Activate your premium subscription today
ജയ്പൂർ ∙ കൗമാരപ്രതിഭ വൈഭവ് സൂര്യവംശിയുടെ മിന്നും സെഞ്ചറിയുടെയും യശസ്വി ജയ്സ്വാളിന്റെ അർധ സെഞ്ചറിയുടെയും കരുത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 8 വിക്കറ്റിന്റെ ആധികാരിക ജയം. ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തപ്പോൾ രാജസ്ഥാൻ 15.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 212 റൺസെടുത്തു. വൈഭവ് സൂര്യവംശിയാണ് പ്ലെയർ ഓഫ് ദ മാച്ച്.
രാജസ്ഥാൻ റോയൽസിന്റെ 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിക്കു മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. രാജസ്ഥാനു വേണ്ടി ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ അരങ്ങേറ്റ മത്സരത്തില്‍ തകർത്തടിച്ച താരത്തിന് രണ്ടാം പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ തിളങ്ങാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വൈഭവ് സൂര്യവംശിക്ക് ഉപദേശവുമായി സേവാഗ് തന്നെ രംഗത്തെത്തിയത്.
ഐപിഎൽ 2025 സീസണിന്റെ തുടക്കം മുതൽ തന്നെ ക്യാപ്റ്റന്‍ സഞ്ജു സാംസണ് രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി വിവരം. രാജസ്ഥാന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായിട്ടും, ലേലത്തിനു മുൻപ് താരങ്ങളെ നിലനിർത്തിയ തീരുമാനങ്ങളിലടക്കം സഞ്ജുവിന് മാനേജ്മെന്റുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായി
രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം അമിത് മിശ്ര. നാലു പോയിന്റുമായി പട്ടികയിലെ ഒൻപതാം സ്ഥാനത്തേക്ക് രാജസ്ഥാൻ റോയൽസ് പിന്തള്ളപ്പെട്ട സാഹചര്യത്തിലാണ് അമിത് മിശ്ര പരാഗിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ചത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോടും തോറ്റതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ വക്കിലാണ്. സീസണിലെ ഏഴാം തോൽവി വഴങ്ങിയ രാജസ്ഥാൻ, ഒൻപതു മത്സരങ്ങളിൽനിന്ന് നാലു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്. ഇതോടെ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും ഏറക്കുറെ അവസാനിച്ചു.
ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ തോൽവിക്കു പിന്നാലെ, മദ്യഷോപ്പിലേക്കു പോകുന്ന രാജസ്ഥാൻ റോയൽസ് സിഇഒ ജേക് ലുഷ് മക്രമിന്റെ ദൃശ്യങ്ങൾ വൈറല്‍. 11 റൺസ് വിജയമാണ് മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ചിന്നസ്വാമി
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ തുടർ തോൽവികളിൽ പരിശീലകൻ രാഹുൽ ദ്രാവിഡിനെതിരെ രൂക്ഷവിമർശനമുയർത്തി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. രാഹുൽ ദ്രാവിഡിനെപ്പോലൊരു പരിശീലകനിൽനിന്ന് ഇത്തരം പ്രകടനങ്ങളുണ്ടാകുന്നത് അമ്പരപ്പിക്കുന്ന കാര്യമാണെന്നു ഗാവസ്കർ പ്രതികരിച്ചു.
ബെംഗളൂരു∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ദയനീയ പ്രകടനത്തിന്റെ മുഖ്യ കാരണം ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അഭാവമാണെന്ന് തുറന്നടിച്ച് പേസ് ബോളർ സന്ദീപ് ശർമ. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് സന്ദീപ് ശർമയുടെ തുറന്നുപറച്ചിൽ.
