Activate your premium subscription today
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തി പേസർ മുഹമ്മദ് ഷമി. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലൂടെയാണ് ഷമിയുടെ തിരിച്ചുവരവ്. പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ട്വന്റി20 ടീമിൽ തുടരും. രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയ്ക്കു പകരം ധ്രുവ് ജുറെലും ടീമിൽ സ്ഥാനം പിടിച്ചു.
പേസ് ബോളർ മുഹമ്മദ് ഷമിയെ ഓസ്ട്രേലിയൻ പരമ്പരയിൽ ഉൾപ്പെടുത്താതിരുന്നതിനെ വിമർശിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ‘‘ഷമിയുടെ പരുക്ക് ഭേദമായെന്നു വാർത്തകൾ വന്നു. ബംഗാളിനു വേണ്ടി കളിക്കുകയും ചെയ്തു. പക്ഷേ എന്നിട്ടും അദ്ദേഹത്തെ ഓസ്ട്രേലിയൻ പരമ്പരയിലെ അവസാന ടെസ്റ്റുകളിലേക്കു പരിഗണിച്ചില്ല.
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ടെന്നിസ് താരം സാനിയ മിർസയും ഒരുമിച്ചുള്ളതെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജം. നിർമിത ബുദ്ധി (എഐ– ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)യുടെ സഹായത്തോടെ ഉണ്ടാക്കിയെടുത്ത ചിത്രങ്ങളാണ് ഷമിയുടേയും സാനിയയുടേയും പേരിൽ പ്രചരിക്കുന്നത്. മകനോടൊപ്പം ദുബായിൽ
വെറ്ററൻ സ്പിന്നർ ആർ. അശ്വിന്റെ പകരക്കാരനായി മുംബൈ ഓഫ് സ്പിന്നർ തനുഷ് കൊട്യനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി ബിസിസിഐ. മൂന്നാം ടെസ്റ്റിനു പിന്നാലെ ആർ. അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചതോടെയാണ് ബിസിസിഐ മുംബൈയുടെ വിശ്വസ്തനായ താരത്തെ ടീമിലെത്തിച്ചത്. വിജയ് ഹസാരെ ട്രോഫിക്കു വേണ്ടി മുംബൈ ടീം ക്യാംപിലുള്ള താരം ചൊവ്വാഴ്ച മെൽബണിലേക്കു പോകും.
ബോർഡർ– ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയുടെ പേസ് ബോളിങ് ആശങ്കകൾ തുടരുമ്പോഴും, വെറ്ററൻ താരം മുഹമ്മദ് ഷമി ടീമിനൊപ്പം ചേരുന്ന കാര്യം ഇനിയും തീരുമാനമായില്ല. അവസാന രണ്ടു ടെസ്റ്റുകളിൽ ഷമി കളിക്കുന്ന കാര്യം സജീവ ചർച്ചയായി നിലനിൽക്കുന്നുണ്ട്. പക്ഷേ താരത്തിന്റെ ഫിറ്റ്നസിന്റെ കാര്യത്തിൽ ബിസിസിഐയ്ക്ക് ഇതുവരെ ആത്മവിശ്വാസം വന്നിട്ടില്ല.
അഡ്ലെയ്ഡ് ടെസ്റ്റിൽ ജസ്പ്രീത് ബുമ്രയൊഴികെയുള്ള ഇന്ത്യന് പേസർമാർക്ക് തിളങ്ങാനാകാതെ പോയതോടെ, മുഹമ്മദ് ഷമിയുടെ ടീമിലേക്കുള്ള തിരിച്ചുവരവ് വീണ്ടും ചർച്ചയാകുകയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബംഗാളിനായി ഷമി തകർത്തടിക്കുമ്പോഴും ടെസ്റ്റ് ടീമിലേക്ക് താരത്തെ തിരിച്ചുവിളിക്കാന് ബിസിസിഐ തയാറായിട്ടില്ല.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച് സഹോദരൻ മുഹമ്മദ് കൈഫിന് ആശംസയുമായി ഇന്ത്യൻ താരം മുഹമ്മദ് ഷമി. ഇന്നലെ നടന്ന, രാജസ്ഥാനെതിരായ മത്സരത്തിലൂടെയാണ് മുഹമ്മദ് കൈഫ് ബംഗാൾ ജഴ്സിയിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അരങ്ങേറിയത്. മുഹമ്മദ് ഷമിയും മത്സരത്തിൽ കളിച്ചിരുന്നു. രാജസ്ഥാനെ ഏഴു വിക്കറ്റിനു തകർത്ത് ഗ്രൂപ്പ് എയിൽനിന്ന് ഒന്നാം സ്ഥാനക്കാരായി ബംഗാൾ ക്വാർട്ടറിൽ കടക്കുകയും ചെയ്തു.
വരാനിരിക്കുന്ന ഐപിഎൽ താരലേലത്തിൽ മുഹമ്മദ് ഷമിയുടെ വില കുറയുമെന്നു പ്രവചിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഗുജറാത്ത് ടൈറ്റൻസ് അടുത്ത സീസണിലേക്കു നിലനിർത്താതിരുന്നതോടെയാണ് ഷമി താരലേലത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നത്. പരുക്കിന്റെ പിടിയിലുള്ള ഷമിക്ക് കഴിഞ്ഞ തവണ ലഭിച്ച 6.25 കോടിക്കു മുകളിൽ ഇത്തവണയും കിട്ടില്ലെന്നായിരുന്നു മഞ്ജരേക്കറുടെ കണ്ടെത്തൽ.
ഇൻഡോർ∙ ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം മത്സരരംഗത്തേക്കെത്തുള്ള തിരിച്ചുവരവ് ബാറ്റുകൊണ്ടും ആഘോഷമാക്കിയ വെറ്ററൻ താരം മുഹമ്മദ് ഷമിയുടെ മികവിൽ, മധ്യപ്രദേശിനെതിരായ രഞ്ജി മത്സരത്തിൽ ബംഗാളിന് നാടകീയ വിജയം. ബംഗാൾ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശ്, 99.2 ഓവറിൽ 326 റൺസിന് പുറത്തായി. വിജയസാധ്യത ഇരുവശത്തേക്കും മാറിമറിഞ്ഞ നാടകീയ നിമിഷങ്ങൾക്കൊടുവിൽ, കുമാർ കാർത്തികേയ സിങ്ങിനെ പുറത്താക്കി മുഹമ്മദ് ഷമി തന്നെയാണ് ടീമിന് 11 റൺസിന്റെ വിജയം സമ്മാനിച്ചത്.
ന്യൂഡൽഹി ∙ ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം മത്സരരംഗത്തേക്കെത്തിയ മുഹമ്മദ് ഷമി തിരിച്ചുവരവ് വിക്കറ്റുകൾകൊണ്ട് ആഘോഷമാക്കി. മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ബംഗാളിനായി കളത്തിലിറങ്ങിയ ഷമി ഒന്നാം ഇന്നിങ്സിൽ 4 വിക്കറ്റുമായി തിളങ്ങി. ആകെ 19 ഓവർ ബോൾ ചെയ്ത താരം 4 മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ വഴങ്ങിയത് 54 റൺസാണ്. 3 മധ്യപ്രദേശ് ബാറ്റർമാരെ ക്ലീൻബോൾഡാക്കിയ ഷമി ഒരാളെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു.
Results 1-10 of 132