Activate your premium subscription today
ലഹോർ∙ ശനിയാഴ്ച വൈകിട്ട് സിംബാബ്വെ ദേശീയ ടീമിനൊപ്പം ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരം കളിക്കുന്നു, ഞായറാഴ്ച വൈകിട്ട് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ലഹോർ കലംദർസിനൊപ്പം കിരീടമുയർത്തുന്നു; 24 മണിക്കൂറിനിടെ 2 വ്യത്യസ്ത രാജ്യങ്ങളിൽ ക്രിക്കറ്റ് കളിച്ച താരമെന്ന അപൂർവത സിംബാബ്വെയുടെ സിക്കന്ദർ റാസയ്ക്ക് സ്വന്തം. പിഎസ്എൽ കളിക്കുന്നതിനിടെയാണ് രാജ്യാന്തര ടെസ്റ്റ് പരമ്പരയ്ക്കായി റാസയെ സിംബാബ്വെ ടീം ഇംഗ്ലണ്ടിലേക്കു വിളിപ്പിച്ചത്.
ലഹോർ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ഫൈനലിൽ ക്വേറ്റ ഗ്വാഡിയേറ്റേഴ്സിനെതിരെ തോൽവിയിലേക്കു നീങ്ങുകയായിരുന്ന ലഹോർ ക്വാലാൻഡേഴ്സിന് നാടകീയ ജയം സമ്മാനിച്ച് പാക്ക് വംശജൻ കൂടിയായ സിംബാബ്വെ താരം സിക്കന്ദർ റാസ. ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന സിംബാബ്വെ ടീമിൽ അംഗമായിരുന്ന റാസ, പിഎസ്എൽ ഫൈനലിന്റെ ടോസിനു 10
ലഹോർ∙ ഇന്ത്യയുമായുള്ള സംഘർഷം അയഞ്ഞതിനു പിന്നാലെ പുനരാരംഭിച്ച പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ), ശേഷിക്കുന്ന മത്സരങ്ങൾക്ക് ഡിആർഎസ് സംവിധാനം ലഭ്യമായേക്കില്ലെന്ന് റിപ്പോർട്ട്. അംപയറിന്റെ തീരുമാനങ്ങൾ കൂടുതൽ പിഴവറ്റതാക്കാൻ സഹായിക്കുന്ന ഹോക്ക് ഐ, ഡിആർഎസ് തുടങ്ങിയ സംവിധാനങ്ങൾക്കു പിന്നിലെ സാങ്കേതിക
ഇന്ത്യ– പാക്ക് സംഘർഷത്തെ തുടർന്ന് പാക്കിസ്ഥാൻ വിമാനത്താവളം അടച്ചപ്പോൾ കരഞ്ഞെന്ന ആരോപണങ്ങൾ തള്ളി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ടോം കറൻ. ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞെന്ന ബംഗ്ലദേശ് താരം റിഷാദ് ഹുസെയ്ന്റെ വെളിപ്പെടുത്തലിനെ ടോം കറൻ തള്ളിക്കളഞ്ഞു. ‘‘ഞാൻ കരഞ്ഞിട്ടില്ല, അക്കാര്യം ഉറപ്പു തരുന്നു. പക്ഷേ ഞാൻ കരയാൻ പോകുകയായിരുന്നു
സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ സൂപ്പർ ലീഗ് വിട്ട ശ്രീലങ്കൻ ബാറ്റർ കുശാൽ മെൻഡിസ് ദിവസങ്ങൾക്കു ശേഷം ഐപിഎലിൽ ചേർന്നു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ലെന്ന് അറിയിച്ചതോടെയാണ് പകരക്കാരനായി കുശാൽ മെൻഡിസിനെ ഗുജറാത്ത് റാഞ്ചിയത്.
പാക്കിസ്ഥാൻ സൂപ്പർ ലീഗ് പാതിവഴിയിൽ ഉപേക്ഷിച്ച് ഐപിഎൽ കളിക്കാനെത്തി ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ ഒവൻ. പരുക്കേറ്റു പുറത്തായ ഗ്ലെൻ മാക്സ്വെലിന്റെ പകരക്കാരനായി മൂന്നു കോടി രൂപയ്ക്കാണ് ഒവൻ പഞ്ചാബ് ടീം ക്യാംപിൽ ചേർന്നത്. ഐപിഎലും പാക്കിസ്ഥാൻ സൂപ്പർ ലീഗും മേയ് 17 ന് തുടങ്ങാനിരിക്കെയാണ്
ലഹോർ ∙ ഐപിഎലിനു പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ലീഗും പുനരാരംഭിക്കുന്നു. ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്ന മേയ് 17നു തന്നെ പിഎസ്എൽ മത്സരങ്ങളും വീണ്ടും തുടങ്ങുമെന്നു പാക്ക് ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്വി അറിയിച്ചു. എലിമിനേറ്ററും ഫൈനലും ഉൾപ്പെടെ 8 മത്സരങ്ങളാണു ബാക്കി. ഇവ റാവൽപിണ്ടിയിലും ലഹോറിലുമായാണു നടക്കുക. വിദേശതാരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ അന്തിമധാരണയായിട്ടില്ല.
ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായതിനു പിന്നാലെ പാക്കിസ്ഥാനിൽനിന്നു രക്ഷപെട്ട അനുഭവം വെളിപ്പെടുത്തി ബംഗ്ലദേശ് ലെഗ് സ്പിന്നർ റിഷാദ് ഹുസെയ്ൻ. പാക്കിസ്ഥാന് സൂപ്പര് ലീഗ് നിർത്തിവച്ചതോടെ വിദേശ താരങ്ങളെയെല്ലാം പ്രത്യേക വിമാനത്തിൽ ദുബായിലേക്കു മാറ്റുകയായിരുന്നു. ഇവിടെനിന്നും താരങ്ങള് സ്വന്തം നാടുകളിലേക്കു മടങ്ങി.
ഒരു ഫുട്ബോൾ മത്സരത്തിനു വേണ്ടി യുദ്ധം നിർത്തിവച്ചിട്ടുണ്ട് പണ്ടൊരിക്കൽ. 1967ൽ ബ്രസീലിയൻ ഇതിഹാസം പെലെയും സംഘവും നൈജീരിയ സന്ദർശിച്ചപ്പോൾ ആഭ്യന്തര യുദ്ധത്തിലേർപ്പെട്ടിരുന്ന രണ്ടു ചേരികളും അദ്ദേഹത്തിന്റെ കളി കാണുന്നതിനു മാത്രമായി 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു! പക്ഷേ പെലെയുടെ കാലമല്ലല്ലോ ഇത്; യുദ്ധങ്ങൾക്കു വേണ്ടി കായികമത്സരങ്ങൾ നിർത്തിവയ്ക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ തകർക്കാൻ പാക്കിസ്ഥാനു നേരെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചപ്പോൾ അതു ബാധിച്ചത് ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധത്തെ മാത്രമല്ല, കായികമേഖലയെ കൂടിയാണ്. ഇന്ത്യൻ ആക്രമണത്തിൽ ചകിതരായതോടെ പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ക്രിക്കറ്റിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിലേക്കു മാറ്റാൻ തയാറെടുത്തു പാക്ക് ക്രിക്കറ്റ് ബോർഡ് (പിസിബി). എന്നാൽ, സുരക്ഷാ കാരണങ്ങളാൽ പിസിബിയുടെ അപേക്ഷ യുഎഇ നിരസിക്കുമെന്നാണ് വിവരം. അതേസമയം, സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് സീസൺ തന്നെ ഒരാഴ്ചത്തേക്കു നീട്ടിവയ്ക്കാൻ ബിസിസിഐയും തീരുമാനിച്ചു. മേയ് 24ന് ബെംഗളൂരുവിൽ നടത്താനിരുന്ന നീരജ് ചോപ്ര ക്ലാസിക് രാജ്യാന്തര ജാവലിൻത്രോ മത്സരവും സംഘർഷ സാഹചര്യത്തിൽ അനിശ്ചിത കാലത്തേക്കു മാറ്റിവച്ചെന്നതാണ് മറ്റൊരു തിരിച്ചടി.ഇന്ത്യൻ കായികമേഖലയിലേക്ക് ലോകം കണ്ണുനട്ടിരുന്ന മറ്റൊരു മത്സരമാണ് നീണ്ടുപോകുന്നത്. നിലവിൽ ഇന്ത്യ–പാക്ക് വെടിനിർത്തൽ വന്നതോടെ കായികമേഖലയിലും പ്രതീക്ഷയുടെ വെട്ടം തെളിഞ്ഞിട്ടുണ്ട്.
പാക്കിസ്ഥാൻ സൂപ്പർ ലീഗ് നിർത്തിവച്ചതിനു പിന്നാലെ രാജ്യം വിട്ട് ലീഗിലെ വിദേശതാരങ്ങൾ. പ്രത്യേകം ഒരുക്കിയ വിമാനങ്ങളിൽ പാക്കിസ്ഥാനിലുള്ള വിദേശ താരങ്ങളെല്ലാം ദുബായിലേക്കു പോയി. അവിടെ നിന്നും സ്വന്തം രാജ്യത്തേക്കുള്ള വിമാനങ്ങളിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണു താരങ്ങൾക്ക് ഒരുക്കിയത്.
Results 1-10 of 71