ബെംഗളൂരു ∙ മറുനാട്ടിലെ ആഘോഷങ്ങൾക്കുശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഒടുവിൽ വീട്ടുമുറ്റത്തും വിജയാഹ്ലാദത്തിന്റെ പന്തലിട്ടു. ബാറ്റുകൊണ്ട് വിരാട് കോലിയും (42 പന്തിൽ 70) പന്തുകൊണ്ട് ജോഷ് ഹെയ്സൽവുഡും (4 വിക്കറ്റ്) കളിയിലെ പ്രമാണിമാരായപ്പോൾ ഈ ഐപിഎലിൽ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബെംഗളൂരുവിന് ആദ്യ ജയം. രാജസ്ഥാൻ റോയൽസിനെ തോൽപിച്ചത് 11 റൺസിന്.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അടുത്തിടെ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കേല്‍ ക്ലാർക്കുമായി ഒരു അഭിമുഖത്തിനിടെ പറഞ്ഞ കാര്യമാണ്: 2019ലെ ലോകകപ്പിൽ രോഹിത് ശർമ അഞ്ച് സെഞ്ചറി നേടി. പക്ഷേ സെമിയിൽ തോറ്റ് ഇന്ത്യ പുറത്തായി. അന്ന് മടങ്ങുന്നതിനിടെ ഫ്ലൈറ്റിലിരുന്ന് രോഹിത് ആലോചിച്ചു. ‘താൻ ഇത്രയും റൺസ് നേടിയിട്ട് എന്തു കാര്യം, ടീം ജയിച്ചില്ലല്ലോ’. അവിടെനിന്നായിരുന്നു രോഹിത്തിന്റെ മാറ്റത്തിന്റെ തുടക്കം. സെഞ്ചറിക്കും അർധ സെഞ്ചറിക്കും തൊട്ടരികിലെത്തുമ്പോൾ തട്ടിയും മുട്ടിയും റൺസെടുത്തിരുന്നവരിൽനിന്ന് രോഹിത് മാറിച്ചിന്തിക്കാൻ തുടങ്ങിയതും അങ്ങനെയാണ്. സെഞ്ചറിക്കു വേണ്ടിയായിരുന്നില്ല, ടീമിനു വേണ്ടിയായിരുന്നു പിന്നീടെല്ലായിപ്പോഴും രോഹിത്തിന്റെ ഷോട്ടുകൾ. സെഞ്ചറിക്ക് അരികിലെത്തിയാലും സിക്സറിനോ ഫോറിനോ പഴുത് ലഭിച്ചാൽ അത് അടിച്ചിരിക്കും. മുംബൈ ഇന്ത്യൻസിനു വേണ്ടിയും ഇപ്പോൾ രോഹിത് അത്തരത്തിലുള്ള കളിയാണു പുറത്തെടുക്കുന്നത്. തുടക്കത്തിൽ ചീത്തപ്പേര് കേൾപ്പിച്ചെങ്കിലും രോഹിത് ഫോമിലേക്കു തിരിച്ചെത്തിയ കാഴ്ചയാണ് ഐപിഎലിൽ ഇപ്പോൾ. ‘ത്രിൽ പിൽ–25’ ഐപിഎൽ പോഡ്കാസ്റ്റിന്റെ മുൻ എപ്പിസോഡുകളിൽ ഇക്കാര്യം പ്രവചിച്ചിരുന്നതുമാണ്. ചെന്നൈയുടെ ക്യാപ്റ്റനായെത്തിയ ധോണിയുടെ കാര്യത്തിലും പ്രവചനം തെറ്റിയില്ല. എന്നാൽ പ്രവചനങ്ങളും പ്രതീക്ഷകളുമെല്ലാം തെറ്റിച്ച് മുന്നോട്ടു പോകുന്ന ഒരു ടീമും ഉണ്ട്. വമ്പൻ ടോട്ടലുകൾ പടുത്തുയർത്തിയിരുന്ന ഹൈദരാബാദിന് എന്തു സംഭവിച്ചുവെന്നതാണു ചോദ്യം. മുംബൈ ഇന്ത്യൻസിനെതിരായുള്ള മത്സരത്തിൽ
Results 1-10 of 728