Activate your premium subscription today
മലയാളി ക്യാപ്റ്റൻ കരുൺ നായർക്കു കീഴിൽ വിജയ് ഹസാരെ ട്രോഫിയുടെ ഫൈനൽ വരെ മുന്നേറിയ വിദർഭയ്ക്ക് കലാശപ്പോരില്‍ കാലിടറി. ഫൈനലിൽ 36 റൺസ് വിജയവുമായി കർണാടകയ്ക്കു വിജയ് ഹസാരെ ട്രോഫി കിരീടം. ആദ്യം ബാറ്റു ചെയ്ത കർണാടക ഉയർത്തിയ 349 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വിദർഭ 48.2 ഓവറിൽ 312 റൺസെടുത്തു പുറത്തായി. 779 റൺസ് നേടിയ കരുൺ നായരാണ് ടൂർണമെന്റിലെ താരം.
അനന്ത്പുർ ∙ ഇന്റർനെറ്റ് ലോകത്ത് തരംഗമായി ദുലീപ് ട്രോഫി ടൂർണമെന്റിൽ ചാംപ്യൻമാരായ ഇന്ത്യ എ ടീമിന്റെ ആഘോഷപ്രകടനം. അവസാന മത്സരത്തിൽ ഋതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ഇന്ത്യ സിയെ 132 റൺസിന് തകർത്താണ് ഇന്ത്യ എ ദുലീപ് ട്രോഫി ചാംപ്യൻമാരായത്. തുടക്കത്തിൽ ശുഭ്മൻ ഗിൽ ക്യാപ്റ്റനായിരുന്ന ഇന്ത്യ എ, അഭിമന്യു ഈശ്വരൻ നയിച്ച ഇന്ത്യ ബിയോടു തോറ്റാണ് തുടങ്ങിയത്.
ബെംഗളൂരു∙ കൂറ്റൻ വിജയലക്ഷ്യമുയർത്തി വെല്ലുവിളിച്ച മയാങ്ക് അഗർവാളിന്റെ ഇന്ത്യ എയ്ക്കെതിരെ പൊരുതിനോക്കിയെങ്കിലും ലക്ഷ്യത്തിനും ഏറെയകലെ ഇടറി വീണ് സഞ്ജു സാംസൺ അംഗമായ ഇന്ത്യ ഡി. ആവേശകരമായ മത്സത്തിൽ 186 റൺസിനാണ് ഇന്ത്യ ഡി, സഞ്ജുവിനെയും സംഘത്തെയും തോൽപ്പിച്ചത്. രണ്ടാം ഇന്നിങ്സിൽ സെഞ്ചറിയുമായി പടനയിച്ച റിക്കി ഭുയിയുടെ പോരാട്ടം വിഫലമായി. 488 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഡി, 82.2 ഓവറിൽ 301 റൺസിന് എല്ലാവരും പുറത്തായി.
ബെംഗളൂരു∙ കർണാടകയിലെ മഹാരാജ ട്വന്റി20 ട്രോഫിയിൽ വിജയിയെ തീരുമാനിക്കാൻ ഒരു മത്സരത്തിൽ ആവശ്യമായിവന്നത് മൂന്ന് സൂപ്പർ ഓവറുകൾ. ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മത്സരത്തിൽ മൂന്ന് സൂപ്പർ ഓവറുകൾ ഉപയോഗിക്കുന്നത്. മഹാരാജ ട്രോഫിയിൽ
രണ്ടാംതവണയും പരുക്കേറ്റതോടെ ലക്നൗ പേസ് ബോളർ മായങ്ക് യാദവിന്റെ ഐപിഎൽ പങ്കാളിത്തം അനിശ്ചിതത്വത്തിൽ. സീസണിലെ മൂന്നാം മത്സരത്തിനിടെ പരുക്കേറ്റ ഇരുപത്തൊന്നുകാരൻ മായങ്ക് നാലാഴ്ചത്തെ വിശ്രമത്തിനുശേഷമാണ് ടീമിൽ മടങ്ങിയെത്തിയത്. എന്നാൽ കഴിഞ്ഞദിവസം മുംബൈയ്ക്കെതിരായ മത്സരത്തിനിടെ വീണ്ടും കാലിനു പരുക്കേറ്റതോടെ ഓവർ പൂർത്തിയാക്കാനാകാതെ മായങ്കിനു പിൻവാങ്ങേണ്ടിവന്നു.
