Activate your premium subscription today
ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷത്തിനു ശേഷം ഐപിഎൽ മത്സരങ്ങൾ പുനഃരാരംഭിച്ചപ്പോൾ എന്തുകൊണ്ട് ഇന്ത്യയിലേക്കു തിരികെ വന്നില്ലെന്ന കാര്യത്തിൽ പ്രതികരിച്ച് ഡൽഹി ക്യാപിറ്റൽസ് താരം മിച്ചൽ സ്റ്റാർക്ക്. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫിൽ കടക്കാതെ പുറത്തായിരുന്നു. സീസണിലെ അവസാന മത്സരങ്ങളിൽ സ്റ്റാർക്ക് ഉൾപ്പടെയുള്ള വിദേശ താരങ്ങളുടെ അഭാവവും ഡൽഹിക്കു തിരിച്ചടിയായി.
ഐപിഎൽ നിർത്തിവച്ചതോടെ ഡൽഹി വിമാനത്താവളത്തിലെത്തിയ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക്, പിന്നാലെ കൂടിയ വ്ലോഗറോടു ചൂടായി. ക്രിക്കറ്റ് കിറ്റുകൾ മാറ്റുന്നതിനിടെ ക്യാമറയുമായി സ്റ്റാർക്കിനു നേരെയെത്തിയ വ്ലോഗറോട് മാറിപ്പോകാൻ സൂപ്പർ താരം നിർദേശിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തിനിടെ ഡൽഹി ക്യാപിറ്റൽസ്– പഞ്ചാബ് കിങ്സ് ഐപിഎൽ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചപ്പോഴുണ്ടായ പരിഭ്രാന്തിയുടെ നിമിഷങ്ങൾ വെളിപ്പെടുത്തി ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം അലീസ ഹീലി.
ന്യൂഡൽഹി∙ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹിമാചൽ പ്രദേശിലെ ധരംശാലയിൽ ഡൽഹി ക്യാപിറ്റൽസ് – പഞ്ചാബ് കിങ്സ് മത്സരത്തിനിടെ സ്റ്റേഡിയം ഒഴിപ്പിച്ച സംഭവത്തിന്റെ ഭീകരത പങ്കുവച്ച് ഡൽഹി താരം മിച്ചൽ സ്റ്റാർക്കിന്റെ ഭാര്യ കൂടിയായ ഓസ്ട്രേലിയൻ താരം അലീസ ഹീലി. വളരെ ആശങ്കപ്പെടുത്തുന്ന
ന്യൂഡൽഹി ∙ സമ്മർദഘട്ടങ്ങളെ അതിജീവിക്കാൻ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനുള്ള മിടുക്കാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് ആവേശ ജയം സമ്മാനിച്ചതെന്ന് ക്യാപ്റ്റൻ അക്ഷർ പട്ടേൽ. നിശ്ചിത ഓവറിൽ ഇരു ടീമുകളും 188 റൺസ് വീതം നേടിയ മത്സരത്തിൽ സൂപ്പർ ഓവറിലൂടെയാണ് ഡൽഹി ജയം പിടിച്ചെടുത്തത്.
മിച്ചൽ സ്റ്റാർക്കിന്റെ ഇടംകൈയിൽനിന്നു പാഞ്ഞ സൂപ്പർ ഫാസ്റ്റ് യോർക്കറുകൾ ആദ്യം ഡൽഹിയെ തോൽവിയിൽനിന്നു രക്ഷിച്ചു. പിന്നീട് സൂപ്പർ ഓവറിൽ കളി ജയിപ്പിച്ചു. ഈ സീസണിൽ ആദ്യമായി സൂപ്പർ ഓവറിലേക്കു നീണ്ട ഐപിഎൽ ത്രില്ലറിൽ ഡൽഹി രാജസ്ഥാനെ കീഴടക്കിയപ്പോൾ ജയമൊരുക്കിയത് സ്റ്റാർക്കിന്റെ ബോളിങ് ബ്രില്യൻസ്.
