Activate your premium subscription today
രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിനു വേണ്ടിയുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരം സച്ചിന് ബേബിയാണ് ക്യാപ്റ്റന്‍. കഴിഞ്ഞ രഞ്ജി മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് സച്ചിന് കാഴ്ചവച്ചത്. രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരമെന്ന ബഹുമതിയും സച്ചിന് ബേബി സ്വന്തമാക്കിയിരുന്നു. ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണു മത്സരം അരങ്ങേറുന്നത്.
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയ സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ആഞ്ഞടിച്ച് ശശി തരൂർ എംപി. കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയർ തകർക്കുകയാണെന്ന് തരൂർ എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി. മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് സഞ്ജുവിനെ ബിസിസിഐ ഏകദിന ടൂർണമെന്റിൽനിന്നു മാറ്റിനിർത്തിയത്.
കാരണം പറയാതെ ടീമിൽനിന്നു വിട്ടുനിന്നതു കൊണ്ടാണ് സഞ്ജു സാംസണെ വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽനിന്ന് ഒഴിവാക്കിയതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്. രഞ്ജി ട്രോഫിക്കിടയിലും സമാന അനുഭവമുണ്ടായി. കർശന അച്ചടക്കം ഉറപ്പാക്കണമെന്നാണ് ബിസിസിഐ നിർദേശം. എന്നിട്ടും സഞ്ജുവിനെതിരെ കെസിഎ നടപടിയെടുത്തിട്ടില്ല.’’– ജയേഷ് ജോർജ് പ്രതികരിച്ചു.
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. ബിഹാറിനെ 133 റൺസിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റു ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാർ 133 റൺസിന് ഓൾ ഔട്ടായി.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ക്രിക്കറ്റ് താരങ്ങൾക്കും ഒഫിഷ്യലുകൾക്കും വിപുലമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. കളിക്കാർ, ജില്ലാ–സംസ്ഥാന പാനൽ അംപയർമാർ, സ്കോറർമാർ, ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, അംഗങ്ങൾ എന്നിവരുൾപ്പെടെ 17000 പേരെ ഉൾപ്പെടുത്തിയുള്ള ഇൻഷുറൻസ് പദ്ധതിയാണ് വാർഷിക ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെന്റിലും മികച്ച പ്രകടനം കാഴ്ചവച്ച സല്മാന് നിസാറാണ് ടീം ക്യാപ്റ്റന്‍. ഹൈദരാബാദില്‍, ഡിസംബര്‍ - 23 ന് ബറോഡയ്ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
ഹൈദരാബാദ്∙ സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിൽ ഗോവയ്ക്കെതിരെ കേരളത്തിന് 11 റൺസ് വിജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വിജെഡി നിയമപ്രകാരമായിരുന്നു കേരളത്തിന്റെ വിജയം. മഴ മൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിങ് തിഞ്ഞെടുക്കുകയായിരുന്നു. 13 ഓവർ വീതം നിശ്ചയിച്ച മത്സരത്തിൽ
ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി മൈതാനങ്ങൾ ഉൾപ്പെടുന്ന സ്പോർട്സ് ഹബ്ബിന്റെ നിർമാണം പാലക്കാട് അകത്തേത്തറയിൽ ജനുവരിയിൽ തുടങ്ങുമെന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്. കുമാർ അറിയിച്ചു. അകത്തേത്തറ ചാത്തൻകുളങ്ങര ദേവീക്ഷേത്രം ട്രസ്റ്റിന്റെ 21 ഏക്കർ സ്ഥലം 33 വർഷത്തേക്കു പാട്ടത്തിനെടുത്താണു ഹബ് നിർമിക്കുന്നത്.
ഹൈദരാബാദ്∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഋതുരാജ് ഗെയ്ക്വാദ് നയിച്ച മഹാരാഷ്ട്രയ്ക്കെതിരായ തോൽവിക്കു ശേഷം കേരളം വീണ്ടും വിജയവഴിയിൽ. ഹൈദരാബാദ് ജിംഖാന ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നാഗാലൻഡിനെയാണ് കേരളം തോൽപ്പിച്ചത്. ക്യാപ്റ്റൻ സഞ്ജു സാംസൺ കളിക്കാതിരുന്ന മത്സരത്തിൽ എട്ടു വിക്കറ്റിനാണ് കേരളത്തിന്റെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നാഗാലൻഡ് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 120 റണ്‍സ്. മറുപടി ബാറ്റിങ്ങിൽ 52 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി കേരളം വിജയത്തിലെത്തി.
Results 1-10 of 201