Activate your premium subscription today
ലണ്ടൻ ∙ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ച ഇന്ത്യൻ താരം വിരാട് കോലിയെ ടീമിലെത്തിക്കാൻ ഇംഗ്ലിഷ് കൗണ്ടി ക്ലബ്ബായ മിഡിൽസെക്സ്. ഐപിഎൽ സീസൺ അവസാനിച്ചതിനു ശേഷം കോലിയുമായി ചർച്ച നടത്താനാണ് ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് ആസ്ഥാനമായുള്ള ക്ലബ്ബിന്റെ ശ്രമം. കുടുംബത്തോടൊപ്പം ലണ്ടനിൽ സ്ഥിരതാമസമാക്കാനുള്ള കോലിയുടെ തീരുമാനവും മിഡിൽസെക്സിന് പ്രചോദനമാണ്.
അഹമ്മദാബാദ്∙ ഒരു മധ്യനിര ബാറ്റർ എന്ന നിലയിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ വളർച്ച അതിശയിപ്പിക്കുന്നതാണെന്ന് ന്യൂസീലൻഡ് താരം കെയ്ൻ വില്യംസൻ. ഐപിഎലിലെ ഗുജറാത്ത് ടൈറ്റൻസ്– പഞ്ചാബ് കിങ്സ് മത്സരത്തിൽ ശ്രേയസിന്റെ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു വില്യംസൻ. ‘
ദുബായ്∙ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയോടു പൊരുതിത്തോറ്റ ന്യൂസീലൻഡ് ടീമിനെ പുകഴ്ത്തി ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി രംഗത്ത്. വലിയ ടൂർണമെന്റുകളിൽ ഇത്ര സ്ഥിരതയോടെ കളിക്കുന്ന വേറൊരു ടീമില്ലെന്ന് കോലി ചൂണ്ടിക്കാട്ടി. സ്വന്തം പദ്ധതികൾ ഇത്രയും വിദഗ്ധമായി നടപ്പാക്കുന്ന ടീമും വേറെയില്ല. നിലവിൽ ലോകത്തിലെ
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ– ന്യൂസീലൻഡ് പോരാട്ടത്തിനിടെ കെയ്ൻ വില്യംസന്റെ ക്യാച്ച് വിട്ടുകളഞ്ഞ ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിനെതിരെ വിരാട് കോലി ഉൾപ്പെടെയുള്ള സഹതാരങ്ങളും ആരാധകരും. അക്ഷർ പട്ടേൽ എറിഞ്ഞ 11–ാം ഓവറിലെ ആറാം പന്തിലാണ് കെയ്ൻ വില്യംസൻ നൽകിയ അവസരം രാഹുൽ കൈവിട്ടത്. വില്യംസന്റെ ബാറ്റിലുരഞ്ഞ പന്ത് വിക്കറ്റിനു തൊട്ടുപിന്നിൽ നിൽക്കുകയായിരുന്ന രാഹുലിന്റെ നേർക്കാണ് എത്തിയതെങ്കിലും, താരത്തിന് അത് കയ്യിലൊതുക്കാനായില്ല. രാഹുലിന്റെ ഗ്ലൗവില് തട്ടിയ ശേഷമാണ് ക്യാച്ച് ‘മിസ്സായത്’.
ലോകകപ്പ് ട്രോഫി കിട്ടാക്കനിയായി തുടരുമ്പോഴും ഐസിസി ചാംപ്യൻസ് ട്രോഫി ടൂർണമെന്റിലെ യഥാർഥ ‘ചാംപ്യൻസ്’ ന്യൂസീലൻഡ് തന്നെയാണ്. 3 തവണ സെമിഫൈനൽ, 2 തവണ ഫൈനൽ, 2000ൽ കിരീടം. പുതിയ ക്യാപ്റ്റൻ മിച്ചൽ സാന്റ്നറിനു കീഴിൽ ആദ്യ ഐസിസി ടൂർണമെന്റിനിറങ്ങുന്ന കിവീസിന് പ്രതീക്ഷ നൽകുന്നതും ഈ ട്രാക്ക് റെക്കോർഡാകും.
ലഹോർ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന് ആതിഥ്യം വഹിക്കുന്ന പാക്കിസ്ഥാന്, ടൂർണമെന്റിനു മുൻപേ ന്യൂസീലൻഡിന്റെ വക സ്വന്തം നാട്ടിൽ ഒരു ‘ഷോക്ക് ട്രീറ്റ്മെന്റ്’! ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായി സംഘടിപ്പിക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡ് പാക്കിസ്ഥാനെ 78 റൺസിന്
ഹാമിൽട്ടൻ∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡ് താരം കെയ്ൻ വില്യംസൻ പുറത്താകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ നടന്ന മത്സരത്തിന്റെ ആദ്യ ദിനം മാത്യു പോട്സിന്റെ പന്തിലാണ് വില്യംസൻ പുറത്തായത്. മികച്ച രീതിയിൽ ബാറ്റു ചെയ്തു വരുമ്പോഴായിരുന്നു
ന്യൂഡൽഹി∙ പരുക്കുമൂലം ചികിത്സയിൽ തുടരുന്ന ന്യൂസീലൻഡ് ബാറ്റർ കെയ്ൻ വില്യംസന് ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റും നഷ്ടമാകും. മുംബൈയിൽ നവംബർ ഒന്നുമുതലാണ് മൂന്നാം ടെസ്റ്റ്. ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങളിലും വില്യംസൻ കളിച്ചിരുന്നില്ല. ‘വില്യംസന്റെ പരുക്ക് പൂർണമായി ഭേദപ്പെട്ടിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്’– ന്യൂസീലൻഡ് പരിശീലകൻ ഗാരി സ്റ്റഡ് പറഞ്ഞു. നവംബർ 28 മുതൽ സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയോടെയാകും വില്യംസൻ ടീമിൽ തിരിച്ചെത്തുക.
പുണെ ∙ ന്യൂസീലൻഡ് മുൻ ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുമില്ല. കഴിഞ്ഞമാസം ശ്രീലങ്കൻ പര്യടനത്തിനിടെ പരുക്കേറ്റ വില്യംസൻ ബെംഗളൂരുവിൽ നടന്ന ഒന്നാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. പരുക്കു പൂർണമായും ഭേദമാകാത്തതിനാൽ നാളെ പുണെയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലും വില്യംസൻ കളിക്കില്ലെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഒന്നാം ടെസ്റ്റിൽ 8 വിക്കറ്റിനു വിജയിച്ച കിവീസ് 3 മത്സര പരമ്പരയിൽ 1–0ന് മുന്നിലാണ്.
വെല്ലിങ്ടൻ ∙ വെസ്റ്റിൻഡീസിലും യുഎസിലുമായി ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ ന്യൂസീലൻഡ് പ്രഖ്യാപിച്ചു. ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ ടീമാണ് ന്യൂസീലൻഡ്. കിവീസ് നിരയെ ഇത്തവണയും കെയ്ൻ വില്യംസൻ തന്നെ നയിക്കും. ട്രെന്റ് ബോള്ട്ട്, ഡെവൺ കോൺവെ, ലോക്കി ഫെർഗ്യൂസൻ, ഡാരിൽ
Results 1-10 of 97