Activate your premium subscription today
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് സമ്മാനിച്ച സ്പോർട്സ് ബൈക്കിൽ ജോലിക്കു പോയി പിതാവ് ഖൻചന്ദ് സിങ്. മകൻ ദേശീയ ടീമിലെ പ്രധാന താരമായിട്ടും ഗ്യാസ് സിലിണ്ടറുകൾ ചുമന്ന് വീടുകളിലെത്തിച്ചു നൽകിയാണ് റിങ്കുവിന്റെ പിതാവ് ഇപ്പോഴും ജീവിക്കുന്നത്. പിതാവിന് ഇഷ്ടമുള്ള ജോലി തുടരുകയാണു ചെയ്യുന്നതെന്നു റിങ്കു സിങ് നേരത്തേ പ്രതികരിച്ചിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെയും സമാജ്വാദി പാർട്ടി എംപി പ്രിയ സരോജിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്ന് പ്രിയയുടെ പിതാവ് തുഫാനി സരോജ്. റിങ്കുവിന്റെ കുടുംബത്തിൽനിന്ന് വിവാഹത്തിനുള്ള ആലോചന വന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും തുഫാനി സരോജ് പ്രതികരിച്ചു
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാകുന്നു. ഉത്തർപ്രദേശിലെ മഛ്ലിഷഹറിൽനിന്നുള്ള ലോക്സഭാംഗം പ്രിയ സരോജാണു റിങ്കുവിന്റെ വധുവെന്നാണു വിവരം. സമാജ്വാദി പാർട്ടിയുടെ യുപിയിലെ മുതിർന്ന നേതാവ് തുഫാനി സരോജിന്റെ മകളാണ് പ്രിയ. ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമാണ് 25 വയസ്സുകാരിയായ പ്രിയ സരോജ്.
ജൊഹാനസ്ബർഗ്∙ ടീം ഇന്ത്യയുടെ തൊപ്പിയിൽ അറിയാതെ ചവിട്ടിയതിനു പരിഹാരമായി അതെടുത്ത് നെറ്റിയിൽ ചേർത്തും ചുംബിച്ചും ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിനിടെയാണ് സംഭവം. സഹതാരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടെയാണ് നിലത്തുവീണ തൊപ്പിയിൽ സൂര്യ
3.5 കോടി രൂപ ചെലവിട്ട് വാങ്ങിയ വീടിന്റെ ദൃശ്യങ്ങൾ ആരാധകർക്കായി പങ്കുവച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 13 കോടി രൂപയ്ക്കു നിലനിർത്തിയതിനു പിന്നാലെയാണ് വൻ തുക മുടക്കി റിങ്കു സിങ് അലിഗഡിലെ ഓസോൺ സിറ്റിയിൽ വീട് വാങ്ങിയത്. റൂഫ് ടോപ് ബാറും പ്രൈവറ്റ് പൂളുമുള്ള വീട്ടിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഒരോവറിൽ അഞ്ചു
ഇസ്ലാമാബാദ്∙ ബംഗ്ലദേശിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ വിജയം നേടിയെങ്കിലും, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പരിശീലകൻ ഗൗതം ഗംഭീറും കൈക്കൊണ്ട ചില തീരുമാനങ്ങൾ പാളിയെന്ന വിമർശനവുമായി പാക്കിസ്ഥാന്റെ മുൻ താരം ബാസിത് അലി രംഗത്ത്. മത്സരത്തിൽ ഇന്ത്യ ടോസ് നേടി ബംഗ്ലദേശിനെ ബാറ്റിങ്ങിന് അയച്ചത്
മുംബൈ∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ അഭിഷേക് ശര്‍മയ്ക്കൊപ്പം റിങ്കു സിങ് ഓപ്പണിങ് ബാറ്ററാകണമെന്ന് മുൻ ഇന്ത്യൻ താരം സാബ കരീം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിൽ യുവതാരം അഭിഷേക് ശർമ മാത്രമാണ് സ്പെഷലിസ്റ്റ് ഓപ്പണിങ് ബാറ്ററായുള്ളത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായും ഡൽഹി ക്യാപിറ്റൽസിനു വേണ്ടിയും
മുംബൈ∙ ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ് തന്റെ മകന്റെ ഓവറിൽ അഞ്ച് സിക്സ് നേടിയ സംഭവത്തിനു ശേഷം ജീവിതം ഏറെ സഹനപൂർണമായിരുന്നുവെന്ന് വെളിപ്പെടുത്തി യുവതാരം യഷ് ദയാലിന്റെ പിതാവ് ചന്ദർപാൽ ദയാൽ. വീടിനു മുന്നിലൂടെ പോകുന്ന സ്കൂൾ ബസിലിരുന്ന് കുട്ടികൾ റിങ്കു സിങ്ങിന്റെ പേരു പറഞ്ഞും അഞ്ച്
മുംബൈ∙ 2023ലെ കൊൽക്കത്ത– ഗുജറാത്ത് മത്സരം. അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് ജയിക്കാൻ വേണ്ടത് 29 റൺസ്. ഗുജറാത്ത് ആരാധകർ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. എന്നാൽ യഷ് ദയാൽ എറിഞ്ഞ 20–ാം ഓവറിൽ തുടർച്ചയായി 5 സിക്സറുകൾ നേടിയ റിങ്കു സിങ്, കൊൽക്കത്തയ്ക്ക് അവിശ്വസനീയ ജയം നേടിക്കൊടുത്തു. മത്സരത്തിനു പിന്നാലെ മാനസികമായ തകർത്ത യഷ് ദയാൽ ഐപിഎലിൽ നിന്ന് മാറിനിന്നു.
ലക്നൗ∙ ഉത്തർപ്രദേശ് ട്വന്റി20 ലീഗിൽ മീററ്റ് മാവെറിക്സിന്റെ ആധിപത്യം തുടരുകയാണ്. പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള മീററ്റ്, കാൻപൂര്‍ സൂപ്പർസ്റ്റാര്‍സിനെതിരെ ഡിഎൽഎസ് മെത്തേഡ് പ്രകാരം 22 റൺസ് വിജയമാണു അവസാന മത്സരത്തിൽ നേടിയത്. ആദ്യം ബാറ്റു ചെയ്ത മീററ്റ് മാവെറിക്സ് ഒൻപത്
Results 1-10 of 20