Activate your premium subscription today
മുംബൈ∙ വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനെ തകർത്ത് മഹാരാഷ്ട്രയും കർണാടകയെ വീഴ്ത്തി മഹാരാഷ്ട്രയും സെമിഫൈനലിൽ. ആവേശപ്പോരാട്ടത്തിൽ മഹാരാഷ്ട്ര പഞ്ചാബിനെ 70 റൺസിനും കർണാടക ബറോഡയെ അഞ്ച് റൺസിനും തോൽപ്പിച്ചു. നാളെ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ ഗുജറാത്ത് നിലവിലെ ചാംപ്യൻമാരായ ഹരിയാനയെയും വിദർഭ
ബെംഗളൂരു∙ നഗരത്തിൽ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മൈക്ക് ഓഫ് ആയപ്പോൾ, പിന്നിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) ആരാധകരമായിരിക്കുമെന്ന് തമാശ പങ്കിട്ട് ചെന്നൈ സൂപ്പർ കിങ്സ് നായകൻ ഋതുരാജ് ഗെയ്ക്വാദ്. മൈക്കിന്റെ തകരാർ ഉടൻ പരിഹരിക്കുമെന്ന് അവതാരകൻ അറിയിച്ചപ്പോഴാണ്, പിന്നിൽ ആർസിബിയിൽ നിന്നുള്ള
മെൽബൺ∙ ഓസ്ട്രേലിയ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ എയ്ക്ക് ദയനീയ തോൽവി. തുടർച്ചയായ രണ്ടാം ടെസ്റ്റിലും ബാറ്റിങ്ങിൽ പൂർണമായി നിരാശപ്പെടുത്തിയ ഇന്ത്യയെ, ആറു വിക്കറ്റിനാണ് ഓസീസ് തകർത്തത്. ഇന്ത്യ എ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം 47.5 ഓവറിൽ ഓസ്ട്രേലിയ എ മറികടന്നു. അർധസെഞ്ചറി നേടിയ സാം കോൺസ്റ്റാസാണ് (128 പന്തിൽ പുറത്താകാതെ 73) ഓസീസിന്റെ ടോപ് സ്കോറർ. ഒന്നാം അനൗദ്യോഗിക ടെസ്റ്റിൽ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇതോടെ, ബോർഡർ – ഗാവസ്കർ ട്രോഫിക്കു മുന്നോടിയായുള്ള രണ്ടു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങി.
മെൽബൺ∙ കെ.എൽ. രാഹുൽ, ഋതുരാജ് ഗെയ്ക്വാദ്, അഭിമന്യൂ ഈശ്വരൻ, സായ് സുദർശൻ തുടങ്ങി പ്രതീക്ഷ വച്ചവരുടെ ബാറ്റുകളെല്ലാം ഓസ്ട്രേലിയൻ മണ്ണിൽ നിശബ്ദമായപ്പോൾ, ഇന്ത്യൻ പോരാട്ടത്തിന്റെ പതാകവാഹകനായി യുവതാരം ധ്രുവ് ജുറേൽ. അർധസെഞ്ചറിയുമായി ധ്രുവ് ജുറേൽ പടനയിച്ച ഇന്നിങ്സിനൊടുവിൽ, ഓസ്ട്രേലിയ എയ്ക്കെതിരെ ഇന്ത്യ എ 161 റൺസിന് പുറത്ത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 57.1 ഓവറിലാണ് 161 റൺസിന് പുറത്തായത്. ഇന്ത്യ നേടിയ ആകെ റൺസിന്റെ പകുതിയോളം ഒറ്റയ്ക്ക് സ്വന്തമാക്കി ധ്രുവ് ജുറേൽ ഇന്ത്യയുടെ ടോപ് സ്കോററായി.
