Activate your premium subscription today
മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിച്ചതിനാൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽനിന്ന് വിശ്രമം അനുവദിക്കണമെന്ന കെ.എൽ. രാഹുലിന്റെ ആവശ്യം തള്ളി സിലക്ഷൻ കമ്മിറ്റി. വിശ്രമം അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് ആദ്യം ഉറപ്പുനൽകിയ സിലക്ഷൻ കമ്മിറ്റി ചെയർമാൻ
ക്രിക്കറ്റിൽനിന്ന് ഇടവേളയെടുക്കാൻ ഇന്ത്യൻ താരം കെ.എൽ. രാഹുൽ. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ– ഗാവസ്കർ ട്രോഫിക്കു ശേഷം ഇംഗ്ലണ്ടിനെതിരായ ട്വന്റി20, ഏകദിന പരമ്പരകളാണ് ഇന്ത്യയ്ക്ക് ഇനിയുള്ളത്. 22നാണ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. ഈ പരമ്പരകളിൽ തന്നെ പരിഗണിക്കരുതെന്ന് രാഹുൽ,
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ഈയാഴ്ച അവസാനം പ്രഖ്യാപിച്ചേക്കും. പ്രധാനപ്പെട്ട പല താരങ്ങളെയും പുറത്തിരുത്തിയാകും ഇന്ത്യ ഐസിസി ടൂർണമെന്റ് കളിക്കുകയെന്നാണു വിവരം. സീനിയർ താരങ്ങളായ കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർക്ക് ചാംപ്യൻസ് ട്രോഫിയിൽ അവസരം ലഭിക്കാൻ സാധ്യതയില്ല. അതേസമയം ക്യാപ്റ്റൻ രോഹിത് ശർമയും സൂപ്പർ താരം വിരാട് കോലിയും ടീമിൽ തുടരും.
ഇന്ത്യ– ഓസ്ട്രേലിയ നാലാം ടെസ്റ്റിനിടെ ഇന്ത്യൻ ബാറ്റർ കെ.എൽ. രാഹുലിനെ ചൊറിഞ്ഞ് ഓസ്ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ. രോഹിത് ശർമ പുറത്തായതിനു പിന്നാലെ വൺഡൗണായാണ് രാഹുൽ കളിക്കാനിറങ്ങിയത്. ‘‘വൺഡൗണായി ഇറങ്ങാൻ നിങ്ങൾ എന്തു തെറ്റു ചെയ്തു?’’– എന്നായിരുന്നു ലയൺ രാഹുലിനോട് ചോദിച്ചത്. രാഹുൽ ബാറ്റിങ്ങിന് ഇറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു
വ്യാഴാഴ്ച തുടങ്ങുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ രോഹിത് ശർമ ഇന്ത്യയുടെ ഓപ്പണിങ് ബാറ്ററായി ഇറങ്ങിയേക്കും. ഇന്ത്യ– ഓസ്ട്രേലിയ നാലാം ടെസ്റ്റിൽ കെ.എൽ. രാഹുൽ മൂന്നാം നമ്പരിലായിരിക്കും ബാറ്റു ചെയ്യുകയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. രണ്ടും മൂന്നും ടെസ്റ്റുകളിൽ രോഹിത് ആറാമനായാണു ബാറ്റിങ്ങിന് ഇറങ്ങിയത്.
ബ്രിസ്ബേൻ∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ രക്ഷിക്കാൻ, ഓപ്പണറായി സാങ്കേതികത്തികവുള്ള രാഹുൽ ദ്രാവിഡിനെ കളിപ്പിക്കുന്നതാകും ഉചിതമെന്ന് ഓസീസ് താരം മാത്യു ഹെയ്ഡൻ. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു ശേഷം ചാനലിലെ ചർച്ചയ്ക്കിടെയാണ് കെ.എൽ. രാഹുലിനെക്കുറിച്ച് സംസാരിക്കുമ്പോൾ ആളു
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ താരം കെ.എൽ. രാഹുലിന് രക്ഷയായി സ്കോട് ബോളണ്ടിന്റെ നോബോൾ. ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ യശസ്വി ജയ്സ്വാളിനെ നഷ്ടപ്പെട്ട് തകർച്ചയോടെ തുടങ്ങിയ ഇന്ത്യയ്ക്ക്, പിന്നാലെ സ്കോട് ബോളണ്ടിന്റെ പന്തിൽ കെ.എൽ. രാഹുലിന്റെ വിക്കറ്റും നഷ്ടമായതാണ്. എന്നാൽ, ഈ പന്ത് നോബോളായത് ഭാഗ്യമായി. ഇതേ ഓവറിൽ രാഹുൽ നൽകിയ ബുദ്ധിമുട്ടേറിയ ക്യാച്ച് സ്ലിപ്പിൽ ഉസ്മാൻ ഖവാജ കൈവിട്ടതും ഭാഗ്യമായി.
കെ.എൽ. രാഹുൽ അടുത്ത ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ക്യാപ്റ്റനായേക്കും. താരലേലത്തിൽ 14 കോടി രൂപയ്ക്കാണ് ലക്നൗ വിട്ടെത്തിയ രാഹുലിനെ ഡൽഹി സ്വന്തമാക്കിയത്. രാഹുലിനായി ലേലത്തിൽ മുന്നിലുണ്ടാകുമെന്നു കരുതിയിരുന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഏതാനും നീക്കങ്ങൾക്കൊടുവിൽ പിൻവാങ്ങിയത് ആരാധകരെ ഞെട്ടിച്ചു.
പെർത്ത്∙ ഇന്ത്യ – ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസീസ് പേസ് ബോളർ മിച്ചൽ സ്റ്റാർക്കിനെ ‘ട്രോളി’ ഇന്ത്യയുടെ യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ. ഓസീസിനെതിരെ 46 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി ഇന്ത്യ രണ്ടാം ഇന്നിങ്സ് ആരംഭിച്ചതിനു പിന്നാലെയായിരുന്നു സംഭവം. ലോകത്തിലെ ഏറ്റവും മികച്ച ഇടംകൈ ബോളർമാരിൽ ഒരാളായ സ്റ്റാർക്കിനെ, ‘പന്തിനു തീരെ വേഗം പോരാ’ എന്നു പറഞ്ഞാണ് ജയ്സ്വാൾ പരിഹസിച്ചത്. ചെറുചിരിയോടെ അടുത്ത പന്തിന്റെ റണ്ണപ്പിനായി നടന്നുനീങ്ങിയ സ്റ്റാർക്ക്, കാര്യമായ പ്രതികരണത്തിനു മുതിർന്നതുമില്ല.
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ കെ.എൽ. രാഹുൽ പുറത്തായ സംഭവത്തിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങൾ. രാഹുൽ പുറത്താകുന്നതിനു മുൻപ് ഡിആർഎസ് എടുത്തപ്പോൾ തേർഡ് അംപയര് മറ്റൊരു ആംഗിളിൽനിന്നുള്ള ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അതു ലഭിച്ചില്ലെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ പ്രതികരിച്ചു
Results 1-10 of 323