Activate your premium subscription today
മുംബൈ∙ പ്രഫഷനൽ ക്രിക്കറ്റിൽ വർഷങ്ങളായുള്ള മത്സരപരിചയമാണു മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ടീമിനെ വിജയത്തിലെത്തിക്കാൻ തന്നെ സഹായിച്ചതെന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം ക്രുനാൽ പാണ്ഡ്യ. മത്സരത്തിൽ നാലു വിക്കറ്റ് വീഴ്ത്തി ടീമിനെ വിജയത്തിൽ എത്തിച്ചതിനു പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസാന ഓവറിൽ മൂന്നു വിക്കറ്റെടുത്ത പാണ്ഡ്യയുടെ പ്രകടനം ആർസിബിയുടെ വിജയത്തിൽ നിർണായകമായിരുന്നു.
മുംബൈ∙ ആവേശം അവസാന ഓവർ വരെ നീണ്ടുനിന്ന ഐപിഎൽ ത്രില്ലർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു 12 റൺസിന് ജയിച്ചു കയറിയപ്പോൾ, ശ്രദ്ധാകേന്ദ്രമായത് മുംബൈ ഇന്നിങ്സിലെ അവസാന 12 പന്തുകൾ! അവസാന രണ്ട് ഓവറിൽ മുംബൈയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 28 റൺസാണ്. ഏറെക്കുറെ തോൽവി ഉറപ്പിച്ച മത്സരത്തിൽ തകർത്തടിച്ച് മുംബൈയ്ക്ക് ജീവൻ സമ്മാനിച്ച ഹാർദിക് പാണ്ഡ്യ ക്രീസിൽ നിൽക്കെ, ഈ രണ്ട് ഓവറുകളിൽ ഓസീസ് താരം ജോഷ് ഹെയ്സൽവുഡും ക്രുനാൽ പാണ്ഡ്യയും പുറത്തെടുത്ത മാസ്മരിക ബോളിങ് പ്രകടനമാണ് മത്സരം ആർസിബിക്ക് അനുകൂലമാക്കിയത്.
കൊൽക്കത്ത∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ശ്രദ്ധ നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കടേഷ് അയ്യരും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം ക്രുനാൽ പാണ്ഡ്യയും തമ്മിലുള്ള പോരാട്ടം. ക്രിക്കറ്റിൽ മൈൻഡ് ഗെയിം എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് തെളിയിക്കുന്നതായിരുന്നു ക്രുനാലിന്റെ പന്തിൽ വെങ്കടേഷ് അയ്യരുടെ പുറത്താകൽ. സ്പിന്നറെ നേരിടുന്നതിൽ ലാഘവത്തിൽ ഹെൽമറ്റ് പോലും ധരിക്കാതെ ക്രീസിൽ നിന്ന വെങ്കടേഷ് അയ്യരെ ഒറ്റ പന്തുകൊണ്ട് വിറപ്പിച്ച് ഹെൽമറ്റിന്റെ സുരക്ഷിതത്വത്തിലേക്ക് മാറാൻ നിർബന്ധിതനാക്കിയ ക്രുനാൽ, മനസ്സിളകിയ വെങ്കടേഷ് അയ്യരെ തൊട്ടടുത്ത പന്തിൽ ക്ലീൻ ബൗൾഡാക്കി.
