Activate your premium subscription today
കലാനിധി മാരന്റെ തട്ടിപ്പ് കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും (എസ്എഫ്ഐഒ), കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം എന്നിവ അന്വേഷിക്കണമെന്ന ആവശ്യവും ദയാനിധി ഉയർത്തുമെന്നാണ് അറിയുന്നത്. സൺടിവിയുടെ ബ്രോഡ്കാസ്റ്റിങ് ലൈസൻസ് റദ്ദാക്കണമെന്നാണ് ആവശ്യം.
സിഡ്നി∙ ഐപിഎലിൽ ഒരുകാലത്ത് തകർപ്പൻ ബോളിങ് പ്രകടനവുമായി പ്രകമ്പനം സൃഷ്ടിച്ച ഇന്ത്യൻ താരം ഇത്തവണ ഓസ്ട്രേലിയയിലെ ബിഗ്ബാഷ് ലീഗിൽ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുന്നു. ഇന്ത്യൻ ജഴ്സിയിൽ ഏകദിന, ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള മുപ്പത്തഞ്ചുകാരൻ സിദ്ധാർഥ് കൗളാണ്, അടുത്ത സീസണിനു മുന്നോടിയായി ബിഗ്ബാഷ് ലീഗ്
ചെന്നൈ∙ സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇരുവരുടെയും വിവാഹം നടത്തുന്നതിനുള്ള നീക്കങ്ങൾ കുടുംബങ്ങളിൽ ആരംഭിച്ചതായാണു വിവരം. ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം, വിവാഹവാർത്ത തെറ്റാണെന്ന് വ്യക്തമാക്കി അനിരുദ്ധ് രംഗത്തെത്തി. എക്സിൽ പോസ്റ്റ് ചെയ്ത ഒറ്റ വരി പോസ്റ്റിലാണ് വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അനിരുദ്ധ് അഭ്യർഥിച്ചത്.
മുംബൈ∙ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച് ക്ലാസൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് ക്ലാസൻ വിരമിക്കൽ തീരുമാനം പുറത്തുവിട്ടത്. ഇനി രാജ്യാന്തര ക്രിക്കറ്റിലേക്ക് ഇല്ല എന്നാണ് പ്രഖ്യാപനം. ഐപിഎൽ 18–ാം സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി നാലു ടെസ്റ്റുകളും 60 ഏകദിനങ്ങളും 58 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ്. ഈ വർഷം മാർച്ചിൽ ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ന്യൂസീലൻഡിനെതിരെ കളിച്ച ഏകദിനമാണ് ക്ലാസന്റെ അവസാന രാജ്യാന്തര മത്സരം.
ഡൽഹി ∙ ബാറ്റർമാർക്കു പിന്നാലെ ബോളർമാരും മിന്നും പ്രകടനം കാഴ്ചവച്ചതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 110 റൺസിന്റെ തകർപ്പൻ ജയം. ഹൈദരാബാദ് ഉയർത്തിയ 278 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയുടെ ഇന്നിങ്സ് 168 റൺസിൽ അവസാനിച്ചു. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ്. കൊൽക്കത്ത 18.4 ഓവറിൽ 168 റൺസ്.
ആദ്യ മത്സരത്തിലെ ആളിക്കത്തലിനു ശേഷം അണഞ്ഞുപോയ ഇഷാൻ കിഷൻ (48 പന്തിൽ 94 നോട്ടൗട്ട്) ഇന്നലെ വീണ്ടും തീപ്പന്തമായപ്പോൾ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 42 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് നേടിയപ്പോൾ ബെംഗളൂരുവിന്റെ പോരാട്ടം 189 അവസാനിച്ചു. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 6ന് 231. ബെംഗളൂരു 19.5 ഓവറിൽ 189ന് പുറത്ത്.
ഇന്ത്യൻ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മോഹങ്ങൾക്കു തടയിട്ട് സൺറൈസേഴ്സ് ഹൈദരാബാദ്. ലക്നൗ ഏകന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 42 റൺസ് വിജയമാണ് ഹൈദരാബാദ് നേടിയത്. 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 19.5 ഓവറിൽ 189 റൺസെടുത്തു പുറത്തായി.
പ്ലേഓഫിനും പുറത്താകലിനും ഇടയിൽ ആടിനിന്ന ലക്നൗ സൂപ്പർ ജയന്റ്സിനെ ഹൈദരാബാദ് നൈസായൊന്നു തള്ളിവീഴ്ത്തി! ലക്നൗ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം 10 പന്തു ബാക്കിനിൽക്കെ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന ഹൈദരാബാദ് വിജയത്തിനൊപ്പം ലക്നൗവിനെ പ്ലേഓഫ് പ്രതീക്ഷകളിൽനിന്നു പുറത്താക്കുകയും ചെയ്തു. ഹൈദരാബാദ് നേരത്തേ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു.
വിവാദ ആഘോഷ പ്രകടനങ്ങളുടെ പേരിൽ പല തവണ പിഴ ശിക്ഷ ലഭിച്ചിട്ടും പഠിക്കാതെ ലക്നൗ സൂപ്പർ ജയന്റ്സ് സ്പിന്നർ ദിഗ്വേഷ് രതി. തിങ്കളാഴ്ച നടന്ന ലക്നൗ സൂപ്പർ ജയന്റ്സ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ സൺറൈസേഴ്സ് ഓപ്പണർ അഭിഷേക് ശർമയുമായി തർക്കിച്ചാണ് ദിഗ്വേഷ് വീണ്ടും പണി വാങ്ങിയത്
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലും ബാറ്റിങ്ങിൽ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ലക്നൗ സൂപ്പര് ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്തിന്റേത്. ആറു പന്തുകൾ മാത്രം നേരിട്ട പന്ത് ഏഴു റൺസെടുത്തു പുറത്താകുകയായിരുന്നു. ലക്നൗ ഇന്നിങ്സിൽ 12–ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. ഇഷാൻ മലിംഗയെറിഞ്ഞ സ്ലോ യോർക്കറിൽ ലക്നൗ ക്യാപ്റ്റന്റെ ബാറ്റിൽ
Results 1-10 of 364