17 വർഷത്തിനിടയിൽ പേരും പോരാളികളും ഉൾപ്പെടെ പലതവണ മാറിമാറി വന്നിട്ടും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ മാറ്റമില്ലാതെ തുടരുന്നത് 2 കാര്യങ്ങൾക്കാണ്. ആദ്യത്തേത് കിങ് കോലി എന്ന സാക്ഷാൽ വിരാട് കോലിയും രണ്ടാമത്തേത് കിരീടനേട്ടം എന്ന ഇനിയും അവസാനിക്കാത്ത സ്വപ്നവും. 17–ാം സീസണിലും ബെംഗളൂരുവിനെ നയിക്കുന്നത് ഈ രണ്ട് കാര്യങ്ങള്‍ തന്നെയാണ്. ബെംഗളൂരുവിന്റെ പ്രതീക്ഷകൾക്കൊത്ത നിലയിലാണ് കോലിയുടെ ഇതുവരെയുള്ള മുന്നേറ്റം. 4 മത്സരങ്ങളിൽ നിന്ന് അടിച്ചുകൂട്ടിയ 203 റൺസിന്റെ പിന്‍ബലത്തിൽ ഓറഞ്ച് ക്യാപ് ഇപ്പോഴും കോലിയുടെ തലയിൽ തന്നെയുണ്ട്. എന്നാൽ, കപ്പ് എന്നത് ഇത്തവണയും സ്വപ്നമായി തന്നെ അവസാനിക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിൽ കോലിയുടെ 100–ാം ഐപിഎൽ മത്സരത്തിലും തോൽവി വഴങ്ങിയതോടെ ആർസിബിയുടെ മുന്നോട്ടുള്ള പോക്ക് ശരിക്കും ആശങ്കയിലായിരിക്കുകയാണ്.
വിമാനത്തിലെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന കർണാടക ക്രിക്കറ്റ് താരം മയാങ്ക് അഗർവാൾ മത്സരത്തിലേക്കു തിരിച്ചെത്തുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന തമിഴ്നാടിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കർണാടക ടീമിനെ മയാങ്ക് നയിക്കും. കഴിഞ്ഞയാഴ്ച റയിൽവേസിനെതിരായ മത്സരം നഷ്ടമായതിനുശേഷമാണ് മയാങ്കിന്റെ മടങ്ങിവരവ്.
വിമാനത്തിലെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിൽസയിലായിരുന്ന കർണാടക ക്രിക്കറ്റ് താരം മയാങ്ക് അഗർവാൾ അഗർത്തലയിലെ ആശുപത്രി വിട്ട് ബെംഗളൂരുവിലെത്തി. അപകടസ്ഥിതി തരണം ചെയ്തെങ്കിലും റയിൽവേസിനെതിരെ ഇന്നു തുടങ്ങുന്ന രഞ്ജി ട്രോഫി മത്സരം കർണാടക ക്യാപ്റ്റൻ കൂടിയായ മയാങ്കിന് നഷ്ടമാകും.
അഗര്‍ത്തല∙ വിമാനത്തിൽനിന്ന് വെള്ളം കുടിച്ചതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം മയാങ്ക് അഗര്‍വാള്‍ അവശനിലയിലായ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തം. മയാങ്കിന്റെ മാനേജർ നൽകിയ പരാതി പ്രകാരമാണ് ത്രിപുര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
അഗർത്തല ∙ യാത്രയ്ക്ക് തൊട്ടുമുൻപ് വിമാനത്തിൽവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച കർണാടക ക്യാപ്റ്റൻ മയാങ്ക് അഗർവാള്‍ രഞ്ജി ട്രോഫിയിലെ അടുത്ത മത്സരത്തിന് ഇറങ്ങില്ല. ഫെബ്രുവരി 2 മുതൽ സൂറത്തിൽ റെയിൽവേസിനെതിരെയാണ് കർണാടകയുടെ അടുത്ത മത്സരം ആരംഭിക്കുന്നത്. നിലവില്‍ അഗര്‍ത്തലയിലെ
Results 1-10 of 59