Activate your premium subscription today
വിജയ് മർച്ചന്റ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഹൈദരാബാദിനെതിരെ കേരളത്തിന് 10 വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്സിൽ 11 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം വിക്കറ്റ് നഷ്ടമില്ലാതെ 4 ഓവറിൽ ലക്ഷ്യത്തിലെത്തി.
ഹൈദരാബാദ്∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കാൻ ഇറങ്ങിയ കേരളത്തിന്, ആന്ധ്രയ്ക്കെതിരായ മത്സരത്തിൽ ദയനീയ തോൽവി. ഹൈദരാബാദിലെ ജിംഖാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനാണ് ആന്ധ്ര കേരളത്തെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 18.1 ഓവറിൽ 87 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ജലജ് സക്സേനയുടെ ബോളിങ് നേരിയ തലവേദന സൃഷ്ടിച്ചെങ്കിലും, ഓപ്പണർ കെ.എസ്. ഭരതിന്റെ അപരാജിത അർധസെഞ്ചറിയുടെ കരുത്തിൽ 42 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ആന്ധ്ര വിജയത്തിലെത്തി.
ഹൈദരാബാദ്∙ സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ തകർത്തടിച്ച് കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ. മഴമൂലം 13 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ കേരളത്തിനായി ഇന്നിങ്സ് ഓപ്പണർ ചെയ്ത സഞ്ജു നേടിയത് 15 പന്തിൽ 31 റൺസ്. നാലു ഫോറും രണ്ടു സിക്സും സഹിതമാണിത്. കളിയിലെ കേമനായി
ഹൈദരാബാദ്∙ സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിൽ ഗോവയ്ക്കെതിരെ കേരളത്തിന് 11 റൺസ് വിജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വിജെഡി നിയമപ്രകാരമായിരുന്നു കേരളത്തിന്റെ വിജയം. മഴ മൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിങ് തിഞ്ഞെടുക്കുകയായിരുന്നു. 13 ഓവർ വീതം നിശ്ചയിച്ച മത്സരത്തിൽ
സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ മുംബൈയെ തകർത്ത് കേരളത്തിന്റെ കുതിപ്പ്. 43 റണ്‍സ് വിജയമാണ് സഞ്ജു സാംസൺ നയിച്ച കേരളം കരുത്തരായ മുംബൈയ്ക്കെതിരെ നേടിയത്. കേരളം ഉയർത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി കേരളത്തിന്റെ സല്മാൻ നിസാറും രോഹൻ കുന്നുമ്മലും. ക്യാപ്റ്റൻ സഞ്ജു സാംസണെ ആദ്യ ഓവറിൽ തന്നെ നഷ്ടമായ കേരളത്തെ 234 റൺസെന്ന വമ്പൻ സ്കോറിലെത്തിച്ചത് സൽമാൻ നിസാറിന്റെയും രോഹൻ കുന്നുമ്മലിന്റെയും ബാറ്റിങ്ങായിരുന്നു.
ഹൈദരാബാദ്∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഋതുരാജ് ഗെയ്ക്വാദ് നയിച്ച മഹാരാഷ്ട്രയ്ക്കെതിരായ തോൽവിക്കു ശേഷം കേരളം വീണ്ടും വിജയവഴിയിൽ. ഹൈദരാബാദ് ജിംഖാന ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നാഗാലൻഡിനെയാണ് കേരളം തോൽപ്പിച്ചത്. ക്യാപ്റ്റൻ സഞ്ജു സാംസൺ കളിക്കാതിരുന്ന മത്സരത്തിൽ എട്ടു വിക്കറ്റിനാണ് കേരളത്തിന്റെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നാഗാലൻഡ് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 120 റണ്‍സ്. മറുപടി ബാറ്റിങ്ങിൽ 52 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി കേരളം വിജയത്തിലെത്തി.
ഹൈദരാബാദ്∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് നിരാശപ്പെടുത്തുന്ന തോൽവി. ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലു വിക്കറ്റിനാണ് മഹാരാഷ്ട്ര കേരളത്തെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 187 റൺസ്. മറുപടി ബാറ്റിങ്ങിൽ ഒരു പന്തു ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ മഹാരാഷ്ട്ര ലക്ഷ്യത്തിലെത്തി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ തകർപ്പന്‍ ഫോം ആഭ്യന്തര ട്വന്റി20 പരമ്പരയായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ആവർത്തിച്ച് സഞ്ജു സാംസൺ. ആദ്യ മത്സരത്തിൽ സർവീസസിനെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ് അർധ സെഞ്ചറി നേടി. 45 പന്തുകൾ നേരിട്ട താരം 75 റൺസെടുത്താണു പുറത്തായത്. താരത്തിന്റെ ബാറ്റിൽനിന്ന് മൂളിപ്പറന്നത് മൂന്നു സിക്സറുകളും പത്ത് ഫോറുകളും. സഞ്ജുവാണു കേരളത്തിന്റെ ടോപ് സ്കോറർ.
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ താരം സഞ്ജു സാംസണാണ് കേരള ടീമിന്റെ ക്യാപ്റ്റൻ. നവംബർ 23 മുതൽ ഡിസംബർ മൂന്ന് വരെയാണ് മത്സരങ്ങൾ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രണ്ട് സെഞ്ചറികൾ നേടിയ സഞ്ജുവിന്റെ വരവ് ടീമിനു കരുത്താകും.
Results 1-10 of 269