Activate your premium subscription today
ദുബായ്∙ ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ താരം ശുഭ്മൻ ഗിൽ. രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാൻ താരം ബാബർ അസമിനെക്കാൾ 47 പോയിന്റ് അധികമാണ് ഗില്ലിന്. പാക്കിസ്ഥാനെതിരായ മത്സരത്തിലെ സെഞ്ചറിയോടെ വിരാട് കോലി ആദ്യ അഞ്ചിൽ തിരിച്ചെത്തി.
രാജ്കോട്ട്∙ അയർലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ റെക്കോർഡ് പ്രകടനവുമായി ഇന്ത്യൻ വനിതാ ടീം. രാജ്കോട്ടിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 435 റൺസെടുത്തു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പുരുഷ, വനിതാ ടീമുകളെ പരിഗണിച്ചാൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2011ൽ വെസ്റ്റിൻഡീസിനെതിരെ പുരുഷ ടീം നേടിയ അഞ്ചിന് 418 റൺസെന്ന റെക്കോർഡ് സ്കോറാണ് ഇന്ത്യൻ വനിതകൾ തകർത്തത്. ഓപ്പണർമാരായ ക്യാപ്റ്റൻ സ്മൃതി മന്ഥന, പ്രതിക റാവൽ എന്നിവര് സെഞ്ചറി പ്രകടനവുമായി തിളങ്ങിയതോടെയാണ് ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് എത്തിയത്.
സിഡ്നി ∙ ശ്രീലങ്കൻ പരമ്പരയിൽ നിന്നു വിട്ടുനിന്നെങ്കിലും ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിൽ പേസർ പാറ്റ് കമിൻസ് തന്നെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ നയിക്കും. പരുക്കിൽ നിന്നു മോചിതനാകുന്ന കമിൻസ് ഭാര്യയുടെ പ്രസവത്തിനായി കൂടിയാണ് ലങ്കൻ പരമ്പരയിൽ നിന്നു വിശ്രമമെടുത്തത്. പരുക്കുമൂലം ഇന്ത്യയ്ക്കെതിരെ അവസാന രണ്ടു ടെസ്റ്റുകളിൽ പുറത്തിരുന്ന സഹപേസർ ജോഷ് ഹെയ്സൽവുഡിനെയും ചാംപ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ന്യൂഡൽഹി ∙ തേഡ് അംപയറുടെ തീരുമാനം അറിയാൻ ഗ്രൗണ്ടിലെ ബിഗ് സ്ക്രീനിലേക്ക് കണ്ണുനട്ടിരിക്കുന്നതുപോലെയാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ അവസ്ഥ. അടുത്തമാസം നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ ടീം പ്രഖ്യാപനത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ പ്രാഥമിക പട്ടികപോലും പൂർത്തിയാക്കാൻ ബിസിസിഐയ്ക്കു കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ടീമിനെ ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചെങ്കിലും ചാംപ്യൻസ് ട്രോഫി ടീം സംബന്ധിച്ച് തീരുമാനമൊന്നുമായില്ല. ടീം പ്രഖ്യാപനത്തിനായി ഇന്ത്യ ഐസിസിയോട് സമയം നീട്ടി ചോദിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
രാജ്കോട്ട് ∙ യുവതാരം പ്രതിക റാവലിന്റെയും (89) ദേശീയ ടീമിലേക്കു തിരിച്ചെത്തിയ തേജൽ ഹസബ്നിസിന്റെയും (53 നോട്ടൗട്ട്) അർധ സെഞ്ചറികളുടെ കരുത്തിൽ അയർലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് 6 വിക്കറ്റ് ജയം.
വഡോദര ∙ മഞ്ഞുപെയ്യേണ്ട ക്രിസ്മസ് രാത്രി റൺമഴ പെയ്യിച്ചും നക്ഷത്രങ്ങൾ തിളങ്ങേണ്ട ആകാശത്ത് സിക്സറുകൾ നിറച്ചും ഇന്ത്യൻ വനിതകൾ ക്രിസ്മസ് ആഘോഷം ഒരു ദിവസം മുൻപേ ഗംഭീരമായി തുടങ്ങി. വിൻഡീസിനെതിരായ രണ്ടാം വനിതാ ഏകദിനത്തിൽ 115 റൺസിന്റെ കൂറ്റൻ ജയവുമായി 3 മത്സര പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഹർലീൻ ഡിയോളിന്റെ കന്നി സെഞ്ചറിയുടെ (103 പന്തിൽ 115) ബലത്തിൽ 50 ഓവറിൽ 358 റൺസ് നേടി.
ട്വന്റി20 പരമ്പര തോൽവിയുടെ ക്ഷീണം മാറ്റാനിറങ്ങിയ വിൻഡീസിനെ ആദ്യ ഏകദിനത്തിൽ തരിപ്പണമാക്കി ഇന്ത്യൻ വനിതകൾ. ആദ്യം ബാറ്റു ചെയ്ത് 314 റൺസ് നേടിയ ഇന്ത്യ വിൻഡീസിനെ 103 റൺസിൽ എറിഞ്ഞൊതുക്കി. ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 211 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം.
ദുബായ് ∙ അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിലെ കിരീടം വീണ്ടെടുക്കാനിറങ്ങിയ ഇന്ത്യയുടെ കൗമാരപ്പടയെ ഞെട്ടിച്ച് കിരീടം നിലനിർത്തി ജൂനിയർ ‘ബംഗ്ലാ കടുവകൾ’. ഏറെക്കുറെ ഏകപക്ഷീയമായി മാറിയ കലാശപ്പോരാട്ടത്തിൽ 59 റൺസിനാണ് ബംഗ്ലദേശ് ഇന്ത്യയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 49.1 ഓവറിൽ 198 റൺസിന് എല്ലാവരും പുറത്തായി. ബാറ്റർമാർ കൂട്ടത്തോടെ നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ മറുപടി 35.2 ഓവറിൽ 139 റൺസിൽ അവസാനിച്ചു.
ബുലവായോ (സിംബാബ്വെ) ∙ പാക്കിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ സിംബാബ്വെയ്ക്ക് 80 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 40.2 ഓവറിൽ 205 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ 21 ഓവറിൽ 6ന് 60 എന്ന സ്കോറിൽ നിൽക്കെ മഴ കളി തടസ്സപ്പെടുത്തി.
ബ്രിസ്റ്റോൾ∙ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ഏകദിന മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയയ്ക്ക് 49 റൺസ് ജയം. ഇതോടെ 5 മത്സര പരമ്പര ഓസീസ് 3–2ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.2 ഓവറിൽ 309ന് പുറത്തായി. സെഞ്ചറി നേടിയ ബെൻ ഡെക്കറ്റിന്റെ (91 പന്തിൽ 107) ഇന്നിങ്സാണ് ആതിഥേയർക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ ഓസീസ് 20.4 ഓവറിൽ 2ന് 165 എന്ന സ്കോറിൽ നിൽക്കെ മഴ പെയ്തു.
Results 1-10 of 49