Activate your premium subscription today
കോട്ടയം∙ കോട്ടയത്ത് രാജ്യാന്തര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) കോട്ടയം സിഎംഎസ് കോളജുമായി ചേര്ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഎംഎസ് കോളജിലെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 30 വര്ഷത്തെ കരാറിൽ ഇരുകൂട്ടരും ഒപ്പുവച്ചു.
തിരുവനന്തപുരം ∙ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന്റെ പൊതുവേദിയിലെ ആദ്യ സംഗമത്തിനു വഴിയൊരുക്കി മലയാള മനോരമയുടെ ആദരവേദി. കിരീടനേട്ടം പോലെ തന്നെ മലയാളികൾ കൊണ്ടാടിയ ചരിത്ര നേട്ടത്തിനു മനോരമയുടെ ആദരമായി ഒരു പവൻ വീതമുള്ള സ്വർണപ്പതക്കം ടീമംഗങ്ങൾക്കും പരിശീലക സംഘത്തിനും എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം സമ്മാനിച്ചു.
രഞ്ജി ട്രോഫി മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് നാലരക്കോടി രൂപ പാരിതോഷികമായി നൽകുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്. ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് കെസിഎ പാരിതോഷികം പ്രഖ്യാപിച്ചത്.
ഈ രണ്ടാം സ്ഥാനം നമുക്കു കിരീടശോഭയുള്ളതാണ്. രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ജേതാക്കളായില്ലെങ്കിലും കേരളം ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. 42 തവണ കിരീടം നേടിയ മുംബൈ അടക്കമുള്ള അതികായർ വാഴുന്ന രഞ്ജിയിൽ കഴിഞ്ഞ 90 വർഷത്തിൽ ഒരിക്കൽ പോലും സെമിഫൈനലിന് അപ്പുറം കടക്കാൻ കഴിയാതെപോയ കേരളത്തിന് ഈ രണ്ടാംസ്ഥാനം പോലും അതുല്യനേട്ടം.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ റണ്ണറപ്പായ കേരള ടീമിന്റെ ശരാശരി പ്രായം 28. പ്ലേയിങ് ഇലവനിലുള്ളവരും റിസർവ് ടീമിലുള്ളവരും ഉൾപ്പെടെ 17 അംഗ സ്ക്വാഡിൽ 9 പേർ 30 വയസ്സിൽ താഴെയുള്ളവർ. 22 വയസ്സു വീതമുള്ള രണ്ടു പേരും 20 വയസ്സിൽ താഴെയുള്ള രണ്ടുപേരും ടീമിലുണ്ടായിരുന്നു. രണ്ടുവട്ടം ചാംപ്യന്മാരും കഴിഞ്ഞ ഫൈനലിലെ റണ്ണറപ്പുമായ വിദർഭയെ അവരുടെ ഹോം ഗ്രൗണ്ടിൽ നേരിടേണ്ടി വന്നിട്ടും ഒരു ഘട്ടത്തിലും കേരളം പേടിച്ചില്ല.
തിരുവനന്തപുരം∙ ചരിത്രത്തിലാദ്യമായി കേരളത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പരിശീലകൻ അമയ് ഖുറേസിയ അടുത്ത സീസണിലും കേരള ടീമിനൊപ്പം തുടരും. പരിശീലകനായി അദ്ഭുതം സൃഷ്ടിച്ച അദ്ദേഹത്തിനു കീഴിൽ ദീർഘകാലാടിസ്ഥാനത്തിൽ പുതുനിര കൂടി ഉൾപ്പെട്ട മികച്ച ടീമിനെ വാർത്തെടുക്കാനുളള പദ്ധതികളാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ) ആസൂത്രണം ചെയ്യുന്നത്. അടുത്ത സീസണു മുൻപ് വിദേശ പരിശീലനത്തിനടക്കം പദ്ധതിയുണ്ടെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ പടിക്കൽ കലമുടച്ച് രണ്ടാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നെങ്കിലും, കേരള ടീമിന് സമ്മാനമായി ലഭിക്കുക മൂന്നു കോടി രൂപ. മുൻപ് ഒരു കോടി രൂപയായിരുന്നു രണ്ടാം സ്ഥാനക്കാർക്ക് നൽകിയിരുന്നതെങ്കിൽ, 2023ൽ ആഭ്യന്തര ടൂർണമെന്റുകളിലെ സമ്മാനത്തുകയിൽ വർധനവു വരുത്താൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതോടെയാണ് രണ്ടാം സ്ഥാനക്കാർക്ക് മൂന്നു കോടി രൂപ ലഭിക്കുക.
