Activate your premium subscription today
ഹൈദരാബാദ് ∙ അംപയർ ഔട്ട് വിളിച്ചില്ല, എതിർ ടീം അപ്പീൽ ചെയ്തതുമില്ല. എന്നിട്ടും ബാറ്റിൽ കൊള്ളാതെ പോയ പന്തിൽ സ്വയം ഔട്ട് വിധിച്ച് ഇഷൻ കിഷൻ ക്രീസിലേക്ക് മടങ്ങിയത് എന്തിനാകും? ബുധനാഴ്ചത്തെ സൺറൈസേഴ്സ് ഹൈദരാബാദ്– മുംബൈ ഇന്ത്യൻസ് ഐപിഎൽ മത്സരത്തിൽ ഇഷൻ കിഷന്റെ വിചിത്രമായ പുറത്താകൽ സംബന്ധിച്ച വിവാദങ്ങൾ ശമിക്കുന്നില്ല.
ഹൈദരാബാദ്∙ മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിനിടെ, അംപയർ പോലും ഔട്ട് വിളിക്കും മുൻപേ ഔട്ടാണെന്ന ധാരണയിൽ പുറത്തേക്കു നടന്ന സൺറൈസഴ്സ് ഹൈദരാബാദ് താരം ഇഷാൻ കിഷനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. അംപയർമാരും ശമ്പളം വാങ്ങുന്നവരാണെന്നും, അവരുടെ ജോലി ചെയ്യാൻ അവസരം നൽകണമെന്നും സേവാഗ്
ഹൈദരാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരം ഇഷാൻ കിഷന്റെ വിക്കറ്റിനെച്ചൊല്ലി വൻ വിവാദം. മുംബൈ ഇന്ത്യൻസ് താരം ദീപക് ചാഹർ എറിഞ്ഞ പന്തിൽ അംപയർ വൈഡ് വിളിക്കാൻ ഒരുങ്ങുമ്പോഴാണ്, ആരെയും ഗൗനിക്കാതെ ‘സ്വയം ഔട്ട് വരിച്ച്’ ഇഷാൻ കിഷൻ പവലിയനിലേക്ക് നടന്നത്. ഇതോടെ വൈഡ് വിളിക്കാനൊരുങ്ങിയ അംപയർ ആശയക്കുഴപ്പത്തിനിടെ ഔട്ട് വിളിക്കുകയായിരുന്നു.
ബിസിസിഐയുടെ വാർഷിക കരാറിലേക്കു തിരികെയെത്തി ശ്രേയസ് അയ്യർ. കഴിഞ്ഞ വർഷത്തെ കരാറിൽ ഇടം ലഭിക്കാതിരുന്ന ശ്രേയസ്, ആഭ്യന്തര ക്രിക്കറ്റിലും ഐപിഎലിലും ചാംപ്യൻസ് ട്രോഫിയിലും ഉൾപ്പടെ ഗംഭീര പ്രകടനം നടത്തിയതിനു പിന്നാലെയാണ് വാർഷിക കരാറിൽ ബി ഗ്രേഡിൽ സ്ഥാനം നേടിയത്. കഴിഞ്ഞ വർഷത്തെ കരാറിൽ ഇല്ലാതിരുന്ന ഇഷാൻ കിഷന് സി ഗ്രേഡിൽ ഉണ്ട്.
ഹൈദരാബാദ് ∙ ട്രാവിസ് ഹെഡും അഭിഷേക് ശർമയുള്ള സൺറൈസേഴ്സ് ഹൈദരാബാദിന്റെ ആയുധപ്പുരയിലേക്ക് ഇഷൻ കിഷൻ എന്ന തീപ്പൊരി കൂടി വീണാൽ എന്തു സംഭവിക്കും? ആരാധകർ കാത്തിരിക്കുന്ന, എതിരാളികൾ ഭയപ്പെടുന്ന ആകാശ വിസ്മയത്തിന് സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഹൈദരാബാദ് തിരികൊളുത്തി. സൺറൈസേഴ്സിന്റെ ഓറഞ്ച് ജഴ്സിയിലെ അരങ്ങേറ്റ
ചെന്നൈ∙ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം കളിച്ച 89 മത്സരങ്ങളിലും നേടാനാകാത്ത ഐപിഎൽ സെഞ്ചറിയാണ് ഹൈദരാബാദ് ജഴ്സിയിൽ ഒരൊറ്റ മത്സരത്തിലൂടെ ഇഷൻ കിഷൻ നേടിയത്. ഇന്ത്യൻ ടീമിൽനിന്നും ഐപിഎലിൽനിന്നും തഴയപ്പെട്ടതടക്കം ഈയിടെ നേരിട്ട തിരിച്ചടികൾക്കുള്ള മറുപടിയായി ഇഷൻ കിഷന്റെ ഈ ഗംഭീര ഇന്നിങ്സ്. 2023ൽ ദക്ഷിണാഫ്രിക്കൻ
