Activate your premium subscription today
ഐപിഎലിലെ ഏറ്റവും സ്ഥിരതയുള്ള ടീം ഏതാണ്? ആരാധകർക്കിടയിൽ അവകാശവാദങ്ങൾ പലതുണ്ടെങ്കിലും കണക്കുകളിൽ ആ ‘കിരീടം’ ഒരു ടീമിന് മാത്രം അവകാശപ്പെട്ടതാണ്; ചെന്നൈ സൂപ്പർ കിങ്സ്. വിലക്കുമൂലം നഷ്ടമായ രണ്ടു സീസൺ ഒഴിച്ചുനിർത്തിയാൽ, 15 സീസണുകളിലായി 12 തവണ പ്ലേ ഓഫിലെത്തിയ, 10 തവണ ഫൈനൽ കളിച്ച, 5 തവണ കിരീടമുയർത്തിയ ടീം. 14 വർഷം ഒരേ ക്യാപ്റ്റനു കീഴിൽ കളിച്ചെന്ന പ്രത്യേകതയും ചെന്നൈയ്ക്കു മാത്രം സ്വന്തം. എം.എസ്.ധോണിയും സംഘവും - ഐപിഎൽ തുടങ്ങിയ കാലം മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മേൽവിലാസം ഇതായിരുന്നു. കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ധോണി ക്യാപ്റ്റന്റെ ‘തലപ്പാവ്’ അഴിച്ചത്. പിൻഗാമിയായി എത്തിയ യുവതാരം ഋതുരാജ് ഗെയ്ക്വാദിന്റെ നേതൃത്വത്തിൽ ടീം മികച്ച പ്രകടനം നടത്തിയെങ്കിലും പ്ലേ ഓഫിലെത്തിയില്ല. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായാണ് കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. 18-ാം സീസണിൽ എത്തിനിൽക്കുമ്പോഴും ‘അൺ ക്യാപ്ഡ്’ പ്ലെയറായി ധോണി ചെന്നൈയ്ക്കൊപ്പമുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേൾക്കുന്ന പതിവു പല്ലവി ഈ സീസണിനു മുൻപും അന്തരീക്ഷത്തിലുണ്ട്; ധോണിയുടെ അവസാന ഐപിഎൽ സീസൺ. മെഗാ ലേലത്തിനു മുന്നോടിയായി ധോണിയെ ചെന്നൈ നിലനിർത്തിയ സാഹചര്യത്തിൽ ഇത്തവണ ‘തല’യുടെ വിരമിക്കൽ അഭ്യൂഹത്തിന് അത്ര പഞ്ചില്ല. എങ്കിലും ആറാം കിരീടമുയർത്തി തലയുയർത്തി നിൽക്കാൻ തന്നെയാകും ചെന്നൈ കളത്തിലിറങ്ങുക. ‘വയസ്സന്മാരുടെ ടീം’ അഥവാ ഡാഡ്സ് ആർമി എന്ന പഴി ചെന്നൈയ്ക്കു പണ്ടേയുള്ളതാണ്. എന്നാൽ ഈ വിമർശനം ശക്തമായപ്പോഴൊക്കെ മുപ്പതു പിന്നിട്ട ‘വയസ്സന്മാരെ’വച്ച് കപ്പടിച്ച ചരിത്രമാണ് ചെന്നൈയ്ക്കുള്ളത്. ഇത്തവണ മെഗാ ലേലത്തിൽ വെറ്ററൻ താരം ആർ.അശ്വിനെയാണ് ചെന്നൈ 9.75 കോടിക്ക് ടീമിലെത്തിച്ചത്. പതിനെട്ട് അടവുമായി ചെന്നൈയുടെ പുതിയ സീസണിനും ഇതാ ‘വിസിൽ’ മുഴങ്ങുന്നു.
ദുബായ്∙ ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ കയ്യിൽ കെട്ടിയ ടേപ്പ് അഴിപ്പിച്ച് അംപയർ. മത്സരത്തിൽ ജഡേജ ബോൾ ചെയ്യാനെത്തിയപ്പോഴാണ് ഇടംകയ്യിലെ കൈപ്പത്തിയിൽ ചുറ്റിയിരിക്കുന്ന ടേപ്പ് അംപയർ റിച്ചാർഡ് ഇല്ലിങ്വർത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്ന
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഒന്നാം സെമിഫൈനൽ പോരാട്ടത്തിനിടെ ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്നെ ക്രീസ് വിടാൻ സമ്മതിക്കാതെ ‘പിടിച്ചുവച്ച്’ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. ഓസ്ട്രേലിയൻ ഇന്നിങ്സിനിടെ ജഡേജയുടെ പന്തിൽ സ്മിത്തും ലബുഷെയ്നും സിംഗിൾ ഓടാൻ ശ്രമിക്കുമ്പോഴാണ് ജഡേജ ലബുഷെയ്നെ ‘പിടിച്ചുവച്ചത്’.
ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി പുറത്തായതു സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാണ്. വിരാട് കോലിയുടെ വേഗതയേറിയ ഷോട്ട് തകർപ്പൻ ഫീൽഡിങ്ങിലൂടെ കിവീസ് താരം ഗ്ലെൻ ഫിലിപ്സ് പിടിച്ചെടുക്കുകയായിരുന്നു.
സീനിയർ താരങ്ങൾ മത്സരിച്ചു നിറംമങ്ങുന്ന രഞ്ജി ട്രോഫി മത്സരങ്ങളിൽ ‘ഒറ്റയാനായി’ രവീന്ദ്ര ജഡേജ. രണ്ട് ഇന്നിങ്സിലുമായി 12 വിക്കറ്റും 38 റൺസും നേടിയ ജഡേജയുടെ ബലത്തിൽ ഡൽഹിക്കെതിരായ രഞ്ജി മത്സരത്തിൽ സൗരാഷ്ട്രയ്ക്ക് 10 വിക്കറ്റിന്റെ ആധികാരിക ജയം.
രാജ്യാന്തര ക്രിക്കറ്റ് കൗൺസിന്റെ (ഐസിസി) കഴിഞ്ഞ വർഷത്തെ ടെസ്റ്റ് ടീമിൽ ഇന്ത്യയിൽ നിന്ന് ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, യശസ്വി ജയ്സ്വാൾ എന്നിവർ ഇടംപിടിച്ചു. ഓസ്ട്രേലിയൻ താരം പാറ്റ് കമിൻസാണ് ടീം ക്യാപ്റ്റൻ. കമിൻസാണ് ടീമിലെ ഏക ഓസ്ട്രേലിയൻ താരവും. ലങ്കൻ താരം ചരിത് അസലങ്ക ക്യാപ്റ്റനായ ഏകദിന ടീമിൽ ഇന്ത്യൻ താരങ്ങൾക്ക് ആർക്കും ഇടംലഭിച്ചില്ല.
ന്യൂഡൽഹി∙ 23ന് ആരംഭിക്കുന്ന ഡൽഹിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ സൗരാഷ്ട്ര ടീമിനായി കളിക്കുമെന്ന് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. രാജ്കോട്ടിൽ നടക്കുന്ന സൗരാഷ്ട്ര ടീമിന്റെ പരിശീലന ക്യാംപിൽ ജഡേജ ഇന്നലെ പങ്കെടുത്തു. 2023ലാണ് അവസാനമായി ജഡേജ രഞ്ജി ട്രോഫി കളിച്ചത്. ഡൽഹി ടീമിനായി വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ആദ്യ ഇലവനിൽ കളിക്കാനിറങ്ങും. എന്നാൽ കഴുത്തിനു പരുക്കേറ്റ സീനിയർ താരം വിരാട് കോലി ഡൽഹിക്കായി ആദ്യ മത്സരത്തിൽ കളിക്കില്ല.
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് വലിയ മാറ്റങ്ങൾക്ക് തയാറെടുക്കുന്നതിനിടെ, വെറ്ററൻ താരം രവീന്ദ്ര ജഡേജയും ടീമിനു പുറത്തേക്കെന്ന് റിപ്പോർട്ട്. ഏകദിന ഫോർമാറ്റിൽ രവീന്ദ്ര ജഡേജയെ ഇനി പരിഗണിക്കേണ്ടതില്ലെന്ന് സിലക്ടർമാർ തീരുമാനിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരം ജഴ്സി സ്റ്റാറ്റസ് ഇട്ടത്. ഏകദിന
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ഈയാഴ്ച അവസാനം പ്രഖ്യാപിച്ചേക്കും. പ്രധാനപ്പെട്ട പല താരങ്ങളെയും പുറത്തിരുത്തിയാകും ഇന്ത്യ ഐസിസി ടൂർണമെന്റ് കളിക്കുകയെന്നാണു വിവരം. സീനിയർ താരങ്ങളായ കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർക്ക് ചാംപ്യൻസ് ട്രോഫിയിൽ അവസരം ലഭിക്കാൻ സാധ്യതയില്ല. അതേസമയം ക്യാപ്റ്റൻ രോഹിത് ശർമയും സൂപ്പർ താരം വിരാട് കോലിയും ടീമിൽ തുടരും.
ഇന്ത്യ– ഓസ്ട്രേലിയ നാലാം ടെസ്റ്റിനിടെ ഓസ്ട്രേലിയന് ബാറ്ററുടെ വിക്കറ്റെടുക്കാൻ രവീന്ദ്ര ജഡേജയിൽ സമ്മർദം ചെലുത്തുന്ന രോഹിത് ശർമയുടെ ദൃശ്യങ്ങൾ വൈറൽ. രണ്ടാം ദിവസം ഓസ്ട്രേലിയൻ താരങ്ങളായ നേഥൻ ലയണും സ്കോട്ട് ബോളണ്ടും ബാറ്റ് ചെയ്യുന്നതിനിടെയാണ് ജഡേജയ്ക്ക് വിക്കറ്റെടുക്കാനായി രോഹിത് ശർമ നിർദേശങ്ങൾ നൽകുന്നത്.
Results 1-10 of 182