Activate your premium subscription today
മുംബൈ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായി പാക്കിസ്ഥാൻ സന്ദർശിക്കാനിരുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് യാത്രാനുമതി നിഷേധിച്ചതായി റിപ്പോർട്ട്. ടൂർണമെന്റിനു മുന്നോടിയായി പതിവുള്ള ക്യാപ്റ്റൻമാരുടെ വാർത്താ സമ്മേളനത്തിനും ഫോട്ടോഷൂട്ടിനുമായാണ് രോഹിത് പാക്കിസ്ഥാൻ സന്ദർശിക്കാനിരുന്നത്.
ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിന്റെ ജഴ്സിയിൽ ആതിഥേയരായ പാക്കിസ്ഥാന്റെ പേരുണ്ടാകില്ലെന്ന് അഭ്യൂഹങ്ങൾ. ഇതു വ്യക്തമാക്കുന്ന ഒരു ജഴ്സിയുടെ ചിത്രയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രം വൈറലായതോടെ ബിസിസിഐയ്ക്കെതിരെ രൂക്ഷ വിമർശനമുയർത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തി
ഇസ്ലാമാബാദ്∙ ചാംപ്യൻസ് ട്രോഫിക്കു തുടക്കമാകാൻ ആഴ്ചകൾ മാത്രം ശേഷിക്കെ, ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്ന പാക്കിസ്ഥാനിൽ സ്റ്റേഡിയങ്ങളുടെ നിർമാണം ഇപ്പോഴും പാതിവഴിയിലെന്ന് റിപ്പോർട്ട്. ടൂർണമെന്റിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കു വരണമെന്നു വാശിപിടിച്ച് ഇത്രയും നാൾ വാർത്തകളിൽ നിറഞ്ഞുനിന്ന
ഐസിസി ചാംപ്യൻസ് ട്രോഫി നടത്തിപ്പിൽ അന്തിമ തീരുമാനമെടുത്ത് രാജ്യാന്തര ക്രിക്കറ്റ് കൗൺസില്‍. അടുത്ത വർഷം പാക്കിസ്ഥാനില്‍ നടക്കേണ്ട ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കളികൾ ‘ന്യൂട്രൽ’ വേദിയിൽ നടത്തുമെന്ന് ഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2024 മുതൽ 2027 വരെയുള്ള ഐസിസി ടൂർണമെന്റുകളിലെ ഇന്ത്യ, പാക്കിസ്ഥാൻ ടീമുകളുടെ മത്സരങ്ങള്‍ ‘ന്യൂട്രൽ’ വേദിയിലായിരിക്കും കളിക്കുകയെന്നും ഐസിസി സ്ഥിരീകരിച്ചിട്ടുണ്ട്.
181.6 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന മുഹമ്മദ് സിറാജ്! ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച വിവരമായിരുന്നു ഇത്. നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ‘വേഗത’ പക്ഷേ സ്പീഡ് ഗണ്ണിനു പിഴവു സംഭവിച്ചതു കാരണമുണ്ടായ തെറ്റായ കണക്കായിരുന്നു.
ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ പാക്കിസ്ഥാനെ തോല്പിച്ച് സിംബാബ്വെ. പാക്കിസ്ഥാൻ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ എട്ടു വിക്കറ്റ് നഷ്ടത്തിൽ ഒരു പന്തു ബാക്കി നിൽക്കെ വിജയ റൺസ് കുറിക്കുകയായിരുന്നു. സ്കോർ: പാക്കിസ്ഥാൻ- 20 ഓവറിൽ ഏഴിന് 132, സിംബാബ്വെ 19.5 ഓവറിൽ എട്ടിന് 133. ആദ്യ രണ്ടു മത്സരങ്ങൾ തോറ്റ
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ‘ഹൈബ്രിഡ് മോഡലിൽ’ നടത്തുന്നതിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാനാകില്ലെന്ന് ബിസിസിഐ. അടുത്ത വർഷം പാക്കിസ്ഥാനില്‍ നടക്കേണ്ട ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കളികൾ മാത്രം യുഎഇയിലേക്കു മാറ്റുന്നതിനാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് സമ്മതിച്ചത്. പക്ഷേ 2031 വരെ ഇന്ത്യയിൽ നടക്കുന്ന ഐസിസി ചാംപ്യൻഷിപ്പുകളിൽ പാക്കിസ്ഥാനും
ക്രിക്കറ്റിന്റെ വിജയത്തിനു വേണ്ടിയാണ് ചാംപ്യൻസ് ട്രോഫി ‘ഹൈബ്രിഡ് മോഡലിൽ’ നടത്താമെന്നു സമ്മതിച്ചതെന്നു പ്രതികരിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്വി. ക്രിക്കറ്റിന്റെ അന്തിമ വിജയം ഉറപ്പാക്കാൻ വേണ്ടിയാണു പുതിയ നീക്കമെന്നും മൊഹ്സിൻ നഖ്വി ദുബായിൽവച്ച് മാധ്യമങ്ങളോടു പറഞ്ഞു.
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ‘ഹൈബ്രിഡ്’ മോഡലിൽ സംഘടിപ്പിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സമ്മതിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ നടത്താനുള്ള ‘ഹൈബ്രിഡ് മോഡൽ’ നിർദേശം അംഗീകരിച്ചില്ലെങ്കിൽ ടൂർണമെന്റ് പാക്കിസ്ഥാനിൽനിന്നു മാറ്റുമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) താക്കീത് നൽകിയിരുന്നു. ഇതോടെയാണ് പിസിബി വഴങ്ങിയതെന്നാണ് സൂചന
അണ്ടർ 19 ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. പാക്കിസ്ഥാൻ 43 റൺസ് വിജയമാണ് ഇന്ത്യയ്ക്കെതിരെ സ്വന്തമാക്കിയത്. 282 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ 47.1 ഓവറിൽ 238 റണ്‍സെടുത്തു പുറത്താകുകയായിരുന്നു. അർധ സെഞ്ചറി നേടിയ നിഖിൽ കുമാറാണ് മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ടോപ് സ്കോറർ. 77 പന്തുകൾ നേരിട്ട താരം 67 റൺസെടുത്തു പുറത്തായി.
Results 1-10 of 479