മുംബൈ∙ വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനെ തകർത്ത് മഹാരാഷ്ട്രയും കർണാടകയെ വീഴ്ത്തി മഹാരാഷ്ട്രയും സെമിഫൈനലിൽ. ആവേശപ്പോരാട്ടത്തിൽ മഹാരാഷ്ട്ര പഞ്ചാബിനെ 70 റൺസിനും കർണാടക ബറോഡയെ അഞ്ച് റൺസിനും തോൽപ്പിച്ചു. നാളെ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ ഗുജറാത്ത് നിലവിലെ ചാംപ്യൻമാരായ ഹരിയാനയെയും വിദർഭ
ഇൻഡോർ∙ ഒരു ട്വന്റി20 മത്സരത്തിന്റെ ഒറ്റ ഇന്നിങ്സിൽ പരമാവധി എത്ര റൺസ് വരെ നേടാം? ചോദ്യം ക്രുനാൽ പാണ്ഡ്യ നയിക്കുന്ന ബറോഡയോടാണെങ്കിൽ, ഉത്തരം 349 റൺസ് എന്നായിരിക്കും! കാരണം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സിക്കിമിനെതിരെ ഇന്നു നടമന്ന മത്സരത്തിൽ അവർ അടിച്ചികൂട്ടിയത് 349 റൺസാണ്. ലോകത്ത് ഇന്നുവരെ
മുംബൈ∙ സെർബിയൻ മോഡലും ബോളിവുഡ് താരവുമായ ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായി വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ, അനന്ത് അംബാനിയുടെ വിവാഹച്ചടങ്ങിൽ കിടിലൻ ലുക്കിൽ സ്റ്റൈലിഷ് നൃത്തവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ബോളിവുഡ് താരം അനന്യ പാണ്ഡെയുമൊത്തുള്ള ഹാർദിക് പാണ്ഡ്യയുടെ നൃത്തം
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയെയും ക്രുനാൽ പാണ്ഡ്യയെയും പറ്റിച്ച് 4.3 കോടി രൂപ തട്ടിയെടുത്ത കേസിൽ അർധ സഹോദരൻ അറസ്റ്റിൽ. ക്രിക്കറ്റ് താരങ്ങളുടെ പരാതിയിൽ 37 വയസ്സുകാരനായ വൈഭവ് പാണ്ഡ്യയെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. പങ്കാളിത്തത്തിൽ തുടങ്ങിയ സ്ഥാപനത്തിലേക്ക് ഹാർദിക്കും
ലക്നൗ ∙ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ ടീം ഫിസിയോയ്ക്കൊപ്പം ഗ്രൗണ്ട് വിട്ട ലക്നൗ സൂപ്പർ ജയന്റ്സ് താരം മയങ്ക് യാദവിന്റെ പരുക്കിൽ ആശങ്കപ്പെടാനില്ലെന്ന് സഹതാരം ക്രുനാൽ പാണ്ഡ്യ. മയങ്കുമായി സംസാരിച്ചിരുന്നുവെന്നും അടുത്ത മത്സരത്തിൽ കളിക്കുമെന്നാണ് പ്രതീക്ഷയെന്നും ക്രുണാല് പറഞ്ഞു. ഗുജറാത്തിനെതിരെ ആകെ ഒരോവർ
ക്വിന്റൻ ഡി കോക്ക്, നിക്കോളാസ് പുരാൻ, ക്രുനാൽ പാണ്ഡ്യ, മായങ്ക് യാദവ് – ഐപിഎൽ 17–ാം സീസണിലെ ആദ്യ ജയത്തിന് ലക്നൗ സൂപ്പർ ജയന്റ്സ് നന്ദി പറയുന്നത് ഈ 4 താരങ്ങൾക്കാണ്. താൽകാലിക ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞ പുരാനൊപ്പം ഡി കോക്കും ബാറ്റുകൊണ്ട് വെടിക്കെട്ട് തീർത്തപ്പോൾ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരുപോലെ തിളങ്ങിയാണ് ക്രുനാൽ ശ്രദ്ധനേടിയത്. ബാറ്റർമാർ സമ്മാനിച്ച ‘ജയന്റ്’ ഇന്നിങ്സിനൊടുവിൽ മായങ്ക് യാദവ് ബോളുകൊണ്ടും ലക്നൗവിന് അവരുടെ ഹോം ഗ്രൗണ്ടിൽ ‘സൂപ്പർ’ വിജയം സമ്മാനിക്കുകയായിരുന്നു.
ജയ്പൂർ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ക്രുണാൽ പാണ്ഡ്യയുടെ പന്തിൽ പുറത്താകാതെ രക്ഷപെട്ട് രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനു വേണ്ടി നാലാമനായാണ് റിയാൻ പരാഗ് ക്രീസിലെത്തിയത്.
Results 1-10 of 36