മക്കെയ്∙ ഓസ്ട്രേലിയ എയ്ക്കെതിരായ അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് കൂട്ടത്തകർച്ച. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ 47.4 ഓവറിൽ 107 റൺസിന് എല്ലാവരും പുറത്തായി. 11 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ബ്രണ്ടൻ ഡോഗട്ടാണ് ഇന്ത്യയെ തകർത്തത്. മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ എ ഒന്നാം ദിനം കളി നിർത്തുമ്പോൾ 39 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ നഥാൻ മക്സ്വീനി (29), കൂപ്പർ കൊണോലി (14) എന്നിവർ ക്രീസിൽ. ആറു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 8 റൺസ് മാത്രം പിന്നിലാണ് ഓസ്ട്രേലിയ.
ന്യൂഡൽഹി∙ ആഭ്യന്തര ക്രിക്കറ്റിൽ ഉൾപ്പെടെ പലതവണ മികവു തെളിയിച്ച യുവതാരം ഋതുരാജ് ഗെയ്ക്വാദിനെ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുമുള്ള ടീമുകളിൽ ഉൾപ്പെടുത്താത്തതിൽ ബിസിസിഐയ്ക്ക് രൂക്ഷ വിമർശനം. ഋതുരാജ് ഗെയ്ക്വാദിനോടുള്ള ടീമിന്റെ സമീപനത്തിൽ
ലക്നൗ∙ ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ടീമിലുണ്ടായിട്ടും അവസരം ലഭിക്കാതിരുന്നതിന്റെ വിഷമം ഇറാനി കപ്പിൽ തീർത്ത് സർഫറാസ് ഖാൻ. സർഫറാസിന്റെ ഇരട്ടസെഞ്ചറിക്ക്, ഇരട്ടസെഞ്ചറിയിലേക്ക് എത്തിയേക്കാവുന്ന സെഞ്ചറിയുമായി റെസ്റ്റ് ഓഫ് ഇന്ത്യ താരം അഭിമന്യു ഈശ്വരന്റെ മറുപടി. അടിയും തിരിച്ചടിയുമായി പുരോഗമിക്കുന്ന ഇറാനി കപ്പിന്റെ മൂന്നാം ദിനം കളി നിർത്തുമ്പോൾ റെസ്റ്റ് ഓഫ് ഇന്ത്യ ശക്തമായ നിലയിൽ.
മുംബൈ∙ ഇറാനി കപ്പ് ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ ഋതുരാജ് ഗെയ്ക്വാദ് നയിക്കും. അഭിമന്യു ഈശ്വരനാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ദുലീപ് ട്രോഫിയിൽ സെഞ്ചറിയുമായി തിളങ്ങിയ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇഷാൻ കിഷനും ധ്രുവ് ജുറേലുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ ഓരോ ടീമുകൾക്കും എത്ര താരങ്ങളെ നിലനിർത്താമെന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. അതുകൊണ്ടു തന്നെ ഏതൊക്കെ താരങ്ങളെ നിലനിർത്തുമെന്ന ടീമുകളുടെ പ്രഖ്യാപനവും വൈകുകയാണ്. ചെന്നൈ സൂപ്പർ കിങ്സ് അഞ്ചു താരങ്ങളെ ടീമിനൊപ്പം നിർത്താനാണ് ആലോചിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു
അനന്തപുർ∙ ദുലീപ് ട്രോഫിയിലെ ആദ്യ മത്സരത്തിൽനിന്ന് പരുക്കുമൂലം പുറത്തായ ശേഷം അപ്രതീക്ഷിതമായി രണ്ടാം മത്സരത്തിൽ ലഭിച്ച അവസരം മുതലെടുത്ത് ഇഷാൻ കിഷൻ. 14 മാസത്തെ ഇടവേളയ്ക്കു ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരിൽ ജാർഖണ്ഡ് താരത്തിന് തകർപ്പൻ സെഞ്ചറി. പരുക്കുമാറി ദുലീപ് ട്രോഫി ടീമിലേക്കു തിരിച്ചെത്തിയ ഇഷാൻ കിഷൻ, ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യ സിയ്ക്കെതിരെയാണ് സെഞ്ചറി നേടിയത്.
Results 1-10 of 52