ഐപിഎലിന്റെ തുടക്കം മുതൽ കളിച്ചിട്ടും ഒരു കപ്പു പോലും നേടാതിരുന്ന ടീം ഒരു സുപ്രഭാതത്തിൽ പേരും വ്യക്തിത്വവുംതന്നെ മാറ്റി പുതിയ രൂപമെടുക്കുന്നു. കൊച്ചി ടസ്കേഴ്സ് കേരളയും ഗുജറാത്ത് ലയൺസും പുണെ വാരിയേഴ്സും ഐപിഎല്ലിന്റെ ചരിത്രത്തിൽനിന്നു തന്നെ മാഞ്ഞുപോയതാണെങ്കിൽ, ഗതി പിടിക്കാത്ത ഒരു ടീമിനെ നേരെയാക്കിയെടുക്കാന്‍ വ്യക്തിത്വം മാറ്റിയ ഫ്രാഞ്ചൈസി ഡൽഹി ക്യാപിറ്റൽസായിരിക്കും. അങ്ങനെ 11 സീസണുകൾക്കൊടുവിൽ ഡൽഹി ഡെയർ ഡെവിൾസ് മാറി ഡൽഹി ക്യാപിറ്റൽസ് ആയി. പഴയ തീപ്പന്തിന്റെ ലോഗോ മാറി വിജയിക്കാൻ വെമ്പുന്ന കടുവകൾ അണിനിരന്നു. പക്ഷേ പഴയ നീലക്കുപ്പായവും കപ്പില്ലായ്മയും അതേപടി നിലനിൽക്കുന്നു. പേരു മാറിയ ശേഷം ആറു സീസണുകൾ കളിച്ചിട്ടും മോഹക്കപ്പെന്ന ലക്ഷ്യം ഇതുവരെ എത്തിപ്പിടിക്കാനായിട്ടുമില്ല. 2018ലാണ് നിർണായകമായ പേരുമാറ്റം ഡല്‍ഹിയിൽ സംഭവിക്കുന്നത്. 2008, 2009 സീസണുകളിൽ സെമി ഫൈനലുകളും 2012ൽ പ്ലേ ഓഫും കളിച്ചതാണ് ഡെയർ ഡെവിൾസിന്റെ മികച്ച പ്രകടനങ്ങൾ. പേരുമാറ്റത്തിനു ശേഷം 2020ൽ ഡൽഹി ക്യാപിറ്റൽസ് ഫൈനൽ വരെയെത്തി. പക്ഷേ കലാശപ്പോരിൽ മുംബൈ ഇന്ത്യൻസിനോടു തോറ്റു. 2019, 2021 സീസണുകളിൽ പ്ലേ ഓഫ് കളിച്ചു. എന്നാല്‍ കഴിഞ്ഞ മൂന്നു സീസണുകളിലും ടീം ഗ്രൂപ്പ് ഘട്ടം കടന്നില്ല. അതിന്റെ ഭാഗമായിക്കൂടിയാണ് 2025 ഐപിഎല്ലിനു മുൻപേ ഡല്‍ഹി ടീമിന്റെ കരുത്തു കൂട്ടിയത്. ജെഎസ്ഡബ്ല്യു, ജിഎംആർ ഗ്രൂപ്പുകൾക്ക് ഡല്‍ഹിയിൽ 50 ശതമാനം വീതം ഓഹരികളാണുള്ളത്. ഈ വർഷം ജിഎംആർ ഗ്രൂപ്പാണ് ടീമിന്റെ മേൽനോട്ടം. അതോടെ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് പ്രിയങ്കരരായ താരങ്ങളും പരിശീലക സംഘവും ടീം വിട്ടു.
മെൽബൺ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ എല്ലാ മത്സരങ്ങളും ഒറ്റ വേദിയിൽ കളിച്ചതിന്റെ മുൻതൂക്കം ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട് എന്ന വാദത്തെ പിന്തുണച്ചും, ഈ വിവാദവുമായി ബന്ധപ്പെട്ട് പുതിയൊരു വാദം ഉയർത്തിയും ഓസ്ട്രേലിയൻ പേസ് ബോളർ മിച്ചൽ സ്റ്റാർക്ക് രംഗത്ത്. എല്ലാ മത്സരങ്ങളും ദുബായിൽ കളിച്ചതിന്റെ ഗുണം
ഒരു മരണഗ്രൂപ്പ് പോലെയാണ് 19നു പാക്കിസ്ഥാനിൽ ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ റൗണ്ട് മത്സരങ്ങൾ. 4 ടീമുകൾ വീതമുള്ള 2 ഗ്രൂപ്പുകൾ. ഇതിൽനിന്നു മികച്ച 2 ടീമുകൾ വീതം സെമിയിലേക്ക്. ഒരു തോൽവി പോലും സെമിസാധ്യതകളെ അട്ടിമറിച്ചേക്കാം. അതിനാൽ, ഓരോ മത്സരവും ടീമുകൾക്കു ജീവന്മരണ പോരാട്ടമാണ്.
സിഡ്നി∙ പാക്കിസ്ഥാനിൽ ഈ മാസം ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിക്കുള്ള ഓസ്ട്രേലിയൻ ടീമിൽനിന്ന് പേസ് ബോളർ മിച്ചൽ സ്റ്റാർക്കും പിൻമാറി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്റ്റാർക്കിന്റെ പിൻമാറ്റം. ഇതോടെ, ചാംപ്യൻസ് ട്രോഫിക്കായി ഓസ്ട്രേലിയ പ്രഖ്യാപിച്ച ആദ്യ ടീമിൽനിന്ന് ഒഴിവാകുന്ന അഞ്ചാമത്തെ താരമായി
Results 1-10 of 39