാഗിനെ സൂപ്പർ ഓവറിൽ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായതു പോലുള്ള ത്രില്ലിങ് മത്സരങ്ങൾ പഞ്ചാബ് കിങ്സ് പരിശീലകനെന്ന നിലയിൽ ആഗ്രഹിക്കുന്നില്ലെന്ന് റിക്കി പോണ്ടിങ്. തനിക്ക് ഇപ്പോൾ തന്നെ 50 വയസ്സായെന്നും, ഇത്തരം മത്സരങ്ങൾ ഇനിയും സംഭവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പോണ്ടിങ് വ്യക്തമാക്കി.
ചണ്ഡിഗഡ്∙ ഐപിഎൽ ചട്ടപ്രകാരമുള്ള ബാറ്റാണോ താരങ്ങൾ ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുന്നതിനായി അംപയർമാർ നടത്തുന്ന പരിശോധനയിൽ ‘കുടുങ്ങി’ കൊൽക്കത്ത നൈറ്റ് റൈഡഴ്സന്റെ ദക്ഷിണാഫ്രിക്കൻ താരം ആൻറിച് നോർട്യ. പഞ്ചാബിനെതിരായ മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ പതിനൊന്നാമനായി ബാറ്റിങ്ങിന് എത്തിയ നോർട്യയുടെ ബാറ്റു
മുല്ലൻപുർ ∙ കഴിഞ്ഞ മത്സരത്തിൽ 245 റൺസ് നേടിയിട്ടും ഹൈദരാബാദിനോട് തോറ്റു; ഇത്തവണ 111 റൺസ് മാത്രം നേടിയിട്ടും കൊൽക്കത്തയ്ക്കെതിരെ വിജയിച്ചു! ഐപിഎലിൽ തങ്ങളുടെ വഴികൾ പ്രവചനാതീതമാണെന്ന് പഞ്ചാബ് കിങ്സ് വീണ്ടും തെളിയിച്ചു. ഇരു ടീമുകളിലെയും ബോളർമാർ കരുത്തുകാട്ടിയ ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്
ചണ്ഡിഗഡ് ∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) റൺമഴപ്പെയ്ത്തിനിടെ അപ്രതീക്ഷിതമായി ഒരു ‘വിക്കറ്റ് മഴ’! റണ്ണൊഴുക്കുകൊണ്ട് ശ്രദ്ധേയമായ മത്സരങ്ങൾക്കിടെ ചണ്ഡിഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പഞ്ചാബ് കിങ്സ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരമാണ് ‘വിക്കറ്റ് മഴ’ കൊണ്ട് ശ്രദ്ധേയമായത്. ഫലം, ആദ്യം ബാറ്റു ചെയ്ത് വെറും 15.3 ഓവറിൽ 111 റൺസിന് ഓൾഔട്ടായിട്ടുപോലും പഞ്ചാബ് കിങ്സിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 16 റൺസ് വിജയം! മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയെ 15.1 ഓവറിൽ 95 റൺസിന് എറിഞ്ഞിട്ടാണ് പഞ്ചാബ് അവിശ്വസനീയ വിജയം പിടിച്ചെടുത്തത്.
Results 1-10 of 371