Activate your premium subscription today
ബെംഗളൂരു ∙ ചിന്നസ്വാമി സ്റ്റേഡിയം ദുരന്തക്കേസിൽ അമിക്കസ്ക്യൂറിയെ നിയമിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. ദുരന്തമുണ്ടാക്കിയ സാഹചര്യങ്ങളെക്കുറിച്ച് മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ച സർക്കാർ നടപടിയെ ഹൈക്കോടതി ചോദ്യം ചെയ്തു. അന്വേഷണത്തിൽ സുതാര്യത പുലർത്തണമെന്ന് കോടതി നിർദേശിച്ചതിനെ തുടർന്ന് അടുത്ത ആഴ്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാമെന്ന് അഡ്വക്കറ്റ് ജനറൽ ശശികിരൺ ഷെട്ടി അറിയിച്ചു. അന്വേഷണം നേരിടുന്ന കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, ആർസിബി, ഇവന്റ് മാനേജ്മെന്റ് കമ്പനി ഡിഎൻഎ എന്റർടെയ്ൻമെന്റ് എന്നിവരെ കേസിൽ കക്ഷി ചേർത്തു കോടതി നോട്ടിസ് അയച്ചു. 23ന് കേസ് വീണ്ടും പരിഗണിക്കും.
ഇന്ത്യൻ ക്രിക്കറ്റിലെ മനോഹര നിമിഷങ്ങൾക്കെല്ലാം മിഴിവേകാൻ ഒരു മലയാളിയുടെ സാന്നിധ്യം നിർബന്ധമാണ്. 1983ൽ ഇന്ത്യ ആദ്യമായി ലോകകപ്പ് ജയിച്ചപ്പോൾ സുനിൽ വത്സന്റെ രൂപത്തിൽ, 2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും എസ്. ശ്രീശാന്ത്, 2024 ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസൺ. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ, ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ആദ്യമായി ചാംപ്യന്മാരായപ്പോൾ അവിടെയും ഒരു മലയാളി ഉണ്ടായിരുന്നു, എറണാകുളം കോലഞ്ചേരി സ്വദേശി ഗബ്രിയേൽ ബെൻ കുര്യന്റെ രൂപത്തിൽ.
ബെംഗളൂരു∙ രണ്ടു പതിറ്റാണ്ടോളം നീണ്ട സുദീർഘമായ കാത്തിരിപ്പിന് വിരാമമിട്ട് ഐപിഎൽ കിരീടം ചൂടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിനെ സ്വന്തമാക്കിയേക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ. തനിക്ക് എന്തിനാണ് ആർസിബി എന്ന് ശിവകുമാർ ചോദിച്ചു. താൻ റോയൽ ചാലഞ്ച് മദ്യം പോലും ഉപയോഗിക്കാറില്ലെന്ന് ഡി.കെ. ശിവകുമാർ തമാശരൂപേണ പ്രതികരിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള ടീമിനെ ഡി.കെ. ശിവകുമാർ വാങ്ങിയേക്കുമെന്ന് ഏതാനും ദിവസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു.
ചെന്നൈ∙ തമിഴ്നാട് പ്രിമിയർ ലീഗ് മത്സരത്തിനിടെ മുൻ ചെന്നൈ സൂപ്പർ കിങ്സ് താരത്തിനു മുന്നിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ജഴ്സി ഉയർത്തിക്കാട്ടുന്ന ആരാധകന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ടൂർണമെന്റിൽ കമന്റേറ്ററായി എത്തിയിട്ടുള്ള ചെന്നൈയുടെ മുൻ താരം എസ്.ബദരീനാഥിനു മുന്നിലാണ്, ഗാലറിയിലിരുന്ന്
ബെംഗളൂരൂ∙ കിരീടവിജയം ആഘോഷിക്കുന്നതിനിടെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപം തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ, വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. ആർസിബിയെ സമൂഹമാധ്യമങ്ങളിൽ ഐപിഎലിന്റെ ഔദ്യോഗിക അക്കൗണ്ട്
നീണ്ട 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) കിരീടത്തിൽ മുത്തമിട്ട, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ (RCB) ഓഹരികൾ വിൽക്കാൻ ഉടമകൾ ഒരുങ്ങുന്നു.
ബെംഗളൂരു∙ ആർസിബിയുടെ ഐപിഎൽ കിരീടാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ച 24 വയസ്സുകാരി സഹാനയുടെ കുടുംബത്തിന് ധനസഹായം കൈമാറി. അപകടം നടന്ന് നാലുദിവസത്തിന് പിന്നാലെയാണ് കർണാടകയിലെ കോലാറിലുള്ള കുടുംബത്തിന് ധനസഹായം കൈമാറിയത്.
ബെംഗളൂരു∙ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) ഐപിഎൽ വിജയാഘോഷ ചടങ്ങിൽ ഗവർണർ പങ്കെടുക്കുമെന്ന് അറിയിച്ചതു കൊണ്ടു മാത്രമാണ് താനും പങ്കെടുത്തതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും വന്ന് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചു. സർക്കാർ പരിപാടി
ബെംഗളൂരു ∙ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആര്സിബി) ഐപിഎൽ കിരീടാഘോഷത്തിനു മണിക്കൂറുകൾക്കു മുൻപുതന്നെ, ദുരന്തമുണ്ടായേക്കും എന്ന് പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നതായി വിവരം. ടീമിന് കർണാടക സർക്കാർ സ്വീകരണമൊരുക്കിയ വിധാൻ സൗധയിൽ ലക്ഷക്കണക്കിന് ആരാധകരെത്താന് സാധ്യതയുണ്ടെന്നും ആളുകളെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാകുമെന്നുമാണ് ഡിസിപി എം.എന്. കരിബസവണ്ണ ഗൗഡ പഴ്സനേല് ആന്ഡ് അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് വകുപ്പിനെഴുതിയ കത്തിൽ പറയുന്നത്. ആ കത്ത് അവഗണിച്ചായിരുന്നു അധികൃതർ പരിപാടിയുമായി മുന്നോട്ടു പോയത്.
‘മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ വൻ കള്ളക്കളി’: ബിജെപി 5 ഘട്ടങ്ങളായി തട്ടിപ്പ് നടത്തിയെന്ന് രാഹുൽ ഗാന്ധി’; ‘വിഡ്ഢിത്തം’ എന്ന് ബിജെപി മുംബൈ∙ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഒത്തുകളി നടന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ബിജെപി നയിക്കുന്ന നാഷനൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) അഞ്ച് ഘട്ടങ്ങളുള്ള ഒരു തട്ടിപ്പ് നടത്തിയെന്ന് രാഹുൽ ഗാന്ധി ഒരു ദേശീയ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.
Results 1-10 of 653