Activate your premium subscription today
ഇസ്ലാമാബാദ്∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ തകർപ്പൻ സെഞ്ചറിയുമായി കറാച്ചി കിങ്സിന് വിജയം സമ്മാനിച്ച ഇംഗ്ലിഷ് താരത്തിന് ടീമിന്റെ സമ്മാനം ഹെയർ ഡ്രൈയർ! മുൾട്ടാൻ സുൽത്താൻസിനെതിരായ മത്സരത്തിൽ 43 പന്തിൽ 14 ഫോറും നാലു സിക്സും സഹിതം 101 റൺസെടുത്ത ജയിംസ് വിൻസിനാണ് കറാച്ചി
ഇസ്ലാമാബാദ്∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ മുൾട്ടാൻ സുൽത്താൻസിന്റെ ബാറ്റർമാർ കളത്തിലുള്ളപ്പോൾ ‘ചറപറാ’ സിക്സറുകൾ പറക്കട്ടെ എന്ന് പലസ്തീൻകാർ പ്രാർഥിക്കും. അവരുടെ ബോളർമാർ പന്തെറിയുമ്പോൾ, തുരുതുരാ വിക്കറ്റുകൾ വീഴട്ടെ എന്നും! പലസ്തീൻകാരുടെ ഈ പ്രാർഥനയ്ക്ക് ഒരു കാരണമുണ്ട്. ഇത്തവണ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ
ഇസ്ലാമാബാദ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ സമയത്ത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സാമ്പത്തിക കാര്യങ്ങളിൽ വീഴ്ച വരുത്തിയെന്ന ആരോപണവുമായി പ്രാദേശിക മാധ്യമപ്രവർത്തകനായ ഷാഹിദ് ഹാഷ്മി രംഗത്ത്. പിച്ചുകൾ ഒരുക്കാനും സ്റ്റേഡിയം കൈകാര്യം ചെയ്യാനും കൃത്യമായ സമയത്ത് പണം ലഭ്യമാക്കുന്നതിൽ പിസിബി പരാജയപ്പെട്ടതായി ഹാഷ്മി ആരോപിച്ചു. റാവൽപിണ്ടി സ്റ്റേഡിയത്തിലെ പിച്ചിന്റെ ചുമതലയുള്ള ക്യൂറേറ്റർ, പിസിബിയിൽനിന്ന് പണം ലഭിക്കാത്തതിനെ തുടർന്ന് സ്വന്തം ബൈക്ക് വിറ്റ് അവശ്യസാധനങ്ങൾ വാങ്ങേണ്ടി വന്നുവെന്നും ഹാഷ്മി വെളിപ്പെടുത്തി.
ഇസ്ലാമാബാദ്∙ ഇംഗ്ലിഷ് വശമില്ലാത്തതിന്റെ പേരിൽ നാണക്കേടൊന്നും തോന്നുന്നില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ മുഹമ്മദ് റിസ്വാൻ. പാക്കിസ്ഥാൻ സൂപ്പർ ലീഗിനു മുന്നോടിയായി സംസാരിക്കുമ്പോഴാണ്, ഇംഗ്ലിഷ് സംസാരിക്കാൻ അറിയാത്തതിന്റെ പേരിൽ നാണക്കേടൊന്നും തോന്നുന്നില്ലെന്ന റിസ്വാന്റെ പ്രഖ്യാപനം.
പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ കരാർ ഉപേക്ഷിച്ച് ഐപിഎൽ കളിക്കാൻ മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടര് കോർബിൻ ബോഷിന് ശിക്ഷ വിധിച്ച് പാക്ക് ക്രിക്കറ്റ് ബോർഡ്. താരത്തെ പാക്കിസ്ഥാൻ ക്രിക്കറ്റ് ലീഗിൽനിന്ന് ഒരു വർഷത്തേക്കു വിലക്കും. പിഎസ്എലിന്റെ ഡ്രാഫ്റ്റിൽ ഡയമണ്ട് കാറ്റഗറിയിൽ ഉൾപ്പെടുത്തി ബാബർ അസം നയിക്കുന്ന പെഷവാർ സൽമിയാണ് കോര്ബിൻ
ഇസ്ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ഇപ്പോൾ അഭിമുഖീകരിക്കുന്ന തകർച്ചയ്ക്കു കാരണം ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ആണെന്ന വിചിത്രവാദവുമായി പാക്കിസ്ഥാന്റെ മുൻ താരം റഷീദ് ലത്തീഫ്. പാക്കിസ്ഥാൻ ആതിഥ്യം വഹിച്ച ചാംപ്യൻസ് ട്രോഫിയിലും അതിനുശേഷം ന്യൂസീലൻഡ് പര്യടനത്തിലും പാക്കിസ്ഥാൻ തകർന്നടിയാൻ കാരണം, പാക്ക്
ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിനു പിന്നാലെ കളി കാണാനെത്തിയ ആരാധകരെ പാക്ക് താരം ഖുഷ്ദിൽ ഷാ കയ്യേറ്റം ചെയ്ത സംഭവം ന്യായീകരിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. കളി കാണാനെത്തിയ അഫ്ഗാൻ വംശജരായ ആളുകളാണു പ്രശ്നങ്ങളുണ്ടാക്കിയതെന്നും പാക്ക് വിരുദ്ധതയ്ക്കെതിരെ ഖുഷ്ദിൽ ഷാ പ്രതികരിക്കുകയായിരുന്നു
ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിന പോരാട്ടവും തോറ്റതോടെ പാക്ക് താരങ്ങളെ ഗ്രൗണ്ടിൽവച്ച് കളിയാക്കിവിട്ട് ആരാധകർ. പരമ്പരയിലെ അവസാന മത്സരം കളിച്ച പാക്കിസ്ഥാനെതിരെ ന്യൂസീലൻഡ് 43 റൺസ് വിജയമാണു നേടിയത്. പരമ്പര 3–0ന് തോറ്റ് നിരാശയോടെ ഡ്രസിങ് റൂമിലേക്കു മടങ്ങുമ്പോഴാണ് പാക്ക് താരങ്ങളെ ആരാധകർ പരിഹസിച്ചത്.
ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ആശ്വാസ വിജയം തേടിയിറങ്ങിയ പാക്കിസ്ഥാൻ വീണ്ടും തോറ്റു. 43 റൺസ് വിജയമാണ് മൂന്നാം പോരാട്ടത്തിൽ ന്യൂസീലന്ഡ് നേടിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 40 ഓവറിൽ 221 റൺസെടുത്ത് ഓൾഔട്ടായി.
ഹാമിൽട്ടൻ∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ യുവതാരം ശുഭ്മൻ ഗില്ലിനെ പുറത്താക്കിയശേഷം ‘പ്രത്യേക യാത്രയയപ്പ്’ നൽകി ചമ്മിയ പാക്കിസ്ഥാൻ താരം അബ്രാർ അഹമ്മദിന്, ആ സംഭവത്തിന്റെ പേരിൽ ന്യൂസീലൻഡിലും സമാധാനമില്ല. ചാംപ്യൻസ് ട്രോഫിയിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ന്യൂസീലൻഡ്
Results 1-10 of 1027