Activate your premium subscription today
‘ടീം ടോട്ടലിനു മുന്നിൽ 3 എന്ന നമ്പർ കാണാനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ’– റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 20 ഓവറിൽ 287 റൺസ് നേടി, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ സ്വന്തം പേരിൽ കുറിച്ച ശേഷം സൺറൈസേഴ്സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡ് പറഞ്ഞു. 287 റൺസ് നേടാൻ സാധിച്ച തങ്ങൾക്ക് 300 റൺസ് എന്ന മാജിക്കൽ നമ്പറിലേക്ക് എത്താൻ അധികം സമയം വേണ്ടെന്ന സൂചന കൂടി ഹെഡിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു. കഴിഞ്ഞ സീസൺ വരെ 200 റൺസ് എന്നത് ഐപിഎലിലെ മികച്ച ടോട്ടലായിരുന്നെങ്കിൽ ഈ സീസണിൽ 250 റൺസ് പോലും സേഫ് അല്ലെന്നതാണ് വാസ്തവം. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നോട്ടുവച്ച 262 റൺസ് വിജയലക്ഷ്യം 8 പന്ത് ബാക്കി നിർത്തിയാണ് പഞ്ചാബ് കിങ്സ് മറികടന്നത്. 42 സിക്സറുകളായിരുന്നു ആ മത്സരത്തിൽ ആകെ പിറന്നത്. ട്വന്റി20 ചരിത്രത്തിൽ തന്നെ ഇത് റെക്കോർഡാണ്. ഇത്തരത്തിൽ റൺമഴ നിർത്താതെ പെയ്യുന്ന ഈ ഐപിഎൽ സീസണിൽ ബോളർമാരുടെ സ്ഥിതിയാണ് കഷ്ടം. ബാറ്റർമാർ ഒന്നിനു പുറകേ ഒന്നായി റെക്കോർഡുകൾ വാരിക്കൂട്ടുമ്പോൾ നാണക്കേടിന്റെ റെക്കോർഡുകൾ മുഴുവൻ ബോളർമാർ ഏറ്റുവാങ്ങുകയാണ്.
ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരം ജയിച്ചശേഷം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ പറഞ്ഞു. ‘എന്റെ മാൻ ഓഫ് ദ് മാച്ച് സന്ദീപ് ശർമയാണ്’. മുംബൈ–ഗുജറാത്ത് മത്സരത്തിനു പിന്നാലെ മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ അഭിപ്രായപ്പെട്ടു: ശരിക്കും മാൻ ഓഫ് ദ് മാച്ച് മോഹിത് ശർമയാണ്. കളിക്കണക്കിന്റെ ബോർഡിൽ ഗ്ലാമർ കാണില്ലെങ്കിലും സ്വന്തം ടീമിന്റെ
ഐപിഎൽ ഫൈനൽ മത്സരത്തിൽ വിജയം ഉറപ്പിച്ച ഗുജറാത്തിന് പരാജയത്തിന്റെ കയ്പ്പുനീരു കുടിക്കേണ്ടി വന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിലെ അവസാന രണ്ട് പന്തിലാണ് ചെന്നൈ വിജയം കൈക്കലാക്കിയത്.
നീണ്ട ഇടവേളയ്ക്കുശേഷം ഐപിഎല്ലിലൂടെ തിരിച്ചെത്തിയ മോഹിത് ശർമ മികച്ച പ്രകടനമാണ് ടൂർണമെന്റിലുടനീളം നടത്തിയത്. എന്നാൽ ചെന്നൈക്കെതിരായ അവസാന മത്സരത്തിൽ ഗുജറാത്തിന് തോൽവി വഴങ്ങേണ്ടി വന്നതിന്റെ പഴി മുഴുവനും ഏറ്റുവാങ്ങേണ്ടി വന്നത് മോഹിത് ആണ്.
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) മിന്നും താരങ്ങളിലൊരാളായ മോഹിത് ശർമയുടെ ഈ സീസണിലെ നേട്ടത്തിന് തിളക്കം ഏറെയാണ്. 13 മത്സരങ്ങളിൽ നിന്നും 24 വിക്കറ്റാണാണ് ഗുജറാത്ത് ടെറ്റൻസ് താരം ഇതു വരെ സ്വന്തമാക്കിയിരുന്നത്. ഇത്തവണ ഐപിഎല്ലിൽ ഇതുവരെ ഏറ്റവുമധികം വിക്കറ്റ് നേടിയ മൂന്നാമത്തെ താരം. കഴിഞ്ഞ
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) മിന്നും താരങ്ങളിലൊരാളായ മോഹിത് ശർമയുടെ പുതിയ സീസണിലെ റോൾ കണ്ട് ഞെട്ടി ആരാധകർ. ഒരുകാലത്ത് ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണിയുടെ വജ്രായുധമായിരുന്ന മോഹിത് ശർമ ഇത്തവണയും ഐപിഎലിന് എത്തുന്നുണ്ട്. അതുപക്ഷേ, ഇത്തവണ ഐപിഎൽ അരങ്ങേറ്റം കുറിക്കുന്ന
Results 1-6