തല്ലാൻ ആരുവന്നാലും കൊല്ലാൻ ഞങ്ങളുണ്ട് എന്ന കഴിഞ്ഞ സീസണിലെ നിലപാട് ഒന്നുകൂടി അരക്കിട്ട് ഉറപ്പിച്ചുകൊണ്ടാണ് പാറ്റ് കമിൻസിന്റെ ഓറഞ്ച് ആർമി ഐപിഎൽ 18–ാം സീസണിന് തയാറെടുക്കുന്നത്. കഴിഞ്ഞ തവണ കലാശപ്പോരിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ കൈപ്പിടിയിലൊതുക്കണം എന്നതിൽ കുറഞ്ഞ ഒരു സ്വപ്നവും ലക്ഷ്യവും കാവ്യാമാരന്റെ പട്ടാളത്തിനുണ്ടാകില്ല. ഐപിഎൽ 18–ാം സീസണിലെ 10 ടീമുകളിൽ വിദേശ നായകന്റെ കീഴിൽ അണിനിരക്കുന്ന ഏക ടീം എന്ന പ്രത്യേകതയും ഹൈദരാബാദിന് സ്വന്തമാണ്. ഓസീസിന്റെ ലോകകപ്പ് വിജയ നായകൻ കൂടിയായ പാറ്റ് കമിൻസ് നയിക്കുന്ന ടീമിന്റെ നട്ടെല്ലും വിദേശ താരങ്ങൾ തന്നെയാണ്. ഇത്തവണത്തെ മെഗാ താരലേലത്തിന് മുൻപ് ഹൈദരാബാദ് നിലനിർത്തിയ 5ൽ 3 താരങ്ങളും വിദേശികളായിരുന്നു. നായകൻ പാറ്റ് കമിൻസിന് പുറമേ ട്വന്റി 20യുടെ സ്വന്തം താരങ്ങളായ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച് ക്ലാസൻ, ഓസീസ് വെടിക്കെട്ട് ബാറ്റർ ട്രാവിസ് ഹെഡ് എന്നിവരാണ് ആ മൂവർ സംഘം. ഇവർക്കൊപ്പം ലേലത്തിലൂടെ ടീമിലെത്തിയ ഓസീസ് താരം ആദം സാംപകൂടി എത്തുന്നതോടെ വിദേശ ആധിപത്യം പൂർണമായി. എന്നാൽ വിദേശ താരാധിപത്യത്തിനൊപ്പം നിൽക്കാൻ കഴിയുന്ന ഇന്ത്യൻ യുവനിരയും ഇത്തവണ ഹൈദരാബാദിന് സ്വന്തമാണ്. കഴിഞ്ഞ സീസണിലെ ബാറ്റിങ് കൊടുങ്കാറ്റ് അഭിഷേക് ശർമയ്ക്കും ‘എമേർജിങ് പ്ലെയർ’ നിതീഷ് റെഡ്ഡിക്കും പുറമേ ബാറ്റിങ് നിരയിലെ ശക്തമായ ഇന്ത്യൻ സാന്നിധ്യമാകാൻ മുംബൈ നിരയിൽ നിന്ന് ഓറഞ്ച് കുപ്പായത്തിലേക്ക് ചേക്കേറിയ ഇഷൻ കിഷനുമുണ്ട്. കഴിഞ്ഞ സീസണിൽ ബാറ്റർമാർ തീർക്കുന്ന റൺമലയെ പ്രതിരോധിക്കാൻ മാത്രം കഴിവുള്ള
ഐപിഎൽ താരലേലത്തിനു പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില് ഇഷാൻ കിഷന്റെ ബാറ്റിങ് ഷോ. ജാർഖണ്ഡ് താരമായ ഇഷാൻ കിഷൻ മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലാണ് റെക്കോർഡ് ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. ഐപിഎൽ താരലേലത്തിൽ ഇഷാനെ വാങ്ങാൻ മുംബൈ ഇന്ത്യൻസ് തയാറായിരുന്നില്ല.
മക്കെയ്∙ ഓസ്ട്രേലിയ എയ്ക്കെതിരായ അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് കൂട്ടത്തകർച്ച. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ 47.4 ഓവറിൽ 107 റൺസിന് എല്ലാവരും പുറത്തായി. 11 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ബ്രണ്ടൻ ഡോഗട്ടാണ് ഇന്ത്യയെ തകർത്തത്. മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ എ ഒന്നാം ദിനം കളി നിർത്തുമ്പോൾ 39 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ നഥാൻ മക്സ്വീനി (29), കൂപ്പർ കൊണോലി (14) എന്നിവർ ക്രീസിൽ. ആറു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 8 റൺസ് മാത്രം പിന്നിലാണ് ഓസ്ട്രേലിയ.
മുംബൈ∙ ബംഗ്ലദേശിനെതിരായ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറാകും. ഋഷഭ് പന്തിന് വിശ്രമം അനുവദിക്കുമെന്ന് ഉറപ്പായതോടെയാണ് സഞ്ജു ഒന്നാം നമ്പർ കീപ്പറാകുമെന്ന് ഉറപ്പായത്. ഇഷാൻ കിഷനു പകരം ജിതേഷ് ശർമയാകും മറ്റൊരു വിക്കറ്റ് കീപ്പറെന്നാണ്
Results 1-10 of 131