∙ ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് ഓർഡർ അടിമുടി പൊളിച്ചു വിദർഭ നടത്തിയതു വിചിത്ര പരീക്ഷണങ്ങൾ. ക്യാപ്റ്റനെ എട്ടാം നമ്പറിലിറക്കുക, ഒൻപതാമനെ വൺഡൗൺ പൊസിഷനിലിറക്കുക തുടങ്ങിയ നീക്കങ്ങൾ കേരളത്തെ ആശയക്കുഴപ്പത്തിലാക്കി.
നാഗ്പുർ ∙ രഞ്ജി ട്രോഫി റണ്ണറപ് എന്ന ചരിത്രനേട്ടത്തിലേക്കു കേരളം നടത്തിയ കുതിപ്പിന് ഇന്ധനം പകർന്നവർ എന്നും ഓർമിക്കപ്പെടേണ്ടതുണ്ട്. സീസണിൽ ഒരു സെഞ്ചറിയടക്കം 635 റൺസുമായി ടീമിലെ റൺവേട്ടക്കാരിൽ ഒന്നാമനായ മുഹമ്മദ് അസ്ഹറുദ്ദീൻ, 2 സെഞ്ചറിയടക്കം 628 റൺസുമായി തൊട്ടുപിന്നിലുള്ള സൽമാൻ നിസാർ, 516 റൺസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബി, 429 റൺസ് നേടിയ രോഹൻ കുന്നുമ്മൽ തുടങ്ങിയവർ ഓരോ മത്സര വിജയത്തിലും ബാറ്റിങ് നിരയെ നയിച്ചു. സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ഇവരും ഉൾപ്പെട്ടു. 40 വിക്കറ്റ് നേടിയ ജലജ് സക്സേന ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ആറാം സ്ഥാനത്തുണ്ട്.
കൈനീട്ടിയാൽ തൊടാവുന്ന രഞ്ജി ട്രോഫി കിരീടത്തിനരികെ കണ്ണീരണിഞ്ഞു നിൽക്കുന്ന ടീമംഗങ്ങൾ. നീറുന്ന വേദനയിലും അവർക്കരികിൽ നിന്നു ക്യാപ്റ്റൻ സച്ചിൻ ബേബി പറഞ്ഞു, ‘ഇതൊരു തുടക്കം മാത്രം. ഇത്തവണത്തെ രണ്ടാം സ്ഥാനം അടുത്ത തവണ നമ്മൾ ഒന്നാം സ്ഥാനമാക്കി മാറ്റും’. ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചാൽ പോലും അദ്ഭുതനേട്ടമായി കണക്കാക്കപ്പെട്ടിരുന്ന പതിവിനെ തച്ചുടച്ച് ഒറ്റ മത്സരം പോലും പരാജയപ്പെടാതെ ഫൈനൽ വരെയെത്തിയ കേരളത്തിനു കിരീടം നേടാനായില്ലെങ്കിലും ഹൃദയം നേടിയാണു മടക്കം. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം നന്നായി ഉപയോഗിച്ചിട്ടു പോലും ഫൈനലിൽ കേരളത്തെ സമനിലയിൽ പിടിക്കാനേ വിദർഭയ്ക്കു കഴിഞ്ഞുള്ളൂ.
Results 1-10 of 322